Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാത്രിപ്പണി

ഇതൊക്കെ കാണുന്ന മറ്റുള്ളവര്‍ക്ക് വല്ലാത്ത അസ്വസ്ഥത ആണ്. ഒരിക്കല്‍ രമ്യ ലഞ്ച് കഴിക്കാന്‍ താമസിച്ചു. ചില ജോലിത്തിരക്കുകള്‍ കാരണം ഞങ്ങള്‍ കഴിച്ച ശേഷമാണ്‌ അവള്‍ കഴിക്കാന്‍ ഇരുന്നത്. ഒരു കമ്പനി നല്‍കാനായി ഞാന്‍ അവിടെ ചെന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഉള്ള അവളുടെ ചുണ്ടുകളുടെ ചലനം തന്നെ എന്റെ ലിംഗം മൂപ്പിക്കാന്‍ ധാരാളം മതിയായിരുന്നു.

“ഇന്നലെ ഉണ്ടാക്കിയ ബീഫാണ്..നല്ല ടേസ്റ്റ് ഉണ്ട്..” പാത്രത്തില്‍ ഉണ്ടായിരുന്ന അവസാന കഷണം വായില്‍ ഇട്ടുകൊണ്ട് രമ്യ പറഞ്ഞു.

“ദുഷ്ട..എനിക്ക് ഒരു കഷണം തരാന്‍ തോന്നിയില്ലല്ലോടി..” ഞാന്‍ അവളുടെ വായിലേക്ക് നോക്കി പറഞ്ഞു.

“ശ്ശൊ..ലാസ്റ്റ് പീസ്‌ ആയിരുന്നു..വേണേല്‍ പറയണ്ടേ”

“സാരമില്ല..ആ പീസ്‌ ഇങ്ങു തന്നാല്‍ മതി..”

“വായില്‍ ഇട്ടതോ..”

“എന്താ വായില്‍ ഇട്ടാല്‍..നിന്റെ വായല്ലേ..കുഴപ്പമില്ല..”

രമ്യ കടുത്ത നാണത്തോടെ എന്നെ നോക്കി.

“സത്യമായും കഴിക്കുമോ..” വിശ്വാസം വരാത്തത് പോലെ അവള്‍ ചോദിച്ചു.

“താ പെണ്ണെ..ആരും കാണണ്ട..” ഞാന്‍ കൈ നീട്ടി. രമ്യ അവളുടെ തുടുത്ത ചുണ്ടുകളുടെ ഇടയില്‍ നിന്നും ഇറച്ചി എടുത്ത് എന്റെ നേരെ നീട്ടി. കൈയില്‍ തരാതെ അവള്‍ എന്റെ വായുടെ നേരെ ആണ് നീട്ടിയത്. ഞാന്‍ വായ തുറന്നപ്പോള്‍ അവള്‍ അത് അതിലേക്ക് വച്ച് തന്നു. ഞാന്‍ അത് ചവച്ചു തിന്നുന്നത് അത്ഭുതത്തോടെ അവള്‍ നോക്കി.

“ഉം..നല്ല ടേസ്റ്റ്..നിന്റെ വായില്‍ ഇട്ടതുകൊണ്ടാകും…രുചി കൂടിയിട്ടുണ്ട്..”

രമ്യ നാണത്തോടെ മുഖം കുനിച്ചു പുഞ്ചിരിച്ചു.

ഇങ്ങനെയൊക്കെ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും അതൊക്കെ അവള്‍ക്ക് എന്നോടുള്ള ലൈംഗിക താല്പര്യം ആണോ എന്നെനിക്ക് അറിയില്ലായിരുന്നു. എന്നെ നുള്ളുകയും ഇടിക്കുകയും ചിലപ്പോള്‍ മുട്ടിയുരുമ്മി നില്‍ക്കുകയും ഒക്കെ അവള്‍ ചെയ്യുമായിരുന്നു. ഞാന്‍ പക്ഷെ മറ്റൊരു തരത്തിലേക്ക് ആ ബന്ധത്തെ വളര്‍ത്താന്‍ ശ്രമിച്ചില്ല. കാരണം ചിലപ്പോള്‍ അവളുടെ പെരുമാറ്റം നിഷ്കളങ്കമാകാം; അങ്ങനെ ആണെങ്കില്‍ ഞാന്‍ അതിനെ തെറ്റിദ്ധരിച്ചാല്‍ ഇപ്പോള്‍ ഉള്ള സ്നേഹം കൂടി അവള്‍ക്ക് ഇല്ലാതാകും. അതുകൊണ്ട് എന്റെ മനസിലെ മോഹത്തെ അങ്ങനെ തന്നെ നിര്‍ത്തിക്കൊണ്ട് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.

ഞാന്‍ ഒന്നാമത്തെ പെഗ് തീര്‍ത്ത ശേഷം രണ്ടാമത്തെ പെഗ് ഒഴിച്ചു. സമയം എട്ടുകഴിഞ്ഞിരുന്നു. രാത്രി പുറത്ത് നിന്നാണ് ആഹാരം. ചില ദിവസങ്ങളില്‍ മാത്രമാണ് കുക്കിംഗ്; അത് മൂഡ്‌ അനുസരിച്ചിരിക്കും. മദ്യം സിപ് ചെയ്തുകൊണ്ട് ഞാന്‍ സോഫയില്‍ ഇരുന്നു. മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടു ഞാന്‍ എടുത്ത് നോക്കി. പരിചയമില്ലാത്ത നമ്പരാണ്. രാജ്യത്തിന്റെ കോഡില്‍ നിന്നും ലണ്ടനില്‍ നിന്നുമാണ് കോള്‍ എന്നെനിക്ക് മനസിലായി.

“ഹലോ…” ഞാന്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തു.

മറുപുറത്ത് എന്റെ ബോസ് ആയിരുന്നു. അയാള്‍ രണ്ടു ദിവസം മുന്‍പാണ് ലണ്ടനില്‍ ബിസിനസ് ടൂറിനു പോയത്. വിളിച്ചത് എനിക്കിട്ട് പാര പണിയാന്‍ ആയിരുന്നു. സംഗതി മറ്റൊന്നുമല്ല; അയാള്‍ക്ക് ചില ഡോക്യുമെന്റ്സ് ഉടനെ വേണം. ഒന്ന് രണ്ടു ചാര്‍ട്ടുകളും ഉണ്ടാക്കി അയയ്ക്കണം.കമ്പികുട്ടന്‍.നെറ്റ് രാത്രി ജോലിക്ക് പോകുന്നതിനു സ്പെഷല്‍ പ്രതിഫലവും ഒപ്പം അടുത്ത ദിവസം അവധിയും അയാള്‍ വാഗ്ദാനം ചെയ്തു. മനസില്ലാമനസോടെ ഞാന്‍ മൂളി. മുറിയില്‍ എത്തി വിശ്രമിക്കുന്ന സമയത്താണ് അങ്ങേരുടെ മറ്റേടത്തെ പണി. മനസ്സില്‍ അയാളെ തെറി വിളിച്ചുകൊണ്ട് ഫോണ്‍ വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് എന്റെ മനസ്സില്‍ ബോംബ്‌ പൊട്ടിച്ചുകൊണ്ട് അയാള്‍ അത് പറഞ്ഞത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025