Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയകാലം അവസാനഭാഗം !

പ്രണയകാലം 5 [CLiMax]

PRANAYAKAALAM PART 5 AUTHOR SAGAR KOTTAPPURAM

Previous Parts |Part 1|Part 2 |Part 3|Part 4|

കൂടി പോയാൽ രണ്ടാഴ്ചകൾ മാത്രമാണ് തനിക്കു മുൻപിൽ ഉള്ളതെന്ന്

ഈ ഭാഗം സാമാന്യം വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ചില തിരക്കുകളിൽ ആയിരുന്നു …

ഹരി പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല. .രാവിലത്തെ പ്രാതൽ കഴിഞ്ഞു ഹരിയും മീരയും കൂടി ഹരിയുടെ കാറിൽ നാട്ടിന്പുറത്തുള്ള മീരയുടെ തറവാട്ടിലേക്ക് പോയി . മീരയുടെ അച്ഛനും അമ്മയും സഹോദരനും ഭാര്യയും മക്കളും ആണ് ആ വീട്ടിൽ താമസം . ഹരിയും മീരയും ചെന്ന് കയറിയ ഉടനെ അവിടത്തെ കുട്ടികൾ മീരയെ വന്നു കെട്ടിപിടിച്ചു .

മീരയുടെ ചേട്ടന്റെ മക്കൾ ആണ്. പത്തും പന്ത്രണ്ടും പ്രായമുള്ള കുട്ടികൾ മൂത്തത് ആണും ഇളയത് പെണ്ണും .

“അച്ചമ്മേ മീര ആന്റി വന്നിരിക്കണു…” പെൺകുട്ടി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .
മീരയുടെ അച്ഛനും അമ്മയും അകത്തു നിന്ന് പൂമുഖത്തേക്കു വന്നു . മീരയെയും ഹരിയേയും സ്വീകരിച്ചു . അവർ ഉമ്മറത്തേക്ക് കയറി ഇരുന്നു .

“ഹരി ഇന്നിവിടെ ഉണ്ടാവോ ? “ കസേരയിലേക്കിരുന്ന ശേഷം മീരയുടെ അച്ഛൻ ഹരിയോടായി ചോദിച്ചു..

“ഇല്ല..അച്ഛാ..എനിക്കിപ്പോ പോണം , ഒരു അത്യാവശ്യം ഉണ്ട്..മീരയെ അവിടെ ഒറ്റക്കിരുത്തണ്ട എന്ന് വിചാരിച്ചു ഇങ്ങട് പോന്നതാ” ഹരി അയാളോടായി പറഞ്ഞു…

“ആ അത് നന്നായി.കുറച്ചായി കാണും ഇല്യേ ഈ വഴിയൊക്കെ വന്നിട്ട് ” മീരയുടെ അച്ഛൻ പറഞ്ഞിട്ടു ഒന്ന് പുഞ്ചിരിച്ചു..

“ഓരോ തിരക്കല്ലേ അച്ഛാ “ ഹരി പതിയെ പറഞ്ഞു…

“ഉവ്വ് ..എല്ലാര്ക്കും തിരക്കായി ..” മീരയുടെ അച്ഛന് ചെറിയ അതൃപ്തി ഉള്ള പോലെ ഹരിക്കു തോന്നി .
മീരയുടെ ‘അമ്മ അപ്പോഴേക്കും ചായയുമായി ഉമ്മറത്തേക്ക് വന്നു. കൂടെ മീരയും ഉണ്ടാരുന്നു .

“അളിയൻ എവിടെ പോയി “ ഹരി അമ്മയോടായി ചോദിച്ചു കൊണ്ട് ചായ വാങ്ങി.

“മനോജും ദിവ്യയും കൂടി ദിവ്യെടെ വീട്ടിൽ പോയിരിക്ക്യാ..ദിവ്യെടെ അച്ഛന് ഒന്ന് വീണു ..സാരമായ പരിക്കൊന്നും ഇല്യ ..എന്നാലും ഒന്ന് പോണല്ലോ “ ‘അമ്മ പറഞ്ഞു. ഹരി വെറുതെ ഒന്ന് തലയാട്ടി…

കുട്ടികൾ മീരയെ ചുറ്റി പറ്റി നിൽക്കുന്നുണ്ട് .

“കുട്ടൂസും മോളും പോയില്ലേ അച്ഛന്റെ അമ്മയുടേം കൂടെ ? “ ഹരി കുട്ടികളെ നോക്കി..പിള്ളേര് കണ്ണടച്ച് ഇല്ല എന്ന ഭാവത്തിൽ കാണിച്ചു..

“ഇവിടെ കളിച്ചു നടക്കണം ന്നൊരു ചിന്ത മാത്രേ ഉള്ളു രണ്ടിനും “ ‘അമ്മ പറഞ്ഞു. ചായ കുടിച്ചു ചില്ലറ സൊറ പറച്ചിലുമായി അരമണിക്കൂറിലധികം ഹരി അവിടെ ചിലവഴിച്ചു .

“എന്ന പിന്നെ അച്ഛാ ഞാൻ ഇറങ്ങട്ടെ ..മീരേ..” അയാൾ മീരയെ നോക്കി..

“അല്ല ഹരി ഇപ്പോ തന്നെ പോവാണോ? “ മീരയുടെ ‘അമ്മ ആശ്ചര്യത്തോടെ മീരയെ നോക്കി..

“ഹരിയേട്ടന് ഇന്ന് ലീവ് ഇല്ല അമ്മെ , അർജന്റായി തീർക്കേണ്ട എന്തോ വർക്ക് ആണ്..ഹരിയേട്ടൻ പൊക്കോട്ടെ ..” മീര അമ്മയോടായി പറഞ്ഞു ഹരിയെ നോക്കി സാരമില്ല എന്ന അർത്ഥത്തിൽ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025