Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

രാഘവിന്റെ ഇടംകയ്യുടെ ഭാഗത്ത് വീണ് പൊട്ടിത്തകർന്ന ആ പന്തത്തിന്റെ തീപ്പൊരികൾ അവന്റെ ഇടതുകയ്യിൽ പൊള്ളലേൽപ്പിച്ചു… ഒരു നിമിഷം അവന്റെ കയ്യിൽ നിന്നും ആ വില്ല് താഴെ വീണു…
ആ അവസരം മുതലാക്ക് തലവന്റെ അടുത്ത് നിന്ന സന്യാസി അവനെ ആക്രമിക്കാനായി ഓടി അടുത്തു… രാഘവിന്റെ അടുത്തെത്തുന്നതിനു മുൻപ് തന്നെ വില്ലെടുത്ത് അവസാന അമ്പ് അവൻ അയാളുടെ നെഞ്ചിൽ നോക്കി എയ്തു… അവന്റെ മുൻപിലേക്ക് നിരങ്ങി വീണ അയാൾ അവനെ പിടിക്കാനായി കൈ ആഞ്ഞു… വളരെ ബലത്തോടെ അവന്റെ ഇടത്തേ മുട്ടുകാലിൽ പിടിയമർന്ന ആ കരത്തിന് ശക്തി കുറഞ്ഞ് കുറഞ്ഞ് താഴെ വീണു…
രാഘവിന്റെ കയ്യിൽ ഇനി അമ്പുകൾ ഒന്നും ബാക്കിയില്ലെന്നു കണ്ട തലവൻ അവനെ ആക്രമിക്കാനായി അടുത്ത ഒരു പന്തവും എടുത്ത് അവനടുക്കലേക്ക് ഓടിയടുത്തു… നൊടിയിടയിൽ എഴുന്നേറ്റ രാഘവും അയാളുടെ നേർക്ക് ഓടി… അങ്ങിനെ ഓടാൻ ആയുന്ന സമയം തന്റെ കയ്യിലിരിക്കുന്ന വില്ലിന്റെ ചാൺ ഉൂരിയെറിഞ്ഞ ശേഷം വില്ല് ആയി ഉപയോഗിച്ച ആ ഫൈബർ റോഡ് തന്റെ ഇടതു മുട്ടുകാലിൽ വച്ച് ഒടിച്ചു… അപ്പോൾ രണ്ടായി പകുത്ത ആ ഫൈബർ റോഡിന്റെ കൂർത്തിരിക്കുന്ന മുനകൾ തന്റെ രണ്ട് മുഷ്ടികളുടെ ഉള്ളിൽ പിന്നോട്ടാക്കിപ്പിടിച്ചു കൊണ്ട്, പന്തമായി മുന്നോട്ട് കുതിക്കുന്ന ആ സന്യാസിയുടെ നേർക്ക് അവനും കുതിച്ചു…
കല്ലറയ്ക്ക് അപ്പുറം നിന്ന് തന്റെ നേർക്ക് ചാടിവരുന്ന രാക്ഷസ സന്യാസി തലവന്റെ നേർക്ക് ഉറക്കെ അലറിക്കൊണ്ട് രാഘവും ചാടി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025