Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം 2

രാഗിണിയുടെ അപൂര്‍വ്വ ദാഹം 2
Raginiyude Apoorvva Daham Part 2 | written by : Biju | Previous Part

Welcome to the 2nd part of the story my dear friends,
അവളുടെ ചലനങ്ങളില്‍ ഒരു പ്രത്യേക താളം എനിക്കു അനുഭവപ്പെട്ടു. ഇപ്പോള്‍ അവളെ ഒരു രീതിയിലും ഒന്നും പറഞ്ഞു അവളുടെ മനസിന്‍റെ ആ ഒഴുക്കിനെ തടസ്സപ്പെടുത്തരുത് എന്നു ഞാന്‍ തീരുമാനിച്ചു. അവള്‍ പറയുന്നതിനെ എതിര്‍ക്കുകയോ ചോദ്യം ചെയ്യുകയോ എല്ലാം വേണമെങ്കില്‍ അതെല്ലാം പിന്നീട് ആവമല്ലോ , അവള്‍ക്ക് പറയാന്‍ ഉള്ളത് മുഴുവന്‍ കേട്ട ശേഷം.ഞങ്ങള്‍ രണ്ടു പേരും ചരിഞ്ഞു കിടന്നു പരസ്പരം ശരീരങ്ങള്‍ തലോടിക്കൊണ്ടിരിക്കുകയാ ണ്. ഞാന്‍ പതുക്കെ അവളുടെ മുദുലമായ കവിളില്‍ തലോടിക്കൊണ്ട് അവളുടെ ആ നിഗൂഡതകള്‍ നിറഞ്ഞ കാണുകളിലേക്ക് ഒന്നു നോക്കി. എന്നാല്‍ അവള്‍ മുഖം താഴ്ത്തിക്കളഞ്ഞു.
രാഗിണി : ഇങ്ങനെ എന്നെ നോക്കല്ലേ പൊന്നേ ..

ഞാന്‍ : മ് മ് ? എന്തേ ?

രാഗിണി : ഞാന്‍ എട്ടാനോടു സംസാരിക്കാന്‍ പോകുന്നു. എന്‍റെ മനസിന് പോലും സ്വയം നാണം തോന്നുന്ന കാര്യങ്ങള്‍ ആണ് ഞാന്‍ എന്‍റെ അജയേട്ടനോടുപറയാന്‍ പോകുന്നത്, ലജ്ജ തോന്നുന്നു ഏട്ടാ. ഞാന്‍ light off ചെയ്തോട്ടെ ..

ഞാന്‍ : ഉം

അവള്‍ ലൈറ്റ് ഓഫ് ചെയ്തു. വളരെ ചെറിയ നിലാവെളിച്ചം മാത്രം ഞങ്ങളുടെ മുറിയിലേക്ക് കടന്നു വന്നിരുന്നുള്ളൂ. രാത്രിയുടെ ആ മനോഹരിതയില്‍ അവളുടെ കൈകള്‍ കൊണ്ട് എന്നെ മലര്‍ത്തിക്കിടത്തി എന്‍റെ നഗ്നമായ രോമാവൃതമായ മാറില്‍ വിരലുകള്‍ ഓടിച്ചുകൊണ്ട് അവള്‍ സംസാരിക്കാന്‍ തുടങ്ങി.

നെഞ്ചിടിപ്പോടുകൂടി അവളുടെ മനസിന്‍റെ ആഴങ്ങളില്‍ അവള്‍ ആരും ആരും അറിയാതെ ഒളിച്ചുവെച്ചിരുന്ന ആ കാര്യം അറിയാന്‍ വേണ്ടി ഞാന്‍ നെഞ്ചിടിപ്പോടുകൂടി ഒട്ടും വെപ്രാളം കാണിക്കാതെ അവളുടെ മൌനത്തില്‍ അക്ഷമ കാണിക്കാതെ കാതോര്‍ത്തു.

രാഗിണി : എനിക്ക് എന്‍റെ ജീവനായിരുന്നു എന്‍റെ കുടുംബം. ഇപ്പോള്‍ അങ്ങനെ അല്ല എന്നല്ല. എല്ലാ കുട്ടികളെ പോലെയും എന്‍റെ കുടുംബത്തിലെ എല്ലാവരെയും ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം പ്രത്യേകിച്ചു എന്‍റെ അമ്മയെ. എന്നെ സംബന്ധിച്ചു എന്‍റെ അച്ഛനും അമ്മയും ഞങ്ങല്‍ക്ക് വേണ്ടി മാത്രം ആണ് ജീവിക്കുന്നതു, അതിനപ്പുറം അവര്‍ക്ക് സ്വന്തമായ എന്തെങ്കിലും താല്പര്യങ്ങള്‍ ഉള്ളതായി എനിക്ക് തോന്നിയിട്ടും ഇല്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025