Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

രണ്ട് വിരലുകൾ കഷ്ടിച്ച് ഉള്ളിലേക്ക് കേറ്റി വലിക്കാൻ പാകത്തിനായിരുന്നു ആ വളയം… അവനതിൽ പിടിച്ച് ശക്തിയായി വലിച്ചു… വലിയ കറ കറ ശബ്ദത്തോടെ ആ ഭാഗത്തെ പാറക്കഷ്ണം ഒരു വാതിൽ പോലെ പുറത്തേക്ക് തുറന്നു… ആ പരിസരത്തൊന്നും ആരും ഇല്ലാതിരുന്നത് അവന് തുണയായി…
താഴെ നിന്ന് അരയടി പൊക്കത്തിലുള്ള ആ വാതിലൂടെ അവൻ കഷ്ടിച്ച് അകത്തേക്ക് നുഴഞ്ഞു കയറി… കയ്യിൽ കരുതിയിരുന്ന പെൻടോർച്ചെടുത്ത് തെളിച്ച് രാഘവ് വാതിൽ പഴയതു പോലെ ചേർത്തടച്ചു… താഴേക്ക് വളഞ്ഞു പോകുന്ന പടികൾ… രാഘവ് അതിലൂടെ പതിയെ അടിവച്ച് അടിവച്ച് താഴേക്ക് നടന്നു… പാതയുടെ ഇടതു വശത്തായി മുകളിൽ ചെറിയ പന്തങ്ങൾ വച്ചിരിക്കുന്നത് കണ്ടു… അപ്പോൾ ഇവിടെ ആരോ വന്നുപോകുന്നുണ്ട്…
കുറച്ച് താഴേക്ക് ചെന്നപ്പോൾ വീണ്ടും നേരെയുള്ള ഒരു ഗുഹയിലേക്ക് ആ വഴി അവനെ നയിച്ചു… അതിലൂടെ മുന്നോട്ട് ഒരു പത്തടി വച്ചപ്പോഴക്കും വിസ്താരമുള്ള ഒരു വലിയ മുറിയിലേക്ക് പ്രവേശിക്കുന്നത് പോലെ തോന്നി അവന്… ആ കാഴ്ച കണ്ട് രാഘവ് അത്ഭുത പരിഭ്രാന്തനായി നിന്നു… ആ ഗുഹയുടെ വിശാലമായ മുറിയുടെ നാല് വശങ്ങളിലും എരിയുന്ന പന്തങ്ങൾ… നടുവിലായി ഒരു വലിയ പുരാതനമായ കല്ലറ… അതിനോട് ചേർന്ന് ചെറിയൊരു കല്ലിന്റെ പേടകവും… അവ രണ്ടിലും വാതുറന്നിരിക്കുന്ന ഒരു സിംഹത്തിന്റെ ചിത്രം കൊത്തി വച്ചിരിക്കുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025