Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവൾ ഷഹാന

“” പാട്ടിഷ്ടമാണ് “‘

“” ഒരു കോഫി ആയാലോ ?” ഋഷി ഇങ്ങോട്ടു ചോദിച്ചത് കെട്ടവൾ ചിരിച്ചു ..

“‘ തീർച്ചയായും .”‘

“‘ ഇത് പാക്ക് ചെയ്തോളൂ .. ഗിഫ്റ്റ് ആയി വേണം കേട്ടോ “‘ ഷഹാന തിരിഞ്ഞു കടക്കാരനോട് പറഞ്ഞു .അയാളത് വാങ്ങി പാക്ക് ചെയ്യാനായി പോയി

“‘ അതിലെ ഒരു പാട്ട് വളരെ നല്ലതാണ് “‘ ഋഷി ഷഹാനയോടു ആ പാട്ടുകളെ പറ്റി ആവേശത്തോടെ പറഞ്ഞു .. കടക്കാരൻ സിഡി പാക്ക് ചെയ്തു വന്നപ്പോൾ ഷഹാനയും ഋഷിയും ചിരകാല സുഹൃത്തുക്കളെ പോലെ സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത് .

കഴിഞ്ഞയാഴ്ച കീരിയും പാമ്പിനെയും പോലെ ഇവിടെ നിന്ന് പോയ രണ്ടു പേർ അടുത്ത സുഹൃത്തുക്കളെ പോലെ സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട കടക്കാരൻ വായ് പൊളിച്ചു . സംഗീതം മലയെയും അലിയിക്കുമെന്നൊരുപക്ഷേ ആ മ്യൂസിക് ഷോപ് നടത്തിപ്പുകാരനറിയില്ലായിരിക്കാം.

കോഫി തണുത്തുറഞ്ഞതറിയാതെ രണ്ടുപേരും സംഗീതത്തിന്റെ വഴിയേ ആയിരുന്നു . കർണ്ണാട്ടിക്കിലും ഫ്യുഷനിലുമുള്ള ഷഹാനയുടെ അറിവ് ഋഷിയെ വിസ്മയിപ്പിച്ചു . ഋഷി വാതോരാതെ സംഗീതത്തെ കുറിച്ചവളോട് സംസാരിച്ചു . പിരിയുമ്പോൾ ഋഷിയുടെ മുഖം മ്ലാനമായത് ഷഹാന ശ്രദ്ധിച്ചു . ഒത്തിരിയടുപ്പമുള്ള ഒരു സുഹൃത്ത് പിരിയുന്നത് പോലെയാണ് ഷഹാനക്കും തോന്നിയത് . വീണ്ടും അതെ സ്ഥലത്തു കണ്ടു മുട്ടാമെന്നു ഷഹാന പറഞ്ഞപ്പോൾ ഋഷിയുടെ മുഖത്തെ സന്തോഷം അവർണ്ണനീയമായിരുന്നു .

”’ ഹേയ് ..ഋഷി ..ഒന്ന് നിന്നെ “‘ പുറകിൽ നിന്ന് ഷഹാനയുടെ വിളി കേട്ടപ്പോൾ അവൻ അടുത്തേക്ക് ഓടി വന്നു .

“‘ ഇത് … ഇത് ഋഷിക്കായി വാങ്ങിയതാണ് “‘ മ്യൂസിക് സെന്ററിൽ നിന്ന് വാങ്ങിയ സിഡി ഗിഫ്റ്റ് പാക്കറ്റ് അവൾ ഋഷിയെ ഏൽപ്പിച്ചു . ഋഷിയുടെ മുഖം വിടർന്നു , പെട്ടന്നത് മ്ലാനമായി .

“‘ ഞാൻ ..ഞാനായിരുന്നു വാങ്ങി തരേണ്ടത് … അന്ന് ഷഹാനയുടെ കയ്യിൽ നിന്ന് ആ സിഡി ബലമായി വാങ്ങിയില്ലേ ?”

“‘ അതിനെന്താ … അത് പിന്നെ കണ്ടപ്പോൾ എനിക്കത് തന്നില്ലേ .. ഓർക്കുന്നില്ലേ അത് … അന്ന് മുതൽ നമ്മൾ ഫ്രെണ്ട്സ് അല്ലെ “‘

ഋഷി അതോർക്കുന്നപോലെ നിന്നപ്പോൾ ഷഹാനക്ക് മനസിലായി അന്ന് കണ്ടപ്പോൾ അവൻ അബ്നോർമൽ ആയിരിക്കണമെന്ന് .

“‘ നമ്മൾ ഫ്രെണ്ട്സ് …അല്ലെ ‘”‘ ഋഷി ആലോചന വെടിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി .

“‘ അതെ ..ഫ്രെണ്ട്സ് … ബൈ ഋഷി “‘

“‘ അടുത്ത ആഴ്ച കാണില്ലേ ?” പിന്നെയും ഋഷി ചോദിച്ചപ്പോൾ ഷഹാന വിരൽ ഉയർത്തി ഉറപ്പ് നൽകി .

അടുത്ത ആഴ്ച , വാരാന്ത്യത്തിൽ മ്യൂസിക് സെന്ററിന് മുന്നിലൂടെ കടന്നു പോയ ഷഹാന തന്നെയാരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി . ഋഷി മ്യൂസിക് സെന്ററിന്റെ അടുത്ത ഇടനാഴിയിൽ നിന്ന് അവളുടെ അടുത്തേക്ക് ഓടി വന്നു

“” എന്താ ഇന്ന് പാട്ട് ഒന്നും നോക്കുന്നില്ലേ ?”

“‘ അല്പം പർച്ചേസ് ഉണ്ട് ഋഷി … തിരിച്ചു വരുമ്പോൾ കയറാമെന്ന് കരുതി “‘

“‘ അപ്പോളത് വരെ ഞാനിവിടെ നിക്കണം അല്ലെ “‘ ഋഷി തന്നെയും കാത്തു നിൽക്കുകയായിരുന്നെന്ന് അവൾക്ക് മനസിലായി .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025