Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

സന്യാസിമാർ ചേർന്ന് ആ വലിയ കല്ലറയുടെ മൂടി നിരക്കി നീക്കുന്നു… വശത്തേക്ക് നിരങ്ങി മാറിയ ആ മൂടി അവർ എടുത്ത് താഴേക്ക് വച്ചു… പിന്നെ ചെറിയ പെട്ടി തുറന്ന് അതിനുള്ളിലെ ആയുധം എടുത്തു… രാഘവ് ഒരു നിമിഷം ആ ആയുധത്തിലേക്ക് ഉറ്റുനോക്കി…
ഒരു മീറ്ററോളം നീളം വരുന്ന കോടാലിയുടെ പോലെയുള്ള ഒരു ഇരുമ്പ് ദണ്ട്… വലിയ വണ്ണമുള്ള തടി അവർ രണ്ടുപേർ ചേർന്നാണ് ഉയർത്തിയത്… അതിന്റെ അടിവശം മുകളിലേക്ക് പൊക്കിയപ്പോഴാണ് അത് കണ്ടത്… ഒരു വൃത്തത്തിന്റെ പാതി മുറിച്ച രീതിയിലുള്ള ആ ഭാഗം മുറിയിലെ പന്തങ്ങളുടെ വെളിച്ചത്തിൽ മിന്നിത്തിളങ്ങി… ദണ്ഡിന്റെ അറ്റം ചേരുന്ന ഭാഗത്ത് നിന്ന് രണ്ടു ഭാഗത്തേക്കും അൽപ്പം വളഞ്ഞ് പോകുന്നു…
അർദ്ധ ചന്ദ്രാകൃതിയിലുള്ള ഒരു ആയുധം… രാവണൻ അടക്കംചെയ്തിരുന്നത് ചന്ദ്രഹാസത്തിന്റെ ശക്തി മാത്രമല്ല… ആ ആയുധം തന്നെ പുനർനിർമ്മിച്ചിരിക്കുകയാണെന്ന് അവനു തോന്നി… ആ ആയുധം കല്ലറയുടെ നടുവിലേക്ക് നീട്ടിപ്പിടിച്ച് അവരെല്ലാം ആ കല്ലറയ്ക്ക് ചുറ്റിലും നിന്ന് മന്ത്രോച്ചാരണങ്ങൾ ഉച്ചത്തിൽ ഉരുവിട്ടു തുടങ്ങി…
സമയം നീങ്ങിക്കൊണ്ടിരിക്കുന്നു… രാഘവ് ശബ്ദമുണ്ടാക്കാത പതിയെ പതിയെ മുകളിലേക്ക് ഉയർന്ന് എഴുന്നേറ്റ് നിന്നു… തന്റെ കയ്യുടെ കെട്ടഴിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025