ഇപ്പോഴും ഐശ്വര്യയുടെ മുഖത്ത് നല്ല പേടിയുണ്ട്.
അല്പസമയത്തിനുശേഷം കേശവൻ വന്ന് വാതിൽ തുറന്നു.
” എന്താ പിള്ളേരെ വിശേഷം..? രണ്ടിനെയും ഇങ്ങോട്ടൊന്നും ഇപ്പൊ അധികം കാണാറേയില്ലല്ലോ..? നിങ്ങളുടെ പ്ലസ് ടു റിസൾട്ട് വന്നതൊക്കെ ഞാനറിഞ്ഞു… രണ്ടാൾക്കും നല്ല മാർക്കുണ്ടല്ലോ…? ”
കേശവന്റെ ചോദ്യത്തിന് മറുപടിയായി ഇരുവരും ചിരിച്ചുകൊണ്ട് തലകുലുക്കി.
” ഇനി എന്താ നിങ്ങളുടെ അടുത്ത പരിപാടി..? ”
” കോളേജിൽ പോണം…”
ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.
” ഹും… ”
” രാധചേച്ചി ഇല്ലേ..? ”
നമിത ചോദിച്ചു.
” ഇല്ല… അവള് അവളുടെ നാട്ടിൽ പോയിരിക്കുവാ.. വൈകിട്ടോടെ ഇങ്ങ് എത്തും. ”
” കേശവൻ മാമൻ ഇപ്പോ ഇവിടെ ഒറ്റക്കാണോ..? ”
ഐശ്വര്യ ചോദിച്ചു.
” അതെ. ഈ വയസ്സാൻ കാലത്ത് എന്നെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് നാട്ടില് പൊറുതിക്ക് പോക്ക് എന്റെ കെട്ടിയോൾടെ സ്ഥിരം ഏർപ്പാടാ… ”
അയാൾ ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
അതുകേട്ട് ഐശ്വര്യയും, നമിതയും പുഞ്ചിരിച്ചു.
” അല്ല.. ഞാൻ ചോദിക്കാൻ വിട്ടുപോയി.. എന്താ വിശേഷിച്ച്..? ”
കേശവൻ ചോദിച്ചു.
” അത് പിന്നെ കേശവൻ മാമാ… ”
അവർക്ക് പറയാൻ ചെറിയ മടി തോന്നി.
” മടിക്കാതെ കാര്യം പറ പിള്ളേരെ.. ”
അയാൾ നിർബന്ധിച്ചു.
” ഞങ്ങൾക്ക് ഒരു സഹായം വേണായിരുന്നു..”
ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.
” എന്തു സഹായം..? ”
കേശവൻ സംശയത്തോടെ ചോദിച്ചു.
” കുറച്ച് കാശ് കടം വേണമായിരുന്നു.. ”
നമിത പതിയെ പറഞ്ഞു.
” കാശോ..? നിങ്ങൾക്ക് എന്തിനാ ഇപ്പൊ കാശ്..? ”
” അടുത്ത ആഴ്ച ഞങ്ങടെ 10th ബാച്ചിന്റെ ഗെറ്റുഗദറാണ്… പുതിയ ഡ്രസ്സ് ഒന്നും കയ്യിൽ ഇല്ല. ”
നമിത പറഞ്ഞു.
” നിങ്ങടെ അച്ഛനോട് ചോദിച്ചോ..? “
