ഞാൻ ;”ഏത് ഇമ്മടെ വിനോദിന്റെ ഏട്ടന്റെ കടയിലാ?”
കിഷോർ ;”ആ അതെന്നെ “
ഞാൻ ;”അത് ശരി, എപ്പഴാ കഴിയാ .ഞാൻ വീട്ടിലുണ്ട് “
കിഷോർ ;”കുറച്ചു കഴിയും എന്തായാലും ..ഞാൻ നിന്നെ വിളിക്കാം “
ഞാൻ ;”ആ അപ്പൊ കഴിഞ്ഞ വിളി “
ആ ഫോൺ വിളി കഴിഞ്ഞപ്പോഴാണ് ബീനേച്ചിയുടെ കാര്യം എനിക്കോർമ്മ വന്നത് . കിഷോർ അവിടെ ഇല്ല. കിരൺ പിന്നെ ഒരു പ്രേശ്നമല്ല . പോരാത്തതിന് ഇന്ന് ക്ലാസ് ഉള്ള ദിവസം !
മനസ്സിൽ ലഡ്ഡു പൊട്ടി തുടങ്ങി !
ഞാൻ വേഗം ബീനേച്ചിയെ വിളിച്ചു .
ഒരു റിങ് മുഴുവൻ അടിച്ചിട്ടും ബീനേച്ചി ഫോൺ എടുത്തില്ല . രണ്ടാം വട്ടവും ഞാൻ ക്ഷമകെട്ട് വിളിച്ചു. എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. അങ്ങനെ ഒടുക്കം ബീനേച്ചി കാൾ എടുത്തു.
ബീന ;”ആ പറ കുട്ടാ …എവിടെയാണ് ?”
ഞാൻ ;”ഞാനിവിടെ തന്നെ ഉണ്ട് മോളെ , ചേച്ചി എവിടെയാരുന്നു ഞാനെത്ര വട്ടം വിളിച്ചു “
ബീന ;”പോടാ ചുമ്മാ നുണ പറയല്ലേ..ഒറ്റ വട്ടമേ അടിച്ചുള്ളു “
ഞാൻ ;”അത് ശരി അപ്പൊ മനഃപൂർവം എടുക്കാഞ്ഞതാണോ ?”
ബീന ;”പോടാ അവിടന്ന് , ഞാൻ അടുക്കളയിലാരുന്നെടാ , ഫോൺ ഹാളിൽ കുത്തി വെച്ചിരിക്കുവാരുന്നു “
ഞാൻ ;”ആ..പിന്നെ ഒരു കാര്യം അവിടെ ആരേലും ഉണ്ടോ ?”
ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു. ബീനേച്ചിയുടെ മറുപടിക്കായി നെഞ്ചിടിപ്പോടെ കാതോർത്തു .
ബീന ;”ഇല്ല …ഞാൻ മാത്രേ ഉള്ളു “
ബീനേച്ചിയുടെ കിളിനാദം എന്റെ കാതിൽ മുഴങ്ങി .
