Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവൾ ഷഹാന

“‘ നീയെപ്പോ എത്തി ?” കീബോർഡിൽ നിന്ന് വിരലുകൾ എടുത്തു നോക്കിയത് ഗ്രീഷ്മയുടെ മുഖത്തേക്കാണ് .

“‘ രാവിലെ .. ..”‘

“‘ എന്താ പടപ്പുറപ്പാടിനുള്ള കാര്യം ? ”

“‘ ഒന്നുമില്ല …. ജാൻസി റാണിയെ ഒന്ന് കാണണം എന്ന് തോന്നി ..എന്താ കുഴപ്പമുണ്ടോ “”‘ ഗ്രീഷ്മയുടെ മുഖം ഒന്ന് തുടുത്തു . ചുണ്ടിനു താഴത്തെ മറുകൊന്നു വിറച്ചോ ….. ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് പിൻവാങ്ങിയതും ഞാൻ വീണ്ടും കമ്പ്യൂട്ടറിലേക്ക് ….

“” ഫ്രീയാണേൽ ഇതൊന്നു നോക്ക് മാഡം “”

ഡൗൺലോഡ് ചെയ്തെടുത്ത വെളുത്ത കടലാസുകൾ ഗ്രീഷ്മ വാങ്ങി . ഏതോ കഥയുടെ അവസാന പാർട്ടിനുള്ള മിനുക്കു പണിയിലായിരുന്നു അവൾ

“‘ പ്രകാശം പരത്തുന്നവൾ – ഷഹാന “‘ ഹെഡിങ് കണ്ടതും ഗ്രീഷ്മ എന്നെ നോക്കി പുഞ്ചിരിച്ചു .

“‘ നീ അതെഴുതി അല്ലെ ? ”

“‘ അതെ …. എങ്ങനെയുണ്ടെന്നു നോക്ക് … മോശമാണെന്നു നീ പറയില്ല .. അവരുടെ ആ പ്രണയം ഞാൻ നന്നായി എഴുതിയിട്ടില്ലായെന്ന് എനിക്ക് നല്ല ബോധ്യമുണ്ട് . മറ്റൊരിടത്തും ഞാൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അതിമനോഹരമായ പ്രണയം … “‘

ഗ്രീഷ്മയൊന്നും മിണ്ടിയില്ല … കഥ ഓടിച്ചു നോക്കുന്ന തിരക്കിലായിരുന്നു അവർ .

വായിച്ചു തീർന്നതും അവൾ പേപ്പറുകൾ എന്റെ നേരെ നീട്ടി .

“‘ തനിക്കെന്തു തോന്നുന്നു …. അവരുടെ ബന്ധത്തെ പറ്റി ?”’

“‘ അവരുടെ സ്നേഹം ഞാൻ നേരിൽ കണ്ടതല്ലേ സ്റ്റീഫാ … അവർ രണ്ടുപേരുമിവിടെ വന്നിരുന്നു . അവരുടെ സ്നേഹത്തിൽ സൗഹൃദമുണ്ട്‌ .. ..പ്രണയമുണ്ട് …പരസ്പര ബഹുമാനമുണ്ട് … വിട്ടുവീഴ്ചകളുണ്ട് …. നമുക്ക് ദഹിക്കില്ലാത്തത് ഒരു കുടുംബിനിയുടെ പ്രണയം ആയത് കൊണ്ടാണ് “‘

“‘ പക്ഷെ ഗ്രീഷ്‌മ …. അവൾ ..അവൾ തന്റെ കുടുംബം നന്നായി കൊണ്ട് പോകുന്നു .. ഒരു പടി കൂടി തന്റെ ഹസിനെ സ്നേഹിച്ചു കൊണ്ട് … അതിനാൽ തന്നെ ഞാൻ അവരുടെ ബന്ധത്തെ വളരെ മാന്യമായി കാണുന്നു “‘

“‘ അതെ …. ഒരാൾ പല കാരണമാണ് കൊണ്ടാവാം മറ്റു ബന്ധങ്ങളിലേക്ക് തിരിയുന്നത് … മാത്രവുമല്ല അതിനവൾക്കൊരു കാരണവുമുണ്ട്.. പകരത്തിനു പകരമെന്നു പറയാൻ പറ്റില്ല എങ്കിലും ..ഇതേപോലെ മാന്യമായ ഒരു സൗഹൃദം .. കൂടുതലൊന്നും ഞാൻ പറയുന്നില്ല “

“‘ എനിക്കൂഹിക്കാം …. “‘
”
.””‘ നിങ്ങൾ ആണുങ്ങൾ പുറത്തു പെണ്ണുങ്ങളെ തേടി പോകാറില്ലേ ? പക്ഷെ പെണ്ണുങ്ങൾ …. ഇതേ പോലെ ഒരു ബന്ധം പരിപാവനമായി കൊണ്ട് നടന്നാൽ എന്താ കുഴപ്പം ?”‘

“‘ ഹെന്റമ്മോ ….ഞാനൊന്നും പറഞ്ഞില്ലേ …”‘ കൂടുതൽ വാഗ്വാദങ്ങളിലേക്ക് നീങ്ങും മുൻപേ ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു

“‘ എങ്ങോട്ടാ ?”’

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025