റഹീം ഇക്ക – ഇക്ക വെറുതെ പഴയത് ഒന്നും ആലോചിക്കേണ്ട..അത് കഴിഞ്ഞില്ലേ..ഉമ്മയും ഉപ്പയും പറഞ്ഞ പോലെ ഒരു പെണ്ണിനെ നോക്കാം.അതാ നല്ലത്
ജസീമിക്ക – ഇനി ഈ പ്രായത്തിലോ..അത് ഒന്നും വേണ്ട..ഞാൻ ഇങ്ങനെ ഒക്കെ ജീവിച്ചോളാം
റംല – അത്ര പ്രായം ഒന്നും ഇല്ലല്ലോ..ഇക്ക ഒരു കല്ല്യാണം കഴിച്ചു സുഖം ആയി ജീവിക്കണം..അത് ആണ് എല്ലാവരെയും അഭിപ്രായം..
ജസീമിക്ക – ഞാൻ ആലോചിച്ച് ..പക്ഷേ 6 മാസം മുൻപ് വരെ അവള് എല്ലാം ആയിരുന്നു എൻ്റെ ..ഒരു കുഞ്ഞു പോലും ഇല്ലാതെ ഞാൻ ആകെ ഒറ്റക്ക് ആയി..ഇനി ഒന്നും എനിക്ക് ആലോചിക്കാൻ വയ്യ.. ആ സ്ഥാനത്ത്..
ഇക്ക അകത്തേക്ക് കണ്ണിൽ വെള്ളം നിറച്ച് പോയി..
റഹീം ഇക്ക – മോൻ ഉറങ്ങി .നീ അവനെ കൊണ്ട് പോയി കിടത്തി..ഇക്കയെ ഒന്ന് കാര്യം പറഞ്ഞു സമാധാനിപ്പിക്കാൻ നോക്ക്
എനിക്ക് അതിനു കഴിയില്ല..
റഹീം ഇക്ക ഒരു കുപ്പി എടുത്ത് എന്നോട് ഒഴിക്കാൻ പറഞ്ഞു..ഇക്ക രണ്ടു മൂന്നു എണ്ണം ഒറ്റ അടിക്ക് അടിച്ചു..
മോനെ മുറിയിൽ ആക്കി വാതിലിൽ മുട്ടി..റംല താത്ത അകത്തേക്ക് കയറി പോയി..വാതിൽ മെല്ലെ കാറ്റിൽ വന്നു ചാരി..
ഞാൻ വെള്ളം എടുക്കാൻ പോയിട്ട് വരാം എന്ന് പറഞ്ഞു മെല്ലെ അവിടന്ന് എഴുനേറ്റു …ഇക്ക ഫോണിൽ ആരെയോ വിളിക്കുന്നുണ്ട്
