വീണ്ടും ചന്ദനത്തിൽ വിരൽ മുക്കി അവളെന്റെ മുഖത്തിന് നേരെ കൈയുയർത്തി . അവളായതുകൊണ്ട് ഒന്നും മിണ്ടാതെ ഞാൻ നിന്നുകൊടുത്തു . എന്റെ നെറ്റിയിൽ പയ്യെ കുറിവരച്ചുകൊണ്ട് മഞ്ജുസ് ഒന്ന് നിലത്തു നിന്നും ഉയർന്നു.പിന്നെ എന്റെ നെറ്റിയിലേക്ക് ഒന്ന് ഊതി .അവളുടെ ശ്വാസത്തിൽ നെറ്റിയിലേക്ക് വീണുകിടന്ന എന്റെ മുടിയിഴകൾ ഒന്ന് പാറി..
ഒരുനിമിഷം കണ്ണടച്ചുനിന്ന ഞാൻ മഞ്ജുസ് പിന്മാറിയതോടെ കണ്ണുതുറന്നു . പിന്നെ അവളെ നോക്കി പുഞ്ചിരിച്ചു .
“ഇനി പോവാം ?”
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .
“ഹ്മ്മ്….പായസം വാങ്ങാൻ ഉണ്ട് ..ആരുടെ കിട്ടിയിട്ട് പോകാം ”
മഞ്ജുസ് പയ്യെ പറഞ്ഞു . അതോടെ അതുകിട്ടുന്ന വരെ ഞങ്ങൾ സ്വല്പ നേരം കാത്തിരുന്നു . പിന്നെ വീട്ടിലോട്ടു മടങ്ങി .
രാവിലെ ആഹാരം ഒന്നും കഴിക്കാതെ ആണ് ഞങ്ങൾ വീട്ടിൽനിന്നും ഇറങ്ങിയത് . പിള്ളേർക്ക് മാത്രം മഞ്ജുസ് പാലും ബിസ്ക്കറ്റും കൊടുത്തിരുന്നു .അതുകൊണ്ട് പോകും വഴിക്ക് ഹോട്ടലിൽ നിന്ന് കഴിക്കാം എന്ന് അഞ്ജു പറഞ്ഞു . വിശപ്പിന്റെ ടോപിക് ആദ്യം എടുത്തിട്ടത് മഞ്ജു ആണ് ..
“വയറു കാളിയിട്ട് വയ്യ …വീട്ടിലെത്തിട്ടു വേണം വല്ലതും കഴിക്കാൻ …അമ്മ വല്ലോം ഉണ്ടാക്കിക്കാണുമോ എന്തോ…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
“എന്നും വീട്ടിന്നല്ലേ കഴിക്കുന്നത് …ഇന്ന് പൊറത്തുന്നു കഴിക്കാം ചേച്ചി…മസാലദോശ ഒകെ കഴിച്ചിട്ട് കൊറേ ആയി ”
കാറിൽ കയറിയ ഉടനെ അഞ്ജു ആണ് മഞ്ജുസിനെ പ്രലോഭിപ്പിച്ചത് .
