Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ

“എന്താ വയ്യേ ?”
മഞ്ജുസ് പെട്ടെന്ന് എന്നെ സംശയത്തോടെ നോക്കി .

“ഏയ് ..നല്ല ഉറക്കം വരുന്നു …അത്രേ ഉള്ളു ”
ഞാൻ ചിരിച്ചുകൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു . പിന്നെ അടുത്ത് കിടന്ന പുതപ്പും വലിച്ചുകേറ്റി. ഡ്രൈവ് ചെയ്ത ക്ഷീണവും തലവേദനയും ഒകെ ഉള്ളോണ്ട് പറഞ്ഞപോലെ ഞാൻ കിടന്നു ഉറങ്ങി . മഞ്ജുസ് എപ്പോ വന്നു കിടന്നു എന്നുപോലും ഞാൻ അറിഞ്ഞിട്ടില്ല .

പിറ്റേന്ന് ആണ് ഞാൻ മായേച്ചിയെ കാണാൻ വേണ്ടി ഹോസ്പിറ്റലിലേക്ക് പോകാൻ തീരുമാനിച്ചത് . പക്ഷെ അതിനും മുൻപേ മഞ്ജുസിനെ കോളേജിൽ കൊണ്ടുവിടാൻ ഉണ്ടായിരുന്നു . ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ അങ്ങനെ ആണ് . അവളെ രാവിലെ കൊണ്ട് വിടാനും തിരിച്ചു കൊണ്ട് വരാനുമൊക്കെ ഞാൻ പോണം . അന്നും പതിവ് പോലെ തന്നെ .പക്ഷെ ഇത്തവണ അവളുടെ കാറ് കംപ്ലയിന്റ് ആയി എന്നൊരു ന്യായീകരണം കൂടി ഉണ്ട്.

രാവിലെ മര്യാദക്ക് കിടന്നുറങ്ങിയിരുന്ന എന്നെ അവളാണ് വിളിച്ചുണർത്തിയത് .പോകാനുള്ള ഡ്രസ്സ് ഒകെ അണിഞ്ഞു സുന്ദരി ആയിട്ടാണ് നിൽപ്പ്. ഒരു ബ്രൗൺ കളർ ബ്ലൗസും കറുപ്പും ബ്രൗണും കലർന്ന സാരിയുമാണ് വേഷം . ഇടതു കയ്യിൽ ഒരു വാച് കെട്ടിയിട്ടുണ്ട് . വലതു കയ്യിൽ ഒരു ഇടിവള പോലത്തെ സ്വർണത്തിന്റെ വളയും ഉണ്ട് .

“കവി ..ഡാ…ഒന്ന് എണീക്ക് ഡാ ”
എന്റെ ചന്തിയിൽ തട്ടികൊണ്ട് അവള് സ്വല്പം ഉറക്കെ വിളിച്ചു .

“എന്താടി നിനക്ക് ഇനി വേണ്ടേ ?”
ഞാൻ പയ്യെ കണ്ണ് തിരുമ്മിക്കൊണ്ട് അവളെ നോക്കി .

“എന്നെ കൊണ്ട് വിടണം …കാർ സ്റ്റാർട്ട് ആവുന്നില്ല..ഞാൻ സർവീസ് സെന്ററിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് വന്നു നോക്കാൻ ”
മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു ബെഡിലേക്കിരുന്നു . അതോടെ അവളുടെ ലോഷന്റെ സുഖമുള്ള ഗന്ധം എന്റെ മൂക്കിലേക്ക് കയറി .

“എനിക്കൊന്നും വയ്യ …നീ എന്റെ കാർ എടുത്തു പൊക്കോ …നോ പ്രോബ്ലം ”
ഞാൻ മടിയോടെ തട്ടിവിട്ടു .

“പറ്റില്ല …നീ വന്നേ പറ്റു..”
മഞ്ജുസ് തീർത്തു പറഞ്ഞു എന്നെ പിടിച്ചു വലിച്ചു എണീപ്പിച്ചു .

“എടി മഞ്ജുസേ..തമാശ കളിക്കല്ലേ …”
അവള് പിടിച്ചു വലിച്ചതും ഞാൻ ഒന്നു കണ്ണുരുട്ടി .

“ഒരു തമാശയും ഇല്ല ..പോയി കുളിച്ചിട്ട് വാ ”
മഞ്ജുസ് എന്നെ ഉന്തിത്തള്ളികൊണ്ട് ചിരിച്ചു .അങ്ങനെ ഒരുവിധം ഞാൻ കുളിയും പല്ലുതേപ്പും ഒകെ തീർത്തു പുറത്തിറങ്ങി .

ഒരു ടവ്വലും ചുറ്റി പുറത്തിറങ്ങിയ എന്നെ മഞ്ജുസ് കൗതുകത്തോടെ നോക്കിയിരുന്നു .

“എന്താടി ?’
അവളുടെ നോട്ടം കണ്ടു ഞാൻ കണ്ണുരുട്ടി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025