Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

അപ്പോൾ ആ കാണുന്നതാണ് രാവണനെ അടക്കം ചെയ്തിരിക്കുന്ന കല്ലറ… അടുത്തിരിക്കുന്ന പേടകം ചന്ദ്രഹാസത്തിന്റെ ശക്തി ഉൾക്കൊള്ളുന്ന ആയുധം ആയിരിക്കും… അവൻ കണക്കുകൂട്ടി… അവൻ നിൽക്കുന്നതിന്റെ എതിർഭാഗത്തായി ചെറിയ ശിവലിംഗത്തിന്റെ വിഗ്രഹം കണ്ടു അവൻ… അവിടെ പൂജയ്ക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തിരിക്കുന്നതു പോലെ തോന്നി അവന്… ചുറ്റും കണ്ണോടിച്ചപ്പോൾ ആ മുറിയിൽ നിന്ന് ഒരു വഴി മറുവശത്തേക്ക് പോകുന്നതു കണ്ടു… ബ്രിട്ടീഷുകാർ എത്രയൊക്കെ ഖനനം ചെയ്തിട്ടും ഇതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ?… അല്ലെങ്കിലും അങ്ങിനെ കണ്ടെത്താൻ കഴിയുന്ന ഒന്നാണോ ഇത്… അത്ഭുതം തന്നെ…
താൻ അന്വേഷിച്ചിരിക്കുന്നത് കണ്ടെത്തിയിരിക്കുന്നു… ഇനി എത്രയും പെട്ടെന്ന് അതു നശിപ്പിക്കണം… മാറിനു കുറുകെ ഇട്ടിരുന്ന ഫൈബർ റോഡ്സിന്റെ ബോക്സ് ഉൂരി ആ മുറിയുടെ ഒരു മൂലയിൽ വച്ചതിനു ശേഷം അവൻ ആ ചന്ദ്രഹാസം ഇരിക്കുന്ന പേടകത്തിനടുത്തേക്ക് നടന്നടുത്തു… പേടകത്തിൽ കൈവച്ച് അതു തുറക്കാനാഞ്ഞതും പുറകിൽ നിന്ന് ബലിഷ്ഠമായ ഒരു കൈ രാഘവിന്റെ വായ പൊത്തി…
കുതറാൻ ശ്രമിച്ച അവനെ ബന്ധിക്കാൻ ആ ബലിഷ്ഠമായ കൈകളുടെ ഉടമയ്ക്ക് നിസാരമായി കഴിഞ്ഞു… തന്റെ മുഖത്ത് നിന്ന് കൈ ഒട്ടൊന്ന് മാറിയപ്പോൾ ശ്വാസം എടുക്കാനായി തുനിഞ്ഞ അവന്റെ മുഖത്തേക്ക് ഒരു പച്ചില അമർന്നു… അൽപ സമയത്തിനകം രാഘവ് ബോധരഹിതനായി നിലം പതിച്ചു…
അതിനു ശേഷം കുറേ മന്ത്രോച്ചാരണങ്ങൾ കേട്ടാണ് രാഘവ് കണ്ണുതുറന്നത്… കണ്ണ് പതിയെ ചിമ്മി ചിമ്മി നോക്കിയപ്പോൾ താനിരിക്കുന്നത് ഗുഹയിൽ നിന്ന് ആ മുറിയിലേക്കുള്ള പ്രവേശനത്തിനരികെയാണെന്ന് അറിഞ്ഞു… താനെത്ര സമയം ബോധരഹിതനായി കിടന്നെന്ന് അവന് മനസ്സിലായില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025