Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 8

ഉഷയുടെ മേലേക്ക് പഴി ചാരി രാജി സമർഥമായി മുന്നേറി….ലക്ഷ്മിയുടെ ഉള്ളിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി…താൻ ഇന്നനുഭവിച്ചു പോയ പകലിനെ ആരോട് പങ്കു വെക്കും എന്നവൾ ഓർത്തു പോയി…. ഉഷയെ നേരത്തെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ രാജിക്ക് ഇങ്ങനെ ഒരു സംശയം ഉണ്ടാകുമായിരുന്നില്ല…. ഇനി ഇപ്പോൾ ഉഷയെ വിളിച്ചു പറഞ്ഞാൽ രാജിയുടെ ഉള്ളിൽ ആ തെറ്റിദ്ധാരണ നില നിൽക്കും അതിനനുവദിച്ചു കൂട..

ലക്ഷ്മി ഒരു നിമിഷം മൗനമായി തല കുനിഞ്ഞു നിന്നു… മകളുടെ തെറ്റിദ്ധാരണ മാറണം അല്ലെങ്കിൽ അവൾ എന്നും തന്നെ ആ കണ്ണുകളിൽ തന്നെയാവും കാണുന്നത് എന്നവൾ ഉറപ്പിച്ചു…

ലക്ഷ്മി രാജിയുടെ മുഖത്തു നോക്കി പറഞ്ഞു നിനക്കെന്നോട് വെറുപ്പുണ്ടോ മോളേ…..

രാജി…. ഒരിക്കലും ഇല്ലമ്മേ

ലക്ഷ്മി…. ഞാൻ എല്ലാം പറയാം മോള്‌ വിശ്വസിക്കണം..

രാജിയുടെ കണ്ണുകളിൽ ആകാംഷ ഉണ്ടായിരുന്നു… അമ്മ എല്ലാം തുറന്നു പറയുകയാണെങ്കിൽ തന്റെ അമ്മ തനിക്കെന്നും വിശ്വസിക്കാൻ കഴിയുന്ന ഒരു നല്ല സുഹൃത്തായി മാറും ഈ രാത്രിയിൽ……  ഇല്ലെങ്കിൽ കാപട്യം നിറഞ്ഞ ലോകത്തു ജീവിക്കുന്ന ഒരു സ്ത്രീ മാത്രം ആകും തന്റെ അമ്മ എന്നവൾ ഉറപ്പിച്ചു….

വരൂ ഞാൻ എല്ലാം പറയാം വാതിലുകൾ അടച്ചു അവർ രണ്ടു പേരും സംസാരിക്കാൻ വേണ്ടി മുകളിലെ നിലയിലേക്ക് പടികൾ കയറി.. സമയം 10 മണി യോടടുക്കുന്നു ലക്ഷ്മി ഭർത്താവിന്റെ മുറിയിലേക്ക് കൺ പാളി നോക്കി മുകളിലെ നിലയിൽ രാജിയുടെ മുറിയിലെ കട്ടിലിൽ ഇരുന്നു…

ദീർഘമായ മൗനം മുറിക്കുളിൽ പടരുന്ന നിമിഷം ഫാൻ ഓൺ ചെയ്തു കഴിഞ്ഞു രാജി കസേരയിൽ ലക്ഷ്മിയുടെ എതിരെ ഇരുന്നു….

കുറ്റവാളികളെ ചോദ്യം ചെയ്യുന്ന അവസ്ഥ പോലെ തോന്നി രാജിയെ എതിരെ കണ്ട നിമിഷം ലക്ഷ്മിക്ക്…

അതെ താൻ തെറ്റ് ചെയ്തു അതിന്റെ പ്രായശ്ചിത്തം താൻ ഇങ്ങനെ തന്നെ അനുഭവിക്കണം എന്നവൾ മനസ്സിൽ ഓർത്തു….

ലക്ഷ്മിയുടെ മൗനം ഭേദിച്ചു കൊണ്ട് രാജി സംസാരിക്കാൻ തുടങ്ങി… എന്താ അമ്മേ എന്താ ഒന്നും മിണ്ടാതെ…

ലക്ഷ്മി…… ഞാൻ പറയാം മോളേ വിവാഹത്തിന് മുൻപ് അങ്ങനെ ചില ആഗ്രഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ വിവാഹം കഴിഞ്ഞതിൽ പിന്നെ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല….

അയാൾ നാടുവിട്ടു പോയപ്പോൾ സങ്കടം തോന്നി എങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയ മറ്റൊരാൾ ഒപ്പം ഉള്ളപ്പോൾ ഞാൻ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ പാടില്ല എന്നു തന്നെയാണ് ഉറപ്പിച്ചത്…

രാജി അമ്മയുടെ വാക്കുകളിലെ വ്യത്യാസം മനസിലാക്കി ഇന്നലെ വരെയും കുമാർ അങ്കിളിനെ അദ്ദേഹം എന്നു മാത്രമാണ് പറഞ്ഞിരുന്നത്… അച്ഛനെ നിന്റെ അച്ഛൻ എന്നാണ് വിളിച്ചു പറയുന്നത്…എന്നാൽ ഇന്ന് അങ്കിളിനെ അയാൾ എന്നും അച്ഛനെ മറ്റൊരാൾ എന്നും പറഞ്ഞിരിക്കുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025