Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 5 വിട

അക്ക ഡ്രെസ് ചെയ്തു അടുത്തേക്ക് വന്നതും ഞാന്‍ കൂടെ താഴേക്കിറങ്ങി .. അവരെ കൊണ്ട് കല്ലില്‍ പിടിച്ചു കയറുക ആസാധ്യമായിരുന്നു … റോജി അക്കയുടെ കയ്യില്‍ പിടിച്ചു മുന്നോട്ടു നടന്നപ്പോള്‍ ഞാന്‍ കവറുകളും എടുത്തു അനുഗമിച്ചു . ഇടക്ക് ഉന്തിയും തള്ളിയും കാതിലെന്തോ പറഞ്ഞു പൊട്ടിച്ചിരിച്ചും അവന്‍ അക്കയോട് കൂടെ നടന്നു .

ഞങ്ങള്‍ നടന്നു റോഡില്‍ കയറിയപ്പോഴേക്കും കാളി വന്നിരുന്നു . നേരെ പോയത് വസന്തഭാവനിലെക്കാണ്. കാളി വരുന്ന വഴിയെ ഫുഡ്‌ ഓര്‍ഡര്‍ ചെയ്തിരുന്നു … അതും വാങ്ങി വീട്ടിലെത്തി എല്ലാവരും കൂടെ ഒന്നിച്ചിരുന്നു ആഹാരം കഴിച്ചു .. പിള്ളേരും സന്തോഷത്തിലായിരുന്നു .. കാളി ഞങ്ങളെ വിട്ടിട്ടേ പോകുന്നുള്ളൂ .

ആഹാരം കഴിച്ചു കഴിഞ്ഞു മുകളിലേക്ക് കയറി . പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല . നോട്ട് പാഡ് തുറന്നു ഇന്ന് നടന്നതെല്ലാം എഴുതി .ആര്‍ക്കു വേണ്ടിയാണ് എഴുതുന്നതെന്നുള്ള ചിന്ത ആ സമയം കടന്നു വന്നു . അനു ഓണ്‍ലൈനില്‍ ഇല്ല .. അവള്‍ വന്നിട്ടിപ്പോ കുറച്ചു നാളായി . ഇനി വരില്ലായിരിക്കും .. ദുബായില്‍ അവളില്ല എന്നത് സന്തോഷവും ഒരേ സമയം ദുഖവും തരുന്നു .

””””””””””””””””””””””””””

ദുബായ് എയര്‍പോര്‍ട്ടില്‍ റോജിയുടെ ഡ്രൈവര്‍ വണ്ടിയും കൊണ്ടെത്തിയിരുന്നു . അവന്‍റെ ഫ്ലാറ്റിലെക്കാണ് പോയത് . അവന്‍ ഓഫീസിലേക്ക് ഇറങ്ങിയപ്പോള്‍ ഞാന്‍ ഒന്നുറങ്ങിയെഴുന്നേറ്റു. ബാല്‍ക്കണിയില്‍ ഇരുന്നു ചൂട് ചായ ഊതി കുടിക്കുമ്പോള്‍ റോജിയുടെ ഫോണ്‍ വന്നു റെഡിയായി താഴെ വരാന്‍ .. പത്തു മിനുട്ടുനുള്ളില്‍ റെഡിയായി താഴെ വന്നു .. കുറച്ചു കൂടി കഴിഞ്ഞാണ് റോജി വന്നത് ..അവന്‍ തനിയെ കാറോടിച്ച്

” എന്താടാ ? എങ്ങോട്ടാ പോകണ്ടേ ? നീ പറഞ്ഞോ ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025