Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

അത്യവശ്യം സ്കിൽസും കയ്യിലുണ്ട് . അതുകൊണ്ട് ഒരു മത്സരത്തിനൊക്കെ നിന്നാൽ അവള് ഈസി ആയിട്ട് ജയിക്കും .ഒരിക്കൽ ബെറ്റ് വെച്ച് തോറ്റതിൽ പിന്നെ ഞാൻ അവളെ വെല്ലുവിളിച്ചിട്ടില്ല.

അല്ലെൽത്തന്നെ എന്നെ പറഞ്ഞാൽ മതി . എനിക്ക് മര്യാദക്ക് ഡ്രൈവിംഗ് പഠിപ്പിച്ചു തന്നത് തന്നെ അവളാണ് . അങ്ങനെയുള്ള അവളെ വെല്ലുവിളിച്ച ഞാൻ ആണ് ശരിക്കു മണ്ടൻ ! മഞ്ജുസിന്റെ കാറിനെ ഓവർടേക്ക് ചെയ്തു പോയ നിമിഷത്തിൽ ആ ഓർമ്മകൾ എന്റെ മനസിലേക്ക് ഓടിയെത്തി .

എന്തായാലും അങ്ങനെ ഉച്ചയോടെ ഞങ്ങൾ വീട്ടിലെത്തി . അന്ന് കോളേജ് പ്രവർത്തി ദിവസമാണ് .പക്ഷെ മഞ്ജുസ് ലീവ് എടുത്തിരിക്കുകയാണ് . പുള്ളിക്കാരി കല്യാണം കഴിഞ്ഞതിൽ പിന്നെ ഇടക്കിടെ ലീവ് ആണെന്ന് കോളേജിൽ തന്നെ സംസാരം ഉണ്ട് . ഹാഫ് ഡേ ലീവ് എടുത്തു ഉച്ചക്ക് ശേഷം ജോയിൻ ചെയ്യാം എന്ന് പ്ലാൻ ഉണ്ടായിരുന്നെങ്കിലും പിന്നീടതും വേണ്ടെന്നു വെച്ചു.

എന്തായാലും കാറിൽ നിന്നിറങ്ങിയ ഉടനെ ഞാൻ സ്വന്തം വീട്ടിലേക്ക് കയറാതെ ബീനേച്ചിയുടെ വീട്ടിലേക്കാണ് ഓടിപ്പോയത് . കിഷോർ അന്ന് രാവിലെ എത്തിയിട്ട് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു . അതുകൊണ്ട് തന്നെ അവൻ വീട്ടിൽ കാണുമെന്നും എനിക്കുറപ്പാണ് .

“ഡാ നീ ഇതെങ്ങോട്ടാ ?”
എന്റെ ഇറങ്ങിയുള്ള ഓട്ടം കണ്ടു മഞ്ജുസിന്റെ കാറിൽ നിന്നിറങ്ങിയ അച്ഛൻ വിളിച്ചു ചോദിച്ചു .

“കിഷോർ വന്നിട്ടുണ്ട് …ഞാൻ ഒന്ന് കണ്ടേച്ചും വരാം ”
ഞാൻ ഒന്ന് നിന്നുകൊണ്ട് ആവേശത്തോടെ വിളിച്ചു പറഞ്ഞു .

“എന്നെ കാണാൻ പോലും ഇവൻ ഇങ്ങനെ ഓടുന്നത് ഞാൻ കണ്ടിട്ടില്ല ”
എന്റെ പോക്ക് കണ്ടു മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

“അത് നോക്കണ്ട മോളെ …അവര് ചെറുപ്പം തൊട്ടേ വല്യ കൂട്ടാ”
എന്റെ അമ്മയാണ് അതിനുള്ള മറുപടി പറഞ്ഞത് .

ഞാൻ നേരെ കിഷോറിന്റെ വീടിന്റെ ഗേറ്റും കടന്നു മുറ്റത്തേക്ക് കയറി . ഉമ്മറത്ത് ആരും

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025