Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാലം അവസാനഭാഗം !

ഹരി തിരിച്ചു നേരെ മീരയുടെ വീട്ടിലേക്കാണ് പോയത് . ഹരി വീട്ടിലെത്തുമ്പോൾ മീരയുടെ അച്ഛൻ ഉമ്മറത്തുണ്ട് . മീരയുടെ ഏട്ടനും ഭാര്യയും അപ്പോഴേക്കും തിരിച്ചെത്തിയിട്ടുണ്ട് . അവരും പൂമുഖത്തുണ്ട് .

ഹരി കാറിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറുമ്പോൾ മീരയുടെ ചേട്ടൻ മനോജ് കസേരയിൽ നിന്നെണീറ്റു ഹരിക്കു ഹസ്തദാനം നൽകി കൊണ്ട് സംസാരിച്ചു തുടങ്ങി..

“ആ ഇരിക്ക് അളിയാ ..രാവിലെ വന്നപ്പോ ഞങ്ങൾ ഇവിടെ ഉണ്ടാരുന്നില്ല “ ഹരി കസേരയിലേക്കിരുന്നു അയാളും.

“ആ അച്ഛൻ പറഞ്ഞു “ ഹരി മീരയുടെ അച്ഛനെ നോക്കി .

“മീര “ ഹരി ചോദ്യ ഭാവത്തിൽ മനോജിനെ നോക്കി .

“അകത്തുണ്ട് .ഹരി പോയി കണ്ടോളു ..കാര്യമായിട്ട് പരിക്കൊന്നുമില്ല..കയ്യില് ചതവുണ്ട് അച്ഛൻ വിളിച്ചപ്പോ ഞങ്ങളും ഓടി പാഞ്ഞു പോന്നതാ..” അയാൾ പറഞ്ഞു നിർത്തി.

ഹരി അകത്തേക്ക് നടന്നു . മീരയുടെ റൂമിലേക്ക് കയറി ചെല്ലുമ്പോൾ ചേട്ടന്റെ കുട്ടികളും മീരയുടെ അടുത്തുണ്ട്. ഒരു മഞ്ഞ ചുരിദാറും കറുത്ത പാന്റുമാണ് മീരയുടെ വേഷം ഇടതു കയ്യിൽ ഹോസ്പിറ്റലിൽ നിന്നും മരുന്ന് വെച്ചു കെട്ടിയിട്ടുണ്ട് അത് കഴുത്തിലൂടെ ചുറ്റി ഇട്ടേക്കുന്നു .

“ആ , ഇത്ര പെട്ടെന്ന് വന്നോ , ഞാൻ പറഞ്ഞതല്ലേ കുഴപ്പമില്ലെന്ന് “ മീര ഹരിയെ കണ്ടപ്പോ മുഖത്തു നോക്കാതെ പറഞ്ഞു ..

“ആ മക്കൾ പുറത്തു പോയി കളിച്ചെ..ആന്റി മാമനോട് സംസാരിക്കട്ടെ “ മീര പിള്ളേരെ അവിടെ നിന്നും പറഞ്ഞു വിട്ടു . പിള്ളേര് ഹരിയെ നോക്കി ചിരിച്ചു കാണിച്ചു സ്ഥലം വിട്ടു . മീരയുടെ ‘അമ്മ അപ്പോഴേക്കും അവിടേക്കു വന്നു..

“ചായ എടുക്കണോ മോനെ ” മീരയുടെ ‘അമ്മ വാതില്ക്കല് വന്നു നിന്ന് . ഹരി വേണ്ടെന്നു പറഞ്ഞപ്പോൾ അവര് പിൻവാങ്ങി .

ഹരി മീരയെ മുഖം ഉയർത്തി നോക്കി . മീര അയാളെ ശ്രദ്ദിക്കാതെ താഴേക്ക് നോക്കി . ഹരി കാലു നീട്ടി കട്ടിലിൽ ചാരി ഇരിക്കുന്ന മീരയുടെ കാലിന്റെ അടിയിൽ വിരലോടിച്ചു ഇക്കിളിപെടുത്തി..

“ചെ…ചുമ്മാ ഇരി “ മീര കാലു പിന് വലിച്ചു..

“നീ എന്താ നേരെ നോക്കാത്തെ” ഹരി മീരയുടെ താടിക്കു പിടിച്ചു നേരെ നോക്കി..

“ചുമ്മാ ചൂടാവാനല്ലേ “ മീര മുഖം വെട്ടിച്ചു .

“പിന്നെ , ചൂടാവണ്ട കാര്യത്തിന് ചൂടാവണ്ടേ..എന്താ നടന്നേ ഇയാള് പറ “ ഹരി മീരയുടെ അടുത്തേക്ക് മാറി ഇരുന്നു മീരയുടെ കയ്യിലെ കെട്ടിൽ പിടിച്ചു പതിയെ ഞെക്കി..

“അഹ്..മീര വേദന എടുത്തു അയാളെ ദേഷ്യപ്പെട്ടു നോക്കി ..

“വേദന ഉണ്ടോ “ ഹരി മീരയെ പാവത്തോടെ നോക്കി..

“ഏയ് ഒട്ടുമില്ല നല്ല സുഖം അല്ലെ “ മീര അയാളെ നുള്ളി.

“നീ അത് കള എന്താ പറ്റിയേ ? “ ഹരി ആകാംക്ഷയോടെ പറഞ്ഞു .

“ഒന്നുമില്ല , രണ്ടു തല തെറിച്ചവന്മാര് സ്പീഡിൽ വന്നു കയറി , അവന്മാര് വെട്ടിച്ചു ഒഴിഞ്ഞു , ഞാൻ അത്രക് എക്സ്പെർട് അല്ലാത്തോണ്ട് റോട്ടില് വീണു അതെന്നെ “ മീര അല്പം ദേഷ്യത്തോടെ പറഞ്ഞു .

“ഓ ഓ..” ഹരി പറഞ്ഞു കൊണ്ട് ചിരിച്ചു . എന്നിട് തല ചെരിച്ചു വാതിൽക്കൽ ആരുമില്ലെന്ന് ഉറപ്പു വരുത്തി മീരയുടെ കവിളിൽ ഉമ്മ വെച്ചു.

“ഞാൻ അങ്ങ് പേടിച്ചു ..കയ്യോ കാലോ ഒടിഞ്ഞ എന്റെ കാര്യം കഷ്ടത്തിലാവും “ ഹരി മീരയെ നോക്കി കണ്ണിറുക്കി .

“ആ..രണ്ടു ദിവസം കൈ സ്‌ട്രെയിൻ ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട് , ഞാൻ മാറുന്ന വരെ മെഡിക്കൽ ലീവ് എടുക്കുവാ “ മീര അയാളെ നോക്കി .

“അപ്പൊ വീട്ടിലെ കാര്യം “ ഹരി മീരയെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025