ഞാൻ ഒന്നമർത്തി മൂളി .
“പിന്നെ കണ്ണേട്ടാ സോറി ട്ടോ “
അവൾ മടിച്ചു മടിച്ചു എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു.തിണ്ണയിൽ ചന്തികൾ ഉറച്ചുകൊണ്ട് അവൾ നീങ്ങി അടുത്തെത്തിയാണ് പറഞ്ഞത്.അവളുടെ അടുക്കൽ നിന്നും സുഖമുള്ള ഒരു ഗന്ധം എന്നിലേക്ക് പടരുന്നുണ്ട്. വാസന സോപ്പിന്റെയും നേർത്ത വിയർപ്പിന്റെയും എല്ലാം കലർന്നൊരു ഗന്ധം.
“എന്തിനു ?”
ഞാൻ മുഖം ഉയർത്തി അവളെ നോക്കി..
“അന്നങ്ങനെ പറഞ്ഞതിന് …ഞാൻ പിന്നെയാ ആലോചിച്ചേ ..കണ്ണേട്ടന് വിഷമം ആയിക്കാണും എന്ന് “
അവൾ വിഷമത്തോടെ പറഞ്ഞു.
“എന്ന അന്ന് തന്നെ പറഞ്ഞൂടാരുന്നോ ?”
ഞാൻ ആശ്ചര്യത്തോടെ തിരക്കി..
“അന്ന് വിളിക്കണം ന്നു വിചാരിച്ചതാ..പിന്നെ എനിക്ക് പേടി ആയി..കണ്ണേട്ടൻ ചീത്ത പറഞ്ഞാലോ “
അവൾ ചിരിയോടെ പറഞ്ഞു . എന്റെ മുറപ്പെണ്ണ് ആണ് . ചെറുപ്പം തൊട്ടേ നല്ല കൂട്ടൊക്കെ ആണ് . എന്നാലും ഇവളുടെ ചില നേരത്തെ ആറ്റിട്യൂട് കണ്ടാൽ ദേഷ്യം വരും. പക്ഷെ പെട്ടെന്ന് തന്നെ അലിയുകയും ചെയ്യും…
“അഹ്..അതെന്തായാലും നന്നായി…”
ഞാൻ ചിരിയോടെ പറഞ്ഞു.
“ഹോ..ഇപ്പഴാ സമാധാനം ആയെ…അപ്പൊ ദേഷ്യം ഒന്നുല്ലല്ലോ “
അവൾ ചിരിയോടെ എന്റെ ആടുകൾ തിരക്കി.
“ദേഷ്യം ഒന്നുമില്ല…പക്ഷെ എന്തായിരുന്നു അന്ന് അങ്ങനെ പറയാൻ കാരണം ?”
ഞാൻ അറിയാനുള്ള ആകാംക്ഷയിൽ ഒന്ന് തിരക്കി.
“ഓ..അതങ്ങനെ പറയാൻ മാത്രം ഒന്നുമില്ല ..”
അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
“ഏയ് അങ്ങനല്ല ..എന്തോ ഉണ്ട് “
ഞാൻ അവളുടെ താഴ്ന്ന മുഖത്തേക്ക് തല ചെരിച്ചു നോക്കി..അവൾ ആ സമയം എന്നെ നോക്കി പുരികം ഉയർത്തി…
“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ കണ്ണേട്ടാ ..”
