Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയരാഗം 2

കാറിൽ കയറാൻ പോയ അവളെ ഞാൻ പിടിച്ചുനിർത്തി. ഡി സോറി ഞാൻ മനപൂർവം മറന്നതല്ല. വേണ്ട ഞാൻ പോകട്ടെ നീ കൈ വിട്. നീ ഇപ്പോൾ പണ്ടത്തെ പോലെ അല്ല. എന്നോട് ഒട്ടും സ്നേഹമില്ല.

ഡി ബർത്ത് ഡേ മറന്നു എന്നത് ശരി എന്നുവെച്ചു സ്നേഹം ഇല്ലെന്നു പറഞ്ഞാൽ ഉണ്ടല്ലോ . ബർത്ത് ഡേ ഞാൻ മറന്നതിനു എന്ത് പണിഷ്മെന്റ് വേണമെങ്കിലും നീ പറഞ്ഞോ ഞാൻ അനുസരിക്കും.

എന്ത് പറഞ്ഞാലും അനുസരിക്കുമോ. മ്മ് നീ എന്ത് പറഞ്ഞാലും അനുസരികാം. എന്നാൽ മോൻ ബർത്ത് ഡേ മറന്നത്തിന്‌ പണിഷ്മെന്റ് ആയി ഇന്നത്തെ ദിവസം മൊത്തം എന്റെ ഒപ്പം വേണം. സമ്മതമാണോ?

സമ്മതം. ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു. അപ്പോൾ പ്രശ്നം സോൾവ് ആയില്ലേ.

മുഴുവനായും ആയില്ല. ഇനി എന്താ ഞാൻ ചോദിച്ചു. നീ അത് പറഞ്ഞില്ല.

എന്ത്

കുന്തം😡. എന്നെ ബർത്ത് ഡേ വിഷ് ചെയ്തില്ല എന്ന്.

ഓ അതാണോ. ഹാപ്പി ബർത്ത് ഡേ മൈ ഡിയർ അഞ്ജു എന്നും പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു. അത് മാത്രം മതിയായിരുന്നു അവളുടെ മുഖം പൂർണ്ണ ചന്ദ്രനെ പോലെ പ്രകാശിതമാകാൻ. അതോടെ ആ പ്രശ്നം സോൾവ് ആയി.

ഞങ്ങൾ വീട്ടിലേക്കു പോകാനായി തിരിഞ്ഞപ്പോൾ ആണ് ഇത് എല്ലാം കണ്ടുകൊണ്ടിരിക്കുന്ന അച്ഛനെ ഞങ്ങൾ കാണുന്നത്. ഞങ്ങൾ രണ്ടുപേരും ചമ്മി . ഞങ്ങൾ വേഗം വീട്ടിൽ കയറി. ഞങ്ങൾ കയറി പോയപ്പോൾ പുള്ളി ഒന്നു ചിരിച്ചു.

ഞങ്ങൾ ഭക്ഷണം കഴിച്ചു വീട്ടിൽ നിന്നും ഇറങ്ങി. നേരെ പോയത് അമ്പലത്തിലേക്കാണ് അഞ്ജു അമ്പലത്തിൽ കയറി എനിക്ക് താല്പര്യം ഇല്ലാത്തതിനാൽ ഞാൻ പുറത്ത് നിന്നു.

ഞായറാഴ്ച ആയതിനാൽ അമ്പലത്തിൽ കുറെ ആളുകൾ ഉണ്ടായിരുന്നു. ഞാൻ അവിടെ ഉള്ള പെണ്ണുങ്ങളെ വായിൽ നോക്കിനിന്നു.

പെട്ടെന്ന് നെറ്റിയിൽ ഒരു തണുപ്പ് അഞ്ജു എന്നെ ചന്ദനം തൊടുവിച്ചതാണ്. ഞങ്ങൾ അവിടെ നിന്നും ഹിൽ ടോപ്പിൽ പോയി. ഞങ്ങളവിടെ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു.

അഞ്ജുവിനോട് മീര ചേച്ചിയുടെ കാര്യം പറയാം ഞാൻ തീരുമാനിച്ചു. പക്ഷേ അവളുടെ പ്രതികരണം എങ്ങനെ അന്നെന്നു പറയാൻ പറ്റില്ല.

അഞ്ജു എനിക്ക് ഒരു കാര്യം പറയാനുണ്ട്. എന്താ മോനെ ഒരു മുഖവര വല്ല പ്രേമം വലതും ആണോ.

ഇത് അതൊന്നും അല്ല പക്ഷേ കേൾക്കുബോൾ നീ ദേഷ്യപ്പെടരുത്. ദേഷ്യപ്പെടാനോ വേണ്ടയോ എന്ന് കേട്ട് കഴിഞ്ഞ് പറയാം.

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025