അമ്മയ്ക്ക് അച്ഛന്റെ നോട്ടം മനസ്സിലായിട്ടാണെന്നു തോന്നുന്നു, അമ്മ കണ്ണുകൊണ്ട് ഞങ്ങള് കാണും എന്നൊരു ഭാവം മുഖത്ത് വരുത്തി.
അമ്മയും ഞങ്ങളുടെ കൂടെയിരുന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചുകഴിഞ്ഞ് എല്ലാവരും കൂടി യാത്രക്കിറങ്ങി. കാറിലിരുന്ന് യാത്ര തുടങ്ങിയപ്പോഴാണ് അച്ഛൻ ടൂറിനെകുറിച്ച് എന്നോടും അനിയത്തിയോടുമായി പറയുന്നത്. ഞങ്ങൾക്ക് പെരുത്ത് സന്തോഷമായി. മൂന്നാറിലേക്കാണ് എന്നുകൂടികേട്ടപ്പോൾ ഞങ്ങൾ ക്ക് ഭയങ്കര ത്രില്ലായി. നല്ല തണുപ്പും കോടമഞ്ഞും തേയിലതോട്ടങ്ങളുമൊക്കെയുള്ള കേരളത്തിലെ സ്വർഗ്ഗം.
രേഷ്മേച്ചിയുടെ കല്ല്യാണം ഏകദേശം ഓകെയായതിനാൽ ചേച്ചിക്ക്
ടൂറ് വരാൻ സാധിക്കില്ല. കുറെ ആലോചനകൾ ചേച്ചി ഓരോരോ കാരണം പറഞ്ഞ് ഒഴിവാക്കിയപ്പോൾ അവസാനം ഞങ്ങളുടെ വീട്ടിൽ
വിരുന്നുവന്നപ്പോൾ ചേച്ചിക്കൊത്തൊരു ഫ്രീക്കൻ ചെക്കനെതന്നെ കിട്ടി.
രേഷ്മേച്ചി കാറുകൊണ്ടുവന്നതുകൊണ്ട് ചേച്ചി കാറെടുത്തു, കൂടെ
അനിയത്തിയും കയറി. ചേച്ചിക്ക് ഞങ്ങളുടെ നാട്ടിൽ ഒരു കൂട്ടുകാരിയെ കാണേണ്ടതിനാൽ ഞങ്ങൾ ചേച്ചിയുടെ വീട്ടിലെത്തുമ്പോഴേക്കും എത്താമെന്നുപറഞ്ഞ് കുറച്ചു മുന്നെ കൂട്ടിന് അനിയത്തിയെയും കൂട്ടി പുറപ്പെട്ടു. കുറച്ച് പർച്ചേസ് എല്ലാമുള്ളതിനാൽ ഞങ്ങൾ നാലുപേരും ഞങ്ങളുടെ കാറിലും യാത്രയായി.
മുത്തശ്ശിയോട് രാവിലെ തന്നെ ട്രിപ്പിനെകുറിച്ച് അച്ഛൻ സംസാരിച്ചിരുന്നു. കൊടും തണുപ്പും മഞ്ഞുമൊക്കെയുള്ളതിനാൽ
മുത്തശ്ശി കേട്ടപ്പോൾതന്നെ ഇല്ലെന്നുപറഞ്ഞു. അതുകൊണ്ട് ഈപോക്കിൽ മുത്തശ്ശിയെ അച്ഛൻ്റെ അനിയൻ്റെയടുത്ത് ആക്കുന്നതിനും കൂടിയാണ് ഈ യാത്ര.
ആദ്യം ഞങ്ങൾ രേഷ്മേച്ചിയുടെ വീട്ടിലേക്കാണ് പോയത്. രാവിലെ ഒമ്പതിന് ഞങ്ങൾ വീട്ടിൽനിന്നും പുറപ്പെട്ടിട്ട് പത്തരയായപ്പോഴേക്കും
അവിടെയെത്തി. വരുന്നവഴിക്ക് ടൗണിൽനിന്ന് കുറച്ച് പർച്ചേസ് എല്ലാം കഴിഞ്ഞിട്ടാണ് പോരുന്നത്. അതിനിടയിൽ രാജേഷേട്ടൻ്റെ കാൾ എൻ്റെ ഫോണിലേക്ക് വന്നു….രാജേഷ്: ഡാ…വൈശാഖെ നിങ്ങളെല്ലാവരും കൂടി എവിടെപോയി…
ഇവിടെ ആരെയും കാണുന്നില്ലല്ലോ..”
ഞാൻ: ആ..രാജേഷേട്ടാ ഞങ്ങള് ബന്ധുവീടുകളിലൊക്കെ പോകുന്ന
പോക്കിലാ…”
രാജേഷ്: അത് ശരി…അച്ഛനെവിടെ…ഡ്രൈവിങിലാണൊ, ആണെങ്കിൽ ഫോണൊന്ന് ലൗഡ് സ്പീക്കറിലിട്…
അച്ഛന്റെ കൂടെ ഫ്രൻ്റിലാണ് ഞാനിരിക്കുന്നത്. അമ്മയും മുത്തശ്ശിയും പിൻസീറ്റിലും. ഞാൻ ഫോൺ ലൗഡ്സ്പീക്കറിലിട്ട്
അച്ഛൻ്റെയടുത്തേക്ക് പിടിച്ചുകൊടുത്തു.
അച്ഛൻ: ആ..രാജേഷെ പറയെടാ…”
