Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

അപ്പോഴാണ് അവനാ കാര്യം ആലോചിച്ചത്… ഇനി എങ്ങിനെ പുറത്ത് കടക്കും… സെക്യൂരിറ്റി ഗാർഡ്സ് ഈ സമയത്ത് തന്നെ കണ്ടാൽ… ഹോ… എന്തു ചെയ്യും… അവൻ തന്റെ ബോക്സും പന്തവുമെടുത്ത് മുറിയുടെ അങ്ങേവശത്തായി കണ്ട വഴിയിലേക്ക് നടന്നു…
അത് വളരെ നീളമുള്ള ഗുഹയായിരുന്നു… പന്തവുമായി അവൻ മുന്നോട്ട് നടന്നു… കുറേ നീങ്ങിയപ്പോൾ താഴേക്ക് പടികൾ പോകുന്നത് കണ്ടു… അപ്പോൾ താനറിയാത്ത വേറെയും വഴികളുമുണ്ട് ഇവിടെ… ഒരു അരമണിക്കൂറുകളോളം നടന്നു കാണും… ഇത്ര നേരത്തേ ഏറ്റുമുട്ടൽ അവനെ അവശനാക്കിയിരുന്നു… പന്തത്തിന്റെ നാളങ്ങൾ അണഞ്ഞു തുടങ്ങി… ഇരുട്ട്… കൂരാകൂരിരുട്ട്…
കുറച്ച് ദൂരം കൂടി പടികൾ തപ്പിയും തടഞ്ഞും അവൻ നടന്നു… ഇനിയും മുന്നോട്ട് നടക്കാൻ അശക്തനായി അവൻ നിന്നു… വീണ്ടും ഒരു കാൽചുവട് മുന്നോട്ട് വച്ച അവന്റെ വലതുകാൽപ്പാദം എന്തിലോ തട്ടി നിന്നു… അതൊരു പാറക്കെട്ട് പോലെ പോലെ അവന് തോന്നി… മുഴുവൻ ശക്തിയുമെടുത്ത് അവൻ ആ പാറയിൽ ആഞ്ഞുതള്ളി… ഒരു ചെറിയ ഞരക്കത്തോടെ അരമീറ്റർ വ്യാസമുള്ള ആ പാറക്കഷ്ണം തുറന്നു… അവന് കഷ്ടിച്ച് പുറത്തേക്കിറങ്ങാനുള്ള വ്യാപ്തിയേ ആ ദ്വാരത്തിന് ഉണ്ടായിരുന്നുള്ളൂ… അതിൽക്കൂടി പതിയെ രാഘവ് പുറത്തേക്കിറങ്ങി…
പച്ചപുല്ലിൽ കാലുകൾ ഉൂന്നി എഴുന്നേറ്റ് നിന്ന അവൻ ശുദ്ധവായു ശക്തിയായി ഉള്ളിലേക്ക് വലിച്ചെടുത്ത് തറയിലേക്ക് പിന്നോക്കം വീണു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025