കേക്ക് മുറിച്ചു കഴിഞ്ഞതോടെ പിന്നെ സദ്യക്കുള്ള ഒരുക്കങ്ങളായി . വീട്ടിനു മുൻപിൽ തന്നെ ഒരുക്കിയിരുന്ന ചെറിയ പന്തലിൽ ആണ് സദ്യ ഒരുക്കിയിരുന്നത് . റോസിമോളെ മടിയിലിരുത്തി ഞാൻ തന്നെയാണ് അവൾക്കു പിറന്നാൾ സദ്യ ഊട്ടിയതു . ആദിമോന് മഞ്ജുവാണ് ചോറ് വാരിക്കൊടുത്തത്. അവരുടെ ഊണ് കഴിഞ്ഞതോടെ പിന്നെ ബാക്കിയുള്ളവരുടെ ഊഴമായി .അങ്ങനെ ഉണ്ണികളുടെ പിറന്നാള് നല്ല രീതിക് തന്നെ അന്ന് ആഘോഷിച്ചിരുന്നു …
വഴിപാടു ചീട്ടാക്കാൻ വേണ്ടി മഞ്ജുസും അഞ്ജുവും പോയ നേരത്തു പ്രദക്ഷിണ വഴിയിലുള്ള ഒരു അരഭിത്തിയിൽ ഇരുന്നുകൊണ്ടാണ് ഞാൻ പഴയ ഓര്മകളൊക്കെ അയവിറക്കിയത്. റോസിമോളെയും മടിയിൽ വെച്ച് ഞാൻ അവിടെ ഇരുന്നു ഓരോന്ന് ആലോചിച്ചുകൂട്ടി . പിന്നെ അവളുടെ സ്വല്പം മുടി വന്നുതുടങ്ങിയ മൊട്ടത്തലയിൽ ഒന്ന് മുത്തി .
അപ്പോഴേക്കും അഞ്ജുവും മഞ്ജുസും തിരികെയെത്തി . പിന്നെ നേരെ ശ്രീകോവിലിനടുത്തേക്ക് ഞങ്ങൾ തൊഴാനായി നീങ്ങി . തൊഴുതു ,വലംവെച്ചു പ്രസാദവും ചന്ദനവും ഒകെ വാങ്ങി ഞാൻ വീണ്ടും പുറത്തിറങ്ങി .പൊതുവെ ചന്ദനവും കുറിയും ഒന്നും നെറ്റിയിൽ തൊടാത്ത എന്റെ നെറ്റിയിൽ അന്നത്തെ ദിവസം മഞ്ജുസ് തന്നെ അവളുടെ മോതിരവിരൽ കൊണ്ട് കുറിവരച്ചിരുന്നു ..
ആദിയെ അഞ്ജുവിന്റെ കയ്യിൽ ഏൽപ്പിച്ചു അവള് ഇലകീറിലുള്ള ചന്ദനവുമായി എന്റെ അടുത്തെത്തി . ഇലകീറിൽ കറുത്ത ഗണപതിഹോമത്തിന്റെ കുറിയും ചന്ദനക്കുറിയും തുളസിക്കതിരും തെച്ചിപ്പൂവും ഒക്കെ ഉണ്ട് . റോസിമോളെ എടുത്തുപിടിച്ചു അമ്പലത്തിന്റെ വാസ്തുരീതിയും കൊത്തുപണികളും ഒകെ നോക്കിനിന്നിരുന്ന ഞാൻ അതോടെ അവളെ നോക്കി ചിരിച്ചു .
“കഴിഞ്ഞില്ലേ ..എന്ന പോവാം ?”
ഞാൻ പയ്യെ തിരക്കി .
“ഹ്മ്മ്….”
മഞ്ജുസ് മൂളികൊണ്ട് ഇലകീറിൽ ഉള്ള ചന്ദനം അവളുടെ വലതുകൈയിലെ മോതിരവിരൽ കൊണ്ട് ഇളക്കി .പിന്നെ അത് വിരലിൽ കോരിയെടുത്ത് റോസ്‌മോളുടെ നെറ്റിയിലും കഴുത്തിലും തൊടുവിച്ചു . പിന്നെ എന്റെ നേരെ തിരിഞ്ഞു .
