ചപ്പാത്തിയും കിഴങ്ങു കറിയും
ആഹാ ..രാത്രി ചപ്പാത്തിയാണോ
ഏയ് അങ്ങനൊന്നുല്ല …ഇടയ്ക്കു ഒരു ചെഞ്ചിന്
ഹമ് …മോളുറങ്ങിയോ
ഉറങ്ങി ….അപ്പൂവോ
ഉറങ്ങി ….അവനിന്ന് മോൾടെ കാര്യം പറഞ്ഞോണ്ടിരിക്കുമ്പോൾ നിന്നെ കുറിച്ച് ഞാൻ ചോദിച്ചു
എന്താ ചോദിച്ചേ
നിന്നെ ഇഷ്ടമാണോന്ന് …
എന്നിട്ടെന്തു പറഞ്ഞു …
എന്താവും പറഞ്ഞിട്ടുണ്ടാവുക …
പറയടി …..
ഇഷ്ടമാണെന്ന് പറഞ്ഞു ….അവന് നിന്നെ ഒരുപാടിഷ്ടാണെന്ന് നല്ല അങ്കിൾ ആണെന്ന് …
മോന് മാത്രമേ ഇഷ്ടമുള്ളൊ …മോന്റെ അമ്മക്കോ …..
മോന്റമ്മക്ക് പണ്ടേ ഇഷ്ടമായതല്ലേ ….
അപ്പൊ ഞാൻ പറഞ്ഞകാര്യം ….
ഹമ് …
എന്തോന്നെടി മൂളുന്നെ നടക്കോ …
അതേടാ പൊട്ടാ …..
ശരിക്കും ….
ഹമ് ….
ലവ് യു ഡി …..
ലവ് യു ടൂ …
പിന്നെന്താ ഞാൻ അവിടെ വച്ച് ചോദിച്ചപ്പോൾ പറയാഞ്ഞേ
ഞാൻ കേൾക്കാൻ കൊതിച്ച കാര്യങ്ങളാണ് നീ പറഞ്ഞത് ,സത്യത്തിൽ സന്തോഷം കൊണ്ട് ഞാൻ വീർപ്പുമുട്ടുകയായിരുന്നു ,സമ്മതമാണെന്ന് പറയാൻ നാണം കാരണം എനിക്കയില്ലെടാ .നീയുമായൊരു ജീവിതം
ഞാൻ ഒരുപാടു കൊതിച്ചതാണ് ,
