നമിത പറഞ്ഞു.
” ശരിയാണ്. പക്ഷേ എന്ത് ചെയ്യാൻ കൂലിപ്പണിക്കാരുടെ മക്കളായി ജനിക്കാനാ നമ്മുടെയൊക്കെ വിധി. ”
ഒരു നിമിഷം ആലോചിച്ച ശേഷം നമിത പറഞ്ഞു : നമുക്ക് കേശവൻ മാമനോട് കടം ചോദിച്ചാലോ..?
” അയ്യോ അത് വേണ്ട… വീട്ടിലറിഞ്ഞാൽ പ്രശ്നമാകും.. ”
ഐശ്വര്യ പറഞ്ഞു.
” വീട്ടിൽ അറിയാതിരിക്കാൻ നോക്കിയാൽ പോരേ… ചോദിച്ചാൽ അങ്ങേര് കടം തരും ഉറപ്പാ.. ”
നമിത ആത്മവിശ്വാസത്തോടെ പറഞ്ഞു.
” എടീ അത് വേണ്ട.. എനിക്ക് നല്ല പേടിയുണ്ട്. ”
ഐശ്വര്യ ആശങ്കയറിയിച്ചു.
” നീ പേടിക്കാതിരി. ഇതല്ലാതെ നമുക്ക് വേറെ വഴിയില്ല… ”
” കടം വാങ്ങിയ കാശ് നമ്മൾ എങ്ങനെ തിരിച്ചു കൊടുക്കും..? ”
” അതിന് വഴിയുണ്ട്.. ”
നമിത പറഞ്ഞു.
” എന്തു വഴി..? ”
” വിഷു അല്ലേ വരാൻ പോകുന്നത്.. വീട്ടുകാരുടെയും, ബന്ധുക്കളുടെയും കൈയ്യീന്ന് നമ്മക്ക് രണ്ടുപേർക്കും കൈനീട്ടം കിട്ടില്ലേ.. അത് വെച്ച് കടംവീട്ടാം… ”
” എന്നാലും അത് വേണോടീ…? ”
ഐശ്വര്യ വീണ്ടും ആശങ്കയോടെ ചോദിച്ചു.
” ഇങ്ങനെ പേടിച്ചു നിന്നാൽ ഒന്നും നടക്കില്ല… നീ ധൈര്യമായിരിക്ക് എല്ലാം നല്ലതിന് വേണ്ടിയല്ലേ…”
നമിത അവളെ പറഞ്ഞ് സമ്മതിപ്പിച്ചു.
ഇവരുടെയും തൊട്ട് അയൽവക്കത്താണ് കേശവൻ മാമന്റെ വീട്. കേശവന് ഇപ്പോൾ 65 വയസ്സ് കഴിഞ്ഞു. കഷണ്ടി തലയും,കുടവയറും ഉള്ളതുകൊണ്ട് കാഴ്ച്ചയിൽ വയസിനെക്കാൾ പ്രായം തോന്നിക്കും. 30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇപ്പോൾ വീട്ടിൽ തന്നെയാണ്. ഭാര്യയുടെ പേര് രാധ, പ്രായം അമ്പതോട് അടുത്തു, പിന്നെ ഉള്ളത് രണ്ടു പെൺമക്കളാണ് സുമയും, സന്ധ്യയും. അവരെ ഗൾഫ്കാർക്ക് കെട്ടിച്ചയച്ചു. വിദേശത്തുപോയി ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് വലിയ വീടും വെച്ച് ജീവിതത്തിന്റെ ബാക്കിയുള്ള കാലം ആസ്വദിക്കുകയാണ് അയാൾ.
പിറ്റേദിവസം തന്നെ ഇരുവരും കേശവൻ മാമന്റെ അടുത്തുചെന്നു. വീടിന്റെ വാതിൽ അടഞ്ഞു കിടക്കുകയാണ്. നമിത കോളിംഗ് ബെൽ അടിച്ചു.
