Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11

അജീഷ് സാർ വളരെ ഗൗരവമായി തന്നെ സംസാരിച്ചു .”അതിന്റെ ഡീറ്റൈലിംഗ് ആയ വശങ്ങളിലേക്കൊക്കെ ഞാൻ കടന്നു പോയാൽ അതിൽ ചിലപ്പോൾ കവിനും മഞ്ജുവിനുമൊക്കെ പരിഭവം ഉണ്ടായേക്കുമെന്ന കാരണം കൊണ്ട് ഞാൻ അധികം ദീർഘിപ്പിക്കുന്നില്ല .നമ്മുടെ വധുവരന്മാർക്കു എന്റെ എല്ലാ ആശംസകളും നേർന്നുകൊണ്ട് നിര്ത്തുന്നു .ഒപ്പം ഈ സംഗമം തുടർന്നും നിങ്ങൾക്ക് മനോഹരമായി നടത്തിക്കൊണ്ടു പോകാൻ വരും വർഷങ്ങളിൽ കഴിയട്ടെ എന്നും ആശംസിക്കുന്നു .”

അജീഷ് സാർ പറഞ്ഞു അവസാനിപ്പിച്ചതോടെ ഹാളിൽ വീണ്ടും കയ്യടികൾ മുഴങ്ങി . പിന്നെ ഞങ്ങൾക്കുള്ള ഗിഫ്റ്റും പുള്ളി സമ്മാനിച്ചു . പര്സപരം പുണർന്നു നിൽക്കുന്ന പ്രണയ ജോഡികളുടെ ശിൽപം ആണ് അവർ ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ചത് .

“സുഹൃത്തുക്കളെ ..ഇനി എല്ലാവരും ഒന്ന് സ്റ്റേജിലേക്ക് വരണം..ഒരു കേക്ക് കട്ടിങ് കൂടി ബാക്കിയുണ്ട് ”
സുരേഷ് വീണ്ടും മൈക്കിലൂടെവിളിച്ചു പറഞ്ഞു . അതോടെ സ്റ്റേജിലെ ടേബിളിൽ വെച്ചിരുന്ന കേക്കിന്റെ ബോക്സ് തുറക്കെപ്പെട്ടു .

“ബെസ്റ് വിഷസ് ഡിയർ മഞ്ജു മിസ് ആൻഡ് കവി ..ലോങ്ങ് ലൈവ് ”
അത്രയുമായിരുന്നു ആ കേക്കിലെ കാപ്‌ഷൻ !

പിന്നെ എല്ലാവരും ഞങ്ങൾക്കൊപ്പം കൂടി നിന്നതോടെ മഞ്ജുവും ഞാനും ചേർന്ന് കേക്ക് മുറിച്ചു . ആദ്യത്തെ പീസ് അവന്മാര് ഞങ്ങളെകൊണ്ട് തന്നെ പര്സപരം അങ്ങോട്ടും ഇങ്ങോട്ടും കഴിപ്പിച്ചു . പിന്നെ കുറച്ചെടുത്തു എന്റെയും മഞ്ജുസിന്റെയും കവിളിൽ തേച്ചു .

പിന്നെയൊക്കെ അവര് തന്നെ മുറിച്ചു പങ്കിട്ടെടുത്തു . ആ സമയത്തു ഞാനും മഞ്ജുവും ചെറിയ ചമ്മലോടെ ഒന്ന് പിന്നാക്കം മാറി .

“മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയി ..സമാധാനം ആയല്ലോ ”
എന്റെ കാലിൽ ചവിട്ടികൊണ്ട് മഞ്ജുസ് പല്ലിറുമ്മി .

“ആഹ്….എടി എനിക്കും ഉണ്ട് ഈ പറഞ്ഞതൊക്കെ…”
ഞാൻ വേദന എടുത്ത പോലെ അവളെ നോക്കി ചിണുങ്ങി .

“സത്യം പറ നീ ഇത് പറഞ്ഞു ചെയ്യിച്ചതാണോ ?”
മഞ്ജുസ് എന്ന് സംശയത്തോടെ നോക്കി .

“ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ട്ടോ..”
അവളുടെ കോപ്പിലെ സംശയം കേട്ട് എനിക്ക് ദേഷ്യം വന്നു . അപ്പോഴേക്കും മായേച്ചി ഞങ്ങളുടെ അടുത്തെത്തി .

“സന്തോഷം ആയിക്കാണും അല്ലെ ?”
മായേച്ചി അർഥം വെച്ച് തന്നെ ഞങ്ങളെ നോക്കി .

“പിന്നെ..ഒരുപാട്..തൃപ്തി ആയി ..”
മഞ്ജുസ് അതെ രീതിയിൽ അതിനുള്ള മറുപടിയും നൽകി .

“ഹി ഹി…”
മായേച്ചി അതുകേട്ടു പയ്യെ ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025