” സാര്‍ … എന്നാ സാര്‍ റോജി സാര്‍ വന്തത് സോല്ലലെ ?’
കാളിയുടെ കൂടെ റോജി വരുന്നത് കണ്ടു ഞാന്‍ വെറുതെ ചിരിക്കാന്‍ ശ്രമിച്ചു . എന്നെ കരിങ്കല്‍ കെട്ടില്‍ ഇരുത്തിയിട്ട് ഭാര്യയെയും പിള്ളേരെയും നാട്ടിലേക്ക് ബസ് കയറ്റി വിടാന്‍ പോയതായിരുന്നു കാളി
‘ നീയെന്നാ വന്നു ഡ്രെസ് ഒന്നും മാറാതെ നേരെ ഇങ്ങോട്ട് പോന്നത്?’
” ഹേയ് ..വെറുതെ .. ..നിനക്കെന്തോ അര്‍ജന്റ് ജോലിയുണ്ടെന്നു പറഞ്ഞിട്ട് ?’
” അതൊക്കെ ഏകദേശം റെഡിയായി … നാളെ നൈറ്റ് ..അതായത് മറ്റെന്നാള്‍ വെളുപ്പിന് മൂന്നു മണിക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട് നമുക്ക് രണ്ടാള്‍ക്കും ”
‘ റോജി …ഞാന്‍ ..”
‘ ഒന്നും പറയണ്ട ..ഞാനിതു വരെ നിന്നോടോന്നും അവശ്യപ്പെട്ടിട്ടില്ലലോ …എന്നാല്‍ നീ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട് … നീ പറഞ്ഞത് മാത്രമേ ഞാനിത് വരെ അനുസരിച്ചിട്ടും ഉള്ളൂ ”
മറുത്തൊന്നും പറയാനാവാതെ ഞാന്‍ കുഴഞ്ഞു
കാളി അപ്പോഴേക്കും അപ്പുറത്തെ വൈന്‍ ഷോപ്പില്‍ നിന്നും XO ബ്രാണ്ടിയും കോളയും പക്കാവടയും ഒക്കെയായി വന്നു . സമയം എഴുമണി ആകുന്നതെ ഉള്ളൂ
” റോജി സാര്‍ വീട്ടില്‍ യാരുമേയില്ലൈ ..വീട്ടുക്ക് പോലാമാ ?”
” വാണാ കാളി … റൂമുക്കുള്ളേ ഇരുന്ത് വെറുത്ത്പോച്ച് .. ഇങ്കെ ഉക്കാറലാം…കാളി ..നാന്‍ മുതല്‍വാട്ടി ഉന്‍കൂടെ തണ്ണി അടിച്ചത് ഇങ്കെ താനേ ..”
” അമാ .സാര്‍ …അമാ സാര്‍ ” കാളി ചിരിച്ചു കൊണ്ട് ഗ്ലാസില്‍ ബ്രാണ്ടി ഊറ്റി
” ബാസെ … കുറച്ചു കാര്യങ്ങള്‍ ആലോചിച്ചാണ് ഞാനിത്തവണ വന്നിരിക്കുന്നത് …പരീക്ഷ കഴിഞ്ഞാല്‍ നിനക്ക് സരോയേം പിള്ളേരേം കുറച്ചു നാള്‍ നാട്ടില്‍ കൊണ്ട് പോയി നിര്‍ത്താമോ ..ശാലൂന്റെ കൂടെ ?’ റോജി ഒരു സിഗരറ്റ് കത്തിച്ചു .
