Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 2

റോസ് മേരി എഴുനേറ്റു എന്റെ തോളിൽ പിടിച്ചു .

ഞാൻ ;”ആ…”

ഞാൻ പറഞ്ഞു അവളെ നോക്കി ..അവളെന്നേയും നോക്കി ഞാൻ അവളെയും നോക്കി . സിനിമയിൽ ആണെങ്കിൽ അതിങ്ങനെ മാറി മാറി കാണിക്കണം !

റോസ് ;”ആ…” ഞാൻ പറഞ്ഞ പോലത്തെ ട്യൂണിൽ റോസമ്മയും മൂളി .പിന്നെ പതിയെ ചിരിച്ചു .

ഞാൻ ;”അതെ..എന്തായാലും വന്നു കയറി..കാര്യം കഴിഞ്ഞെന്നു ഫ്രണ്ട്സിനെ ബോധിപ്പിക്കണം ..ആ വെള്ളം കുപ്പി ഇങ്ങെടുത്തേ “

പോകാനുള്ള സമയം ആയപ്പോൾ ഞാൻ റോസമ്മയുടെ പറഞ്ഞു . അവർ കാര്യം മനസിലാകാതെ എന്നെ നോക്കി . പിന്നെ ബോട്ടിൽ എടുത്തു തന്നു .

ഞാൻ എന്റെ മുടി കൈകൊണ്ട് ചിക്കി പരതി. പിന്നെ ഷർട്ടിന്റെ രണ്ടു ബട്ടൻസ് അഴിച്ചിട്ടു . കുപ്പിയുടെ അടപ്പു തുറന്നു സ്വല്പം വെള്ളമെടുത്തു മുഖത്തും നെഞ്ചിലേക്കും കുടഞ്ഞു വിയർത്ത പോലെ വരുത്തി .

റോസമ്മ എന്റെ അഭിനയം കണ്ടു ചിരിക്കുന്നുണ്ട്. ഞാൻ ധൃതിപിടിച്ചാണ് എല്ലാം ചെയ്തത്.

റോസ് ;”ഹ ഹ താൻ ആള് കൊള്ളാല്ലോടോ “

റോസമ്മ മൂക്കത്തു വിരൽ വെച്ചുകൊണ്ട് പറഞ്ഞു . ഞാനവരെ മുഖം ഉയർത്തി നോക്കി ചിരിച്ചു .

ഞാൻ മൊത്തത്തിലൊരു കശപിശ നടന്ന രീതിക്കു കോലം മാറ്റി .

ഞാൻ ;”എങ്ങനുണ്ട് ചേ…അല്ല..റോസേ”

ചേച്ചി എന്ന് വായിൽ വന്നത് വിഴുങ്ങി തിരുത്തി അവൾക്കു മുൻപിൽ നിന്നുകൊണ്ട് ചോദിച്ചു.

എന്നെ മൊത്തത്തിലൊന്നു സ്കാൻ ചെയ്തു അവൾ കൈകൊണ്ട് കൊള്ളാമെന്നു ആംഗ്യം കാണിച്ചു .

ഞാൻ ;”മ്മ്…എന്നാ പോട്ടെ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025