Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രേമം 01

കാണാൻ കൊതിച്ചിരുന്ന ആൾ ദേ കിടക്കുന്നു എന്റെ മുന്നിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ…. ഞാൻ ആ ഫോട്ടോ നോക്കി കുറെ ചിരിച്ചു പിന്നെ എന്റെ ഫോണിലേക്ക് ആ ചിത്രം പകർത്താനും മറന്നില്ല…..

ആൽബം മുഴുവനും അരിച്ചു പെറുക്കിയിട്ടും ആളുടെ വേറെ ഫോട്ടോ കണ്ടെത്താൻ ആയില്ല…..

“”പടച്ചോനെ എന്നാ ഈ സാധനത്തിനെ എന്റെ മുന്നിൽ കൊണ്ട് നിർത്തുന്നെ…..””

ആൽബത്തിലെ ഫോട്ടോയിൽ നോക്കി ചെറു ചിരിയോടെ ഞാൻ അത് പറഞ്ഞു…..

പെട്ടന്ന് എന്റെ ചുറ്റും ഒരു പൊട്ടിച്ചിരി കേട്ടപ്പോൾ ആണ് ഞാൻ പറഞ്ഞത് കുറച്ചു ഉച്ചത്തിൽ ആണ് എന്ന് എനിക്ക് മനസിലായത്.

“എന്റെ മോളേ അവനെ ഞാൻ പോലും കാണുന്നത് വല്ലപ്പോഴുമാണ്….. എപ്പോ നോക്കിയാലും കൂട്ടുകാരുടെ ഒപ്പം ആണ് അവൻ….. ഇനി അവനെ ഞാൻ എത്രയും പെട്ടന്ന് ഇങ്ങോട്ട് കൂട്ടികൊണ്ട് വരാട്ടോ ”

അതും പറഞ്ഞു അമ്മ എന്നെ ചേർത്ത് പിടിച്ചു….

രാത്രി ഭക്ഷണത്തിനു ശേഷം…. കിടക്കാൻ എന്റെ മുറിയിൽ ചെന്നു.

അപ്പോഴും എന്റെ മനസ്സിൽ ആ കുഞ്ഞ് മുഖമായിരുന്നു….. വെറുതെ കണ്ണാടിയുടെ മുന്നിൽ നിന്നു ഞാൻ തന്നെ എന്നോട് ചോദിച്ചു….

“എന്താ പെണ്ണെ നിനക്ക് പറ്റിയത്….. ഇത്ര നാളും ഇല്ലാത്ത ഒരു ഇളക്കം ആണല്ലോ ഇപ്പൊ… എന്ത് പറ്റി മോളേ ”

“പിന്നെ എന്ത് പറ്റാൻ…. അത്രയും പറഞ്ഞു കേട്ടപ്പോൾ കാണാൻ ഒരു കൊതി അത്രയും ഉള്ളൂ… ”

“ഡീ…. ”

ആ വിളികേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് എന്നെ തന്നെ നോക്കി നിൽക്കുന്ന ഇത്തയെ ആണ്….

“നീ എന്താടി ഒറ്റക്ക് നിന്നു സംസാരിക്കുന്നെ ”

“ഏയ്‌…. ഞാനോ എപ്പോ നിനക്ക് തോന്നിയതാ ”

“എനക്ക് തോന്നിയത് ഒന്നുമല്ല…. ”

“എന്താ മോളേ ഇത്രനാൾ ഇല്ലാത്തൊരു ഇളക്കം ഇപ്പൊ ”

“ദേ ഇത്ത…വെറുതെ ആവിശ്യം ഇല്ലാത്തത് ഒന്നും പറയല്ലേ… ”

ഇത്തക്ക് കാര്യം മനസിലായി എന്ന് എനിക്ക് മനസിലായി പക്ഷെ പിടികൊടുക്കരുതല്ലോ…. ഞാൻ വേറെ ഒന്നും പറയാതെ കട്ടിലിൽ കയറി കിടന്നുകൊണ്ട് പുതപ്പ് തലവഴി മൂടി….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025