Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമം 01

ഇതുവരെ പടച്ചവനോട് ഒന്നിനു വേണ്ടിയും ഞാൻ ഇത്രയധികം പ്രാർത്ഥിച്ചിട്ടില്ല….. പക്ഷെ ഓരോ തവണ നമസ്കരിക്കുമ്പോഴും ഞാൻ പടച്ചോനോട് പ്രാർത്ഥിച്ചത് അവനെ എനിക്ക് തരണേ എന്നാണ്….

പിറ്റേന്നു……

ഉമ്മയും ഉപ്പയും ഇക്കയും ജോലിക്ക് പോയി ഞാൻ വീട്ടിൽ തനിച്ചും….. അന്നേരം അമ്മ വന്നു എന്നെ അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി….. അത്രയും സന്തോഷം നിറഞ്ഞ നിമിഷം ആയിന്നു എനിക്ക് അപ്പോൾ കാരണം എനിക്ക് എന്റെ രാജകുമാരനെ കാണാൻ ഉള്ള ഒരു അവസരം അല്ലെ ഇപ്പോൾ ലഭിച്ചത്…..

അങ്ങനെ ഞാൻ അമ്മയോടൊപ്പം എന്റെ ഭർത്താവിന്റെ വീട്ടിലേക്ക് ചെന്ന് ” ശോ എനിക്ക് നാണം ആവുന്നു…. അതെ ഭർത്താവ് ആയിട്ടില്ലട്ടോ ആവും “” തത്കാലം അവന്റെ വീട്ടിലേക്ക് ചെന്നു…..

ആ വീട്ടിൽ ചെന്ന് കയറിയ നിമിഷം മുതൽ എന്റെ മിഴികൾ തിരഞ്ഞത് അവനെയാണ്…. പക്ഷേ നിരാശയായിരുന്നു ഫലം അവനെ അവിടെയൊന്നും എനിക്ക് കാണാൻ സാധിച്ചില്ല…

“അപ്പു ഇല്ലേ ഇവിടെ… ”

അവനെ അവിടെയൊന്നും കാണാത്ത നിരാശയിൽ അവൻ അവിടെ ഉണ്ടോ എന്നറിയാനായി അമ്മയോട് തിരക്കി…

“ഇല്ല മോളേ അവൻ ഇന്നലെ രാത്രി തന്നെ പോയി…. ”

“എവിടെ പോയതാ ”

“എനിക്ക് അറിയില്ല മോളേ… പിന്നെ ഇപ്പോൾ അല്ലെ ഇങ്ങനെ ഒക്കെ നടക്കു എന്ന് വിചാരിച്ചു ഒന്നും പറയാത്തതാ… ”

“ഉം…… ”

ഞാൻ അതിന് മറുപടി ഒരു മൂളലിൽ ഒതുക്കി…

“മോൾ ഇവിടെ ഇരിക്കട്ടോ എനിക്ക് കുറച്ചു ജോലിയുണ്ട്… ”

അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് നടന്നു നീങ്ങി…. ഞാൻ മെല്ലെ വീടിന്റെ അകം എല്ലാം നോക്കി കണ്ടുകൊണ്ടിരുന്നു….

പെട്ടെന്ന് എന്റെ തലച്ചോറിൽ ഒരു ബൾബ് കൂടി കത്തി… അപ്പുവിനെ മുറിയിൽ ഒന്ന് കയറിയാലോ….. സമയം കളഞ്ഞില്ല വേഗത്തിൽ തന്നെ ഞാൻ അവന്റെ മുറി കണ്ടുപിടിച്ചു അകത്തേക്ക് കേറി…

“”ആഹാ എന്ത് തല്ലിപ്പൊളി മുറി”””

മുറിയുടെ അവസ്ഥ കണ്ടു ഞാൻ മെല്ലെ പറഞ്ഞു….
അതെ അത്രയും അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു ആ മുറി….

അന്നേരമാണ് എനിക്ക് മനസ്സിൽ ഒരു കാര്യം ഓർമ്മ വന്നത് അവന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസിനെ പറ്റി….. അതിന്റെ എന്തെങ്കിലും തെളിവ് മുറിയിൽനിന്നും ലഭിക്കുമെന്ന് ഓർത്തു ഞാൻ വേഗത്തിൽ മുറി

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025