എന്തുമാത്രം വിചിത്രമായ ലൈംഗിക ഫാൻറസികൾക്ക് എൻറെ ദേഹം ഉപയോഗ്യമായെന്ന് ഞാൻ പലപ്പോഴും ഓർത്തു. പങ്കാളികൾക്ക് പൂർണസമ്മതമില്ലാത്ത ശാരീരികമായ ഇടപെടലുകൾ അപമാനകരവും അശ്‌ളീലവുമായ നിത്യവേദനകളുടെ ബലാത്സംഗങ്ങളാണ്. ആ അനുഭവങ്ങളുടെ ദിവസങ്ങൾ എന്നിലെ എന്റെ സ്വത്വത്തെ മുഴുവനായും ചോർത്തിക്കളഞ്ഞു. ചപ്പുചവറുകൾ നിറച്ച് തുന്നിയെടുത്ത ഒരു പാവയായി എനിക്ക് സ്വയം തോന്നാൻ തുടങ്ങിയിരുന്നു പതുക്കെപ്പതുക്കെ പശുവാകുന്നതിലെ എൻറെ എതിർപ്പുകൾ കൂടി വന്നു. ഒരു ദിവസം പശു ആകണമെങ്കിൽ എനിക്കും എന്തെങ്കിലും സുഖം കിട്ടണം എന്ന് ഞാൻ വാശി പിടിച്ചു. അന്ന് ഫെലിക്സ് മനസില്ലാമനസോടെ എന്റെ മുകളിൽ കിടന്നു എന്തൊക്കെയോ കാട്ടികൂട്ടി.
വിവാഹം കഴിഞ്ഞിട്ട് ആറു മാസത്തോളം ആയെങ്കിലും ഞങ്ങൾക്ക് വിസിറ്റേഴ്സ് ആരുമില്ലായിരുന്നു, സമൂഹത്തിൽ നിന്നും ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്തിരുന്നു. അങ്ങിനെ വിഷമിച്ചിരിക്കുമ്പോൾ ആണ് കവി ഈയപ്പൻ വന്നു കേറിയത് ആടി ആടി ആണ് വന്നു കേറിയതെങ്കിലും കയ്യിൽ കുറെ പൊതികൾ ഉണ്ടായിരുന്നു. എനിക്ക് കുറെ ഫ്രൂട്സും കുറെ മീനും മുട്ടയും പച്ചക്കറികളും ഒക്കെയായിട്ടാണ് വന്നത് , ഏതോ അവാർഡ് കിട്ടിയത് ആ തുക അപ്പോൾ തന്നെ പൊടിച്ചിട്ടുള്ള വരവാണ് , ഏതായാലും എനിക്ക് അയാളോട് ഒരു മമത തോന്നി, ഒരാൾ എങ്കിലും എന്നെ ഒന്ന് കൺസിഡർ ചെയ്തല്ലോ .കുറെ കഴിഞ്ഞു ഫെലിക്‌സും വന്നു കയറി, കവി ഈയപ്പൻ കുടിക്കാൻ ഒന്നുമില്ലേ എന്ന് ആംഗ്യം കാട്ടി ചോദിക്കുന്നത് ഞാൻ കണ്ടു , ഫെലിക്‌സിന്റ് കയ്യിൽ പണം ഇല്ലെന്നു എനിക്കറിയാമായിരുന്നു പക്ഷെ ഫെലിക്സ് ഉടനെ പോയി കുപ്പിയും സോഡയും ഒക്കെയായിട്ടാണ് വന്നത് , പിന്നെ അവർ രണ്ടും കൂടെ കുടി തുടങ്ങി, ഞാൻ പച്ചക്കറികൾ അറിഞ്ഞു മീൻ ഒക്കെ വൃത്തിയാക്കി, അപ്പോൾ വേറെ ഒരു ചേച്ചിയും മറ്റൊരു സാഹിത്യകാരനും വന്നു കയറി. നന്നായി മൽസ്യക്കറി വെക്കാനറിയുന്ന ഒരു ചേച്ചിയായിരുന്നു അവർ. നാളികേരവും ഒരു ചുവന്നുള്ളിയും വറുത്തരച്ച് ആ ചേച്ചി വലിയൊരു മൽസ്യത്തെ കറി വെച്ചു. പിന്നൊരു വലിയ മൽസ്യത്തെ പല കഷണങ്ങളാക്കി മുളകും ഉപ്പും പുരട്ടി വറുത്തെടുത്ത. ഞാൻ എല്ലാം കണ്ടു നിന്നു. ചേന വറുത്തെരിശ്ശേരിയും അച്ചിങ്ങാമെഴുക്കുപുരട്ടിയും പപ്പടവും കടുമാങ്ങയും തൈരുമായിരുന്നു എൻറെ വിനീതമായ വിഭവങ്ങൾ. പക്ഷെ മദ്യത്തിന്റെ കൂടെ ചേരാത്തത് കൊണ്ടോ എന്തോ ആരും അതൊന്നും കഴിച്ചില്ല, ആ ചേച്ചിയും വന്നയാളും എല്ലാവരും മദ്യപിക്കുന്നവർ ആയിരുന്നു, ഫെലിക്സ് എന്നോടും കുടിക്കണമെന്ന് പറഞ്ഞു, എനിക്കാകട്ടെ പച്ചവെള്ളം പോലും കുടിച്ചാൽ ഛർദിക്കുന്ന സമയം.
എന്നാലും എല്ലാവരും നിർബന്ധിച്ചത് കൊണ്ട് ഞാൻ അൽപ്പം വിഷമിച്ചു കുടിച്ചിറക്കി ഈ കയ്പുള്ള സാധനം എങ്ങിനെ ഇവരൊക്കെ കുടിക്കുന്നു എന്ന് മനസ്സിലായില്ല, ഞാൻ പാത്രങ്ങൾ എല്ലാം കഴുകി വന്നപ്പോൾ ആരെയും കാണുന്നില്ല ഫെലിക്സിന്റെ മുറിയിൽ നിന്നും കവിത ചൊല്ലുന്ന ശബ്ദം കേട്ടു പാളി നോക്കിയപ്പോൾ കവി ഈയപ്പൻ അണ്ടർവെയർ മാത്രമിട്ട് കവിത ചൊല്ലുകയാണ്, ചേച്ചി എവിടെ , അപ്പോൾ ബാത്റൂമിലെ കതക് തുറന്നു ചേച്ചി ഇറങ്ങിവരുന്നതു കണ്ടു അവരുടെ ബ്ലൗസ് എല്ലാം അഴിഞ്ഞു കിടന്നു ബ്രെസിയറും ഇളകി മുലകൾ ഒക്കെ കാണാം, അവർ ഓടിവന്നു വാഷ് ബേസിനിൽ കാർക്കിച്ചു തുപ്പി , കുറെ വെള്ളം അണ്ണാക്കിൽ ഒഴിച്ച് കുലുക്കുഴിഞ്ഞു വീണ്ടും വീണ്ടും തുപ്പി, വായിലെടുപ്പ് ആയിരുന്നു പരിപാടി എന്ന് എനിക്ക് മനസ്സിലായി , നല്ല തൊലിക്കട്ടി വേണം വേറെ ഒരു വീട്ടിൽ വന്നു ആരാന്റെ കൂടെ ഇതൊക്കെ ചെയ്യാൻ.
കാവിലിന്നു ഉത്സവമാണ് ,
