Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 8

രാജി… അതെ..

ലക്ഷ്മിയുടെ കണക്കു കൂട്ടലുകൾ തെറ്റിയില്ല മകളോട് ഉഷ എന്തൊക്കെ പറഞ്ഞു കാണും എന്നത് മാത്രമേ ലക്ഷ്മിക്ക് അറിയാൻ ബാക്കിയുള്ളു.. തന്റെ പൂർവ കാല പ്രണയം പറഞ്ഞത് കൊണ്ടാകും അവൾ അങ്ങനെ പറഞ്ഞതെന്ന് അവൾ വിശ്വസിച്ചു… മറ്റൊന്നും തന്നെ ഒരിക്കലും രാജിയോട് എന്നല്ല ആരോടും ഉഷ പറയില്ല എന്നവൾ വിശ്വസിച്ചു…  അവൾ മകളോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങി… അതുവരെയും അവർക്കിടയിൽ ഉണ്ടായിരുന്ന അകലം കുറഞ്ഞു വരുന്നതിനു ആ രാത്രി സാക്ഷി യാവുകയായിരുന്നു…

ലക്ഷ്മി… ഉഷ എന്തൊക്കെ പറഞ്ഞു നിന്നോട്?

ലജ്ജയും ആകാംഷയും നിറഞ്ഞ രൂപത്തിൽ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ രാജിയുടെ മനസ്സിൽ കുളിർ മഴ പൊഴിയുന്ന പോലെ അനുഭവപ്പെട്ടു…

സ്ത്രീ വികാരങ്ങൾ എല്ലാം ഉള്ളിലൊതുക്കി ജീവിതം ഈ വീട്ടിനുള്ളിൽ ഒതുങ്ങി കൂടി കഴിയുന്ന ഒരു സ്ത്രീ ജന്മം മാത്രമായി മാറിയ വെറുമൊരു പെണ്ണാണ് തന്റെ അമ്മ എന്നു ഉഷ പറഞ്ഞു എന്നു പറയാൻ രാജിക്ക് തോന്നിയില്ല… സമയം ആകുമ്പോൾ എല്ലാം തന്നെ അമ്മയെ അറിയിക്കാൻ അവൾ തീരുമാനിച്ചു…

ഒപ്പം അമ്മക്ക് നഷ്ടപെട്ട നല്ല നാളുകളെ തിരിച്ചു കൊടുക്കണം എന്നവൾ മനസ്സിൽ ഉറപ്പിച്ചു… അതിനു ആദ്യം വേണ്ടത് തന്റെ അമ്മ എന്നതിലുപരി അമ്മ തന്റെ സ്വന്തം സുഹൃത്തായി മാറണം എന്നതായിരുന്നു….

രാജിയുടെ വാക്കുകൾക്ക് കാതോർക്കുമ്പോൾ ലക്ഷ്മിയുടെ ഉള്ളിൽ കാമവും ലജ്ജയും ഉടലെടുത്തു….

രാജി… അമ്മയുടെ ചെറുപ്പകാലം പറഞ്ഞു പിന്നെ… പിന്നെ പ്രണയവും അവൾ ചിരിച്ചു….

ലക്ഷ്മിയുടെ മുഖം നാണം കൊണ്ട്  തുടുത്തു വിവശയായി…

മകളുടെ മുന്നിൽ നിന്ന് കൊണ്ട് ഒരു പൂർവ കാല പ്രണയം അവൾ മനസ്സിൽ ഓർത്തു..

രാജി തുടർന്നു… അമ്മയെ ഇപ്പോൾ കണ്ടാലും ആരും ഒന്ന് പ്രണയിച്ചു പോകും എന്നും പറഞ്ഞു…

മകൾ പറഞ്ഞത് വൈകുന്നേരം കണ്ട കാഴ്ചകളെ അടിസ്ഥാനമാക്കി എന്നാണെന്നു ലക്ഷ്മി മനസിലാക്കി..

ലക്ഷ്മി… കൃത്രിമ പരിഭവത്തോടെ പറഞ്ഞു ഓഹ്ഹ് പിന്നെ ഒന്ന് പോടീ അവളുടെ ഉള്ളിലെ കാമാഗ്നി പുകയുന്നത് അവൾ അറിഞ്ഞു…  താൻ ചെയ്ത തെറ്റിനെ മകളുടെ വാക്കുകൾ കൊണ്ട് അവൾ തന്നെ വിശുദ്ധയാക്കുന്ന പോലെ ലക്ഷ്മിക്ക് തോന്നി…

രാജി…. ഞാൻ വെറുതെ പറഞ്ഞതല്ല അമ്മ ചെറുപ്പമല്ലേ.. രാജി കൂടുതൽ ലക്ഷ്മിയോട് അടുക്കാൻ തുടങ്ങി..

ലക്ഷ്മി… അതിനു… പരിഭവം ഉള്ളിലൊതുക്കി രാജിയുടെ ഉള്ളിൽ എന്താണെന്നറിയാൻ അവൾ ചോദിച്ചു…

രാജി… അല്ല പ്രണയിക്കുന്നവർ കണ്ടുമുട്ടുമ്പോൾ എന്തെങ്കിലും അസ്വാഭാവികത തോന്നിയാലും കുറ്റം പറയാൻ പറ്റില്ലെന്ന് പറഞ്ഞു ചേച്ചി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025