Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ

ഞാൻ അത് കഴിച്ചോണ്ടിരിക്കെ ആണ് മായേച്ചിയെ കാണാൻ പോയ അച്ഛനും അമ്മയും തിരികെ എത്തുന്നത് .

മഞ്ജുസിന്റെ ആക്ടിവയിൽ ആണ് രണ്ടുപേരും കൂടി പോയത് . എന്റെ കാർ മുറ്റത്തു കിടക്കുന്നത് കണ്ടപ്പഴേ ഞാൻ എത്തിയ കാര്യം രണ്ടുപേരും മനസിലാക്കിയിട്ടുണ്ടാകും .

സ്‌കൂട്ടർ നിർത്തി ഇറങ്ങിയ രണ്ടുപേരിൽ അച്ഛൻ ഉമ്മറത്ത് തന്നെ ഇരുന്നു . പിന്നെ അമ്മയോട് സ്വല്പം വെള്ളം എടുത്തു കൊണ്ടുകൊടുക്കാൻ പറഞ്ഞു . അതോടെ മമ്മി ഹാളിലേക്ക് കയറി.

“നീ എന്താടാ പെട്ടെന്ന് ?”
ചായ കുടിച്ചോണ്ടിരിക്കുന്ന എന്നെ നോക്കി അമ്മച്ചി തിരക്കി .

“വിവരം അറിഞ്ഞപ്പോ ഇങ്ങു പോന്നതാ …എന്താ അമ്മേടേം കുട്ടിയുടേം പാട് ?”
ഞാൻ ദോശ വായിലിട്ടു ചവച്ചുകൊണ്ട് തന്നെ അമ്മയെ നോക്കി .

“കുഴപ്പം ഒന്നും ഇല്ല…നിന്റെ പിള്ളേരെപ്പോലെ ഒന്നുമല്ല ..നല്ല തൂക്കം ഒക്കെയുണ്ട് ”
അമ്മച്ചി എനിക്കിട്ടു ഒന്ന് താങ്ങി .

“ആഹ് ..നല്ലകാര്യം …”
ഞാൻ അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു . മഞ്ജുസ് ആ സമയത്ത് റോസിമോളെ കിടത്താൻ വേണ്ടി മുകളിലേക്ക് കയറിപോയിരിക്കുവായിരുന്നു .

“അവിടെയിപ്പോ ആരാ ഉള്ളത് ?”
ഞാൻ വീണ്ടും അന്വേഷിച്ചു .

“അമ്മായിയും കൃഷ്ണൻ മാമയും വിവേകും ഒകെ ഉണ്ട് …പിന്നെ ഹേമേച്ചിയും ഉണ്ട് ”
അമ്മച്ചി പയ്യെ തട്ടിവിട്ടു . പിന്നെ അടുക്കളയിലേക്ക് പോയി ചൂടുവെള്ളം എടുത്ത് അച്ഛന് കൊണ്ടുപോയി കൊടുത്തു തിരികെ ഹാളിലേക്ക് തന്നെ വന്നിരുന്നു .

പിന്നെ സീരിയൽ കാണാൻ വേണ്ടി അഞ്ജുവിന്റെ കയ്യിൽ നിന്ന് റിമോർട്ട് വാങ്ങിക്കൊണ്ട് ചാനെൽ മാറ്റി .

“അല്ല ….ഇവരൊക്കെ ഹോസ്പിറ്റലിൽ തന്നെ ആണോ താമസം ?”
ഞാൻ അമ്മയെ സംശയത്തോടെ നോക്കി .

“അല്ലേടാ ചെക്കാ …കൃഷ്ണൻ മാമയും വിവേകും രാത്രി വീട്ടിലോട്ടു പോവും…റൂമിൽ നിന്റെ അമ്മായിയും ഹേമേച്ചിയും മാത്രേ ഉള്ളു ”
അമ്മച്ചി കാര്യങ്ങൾ വ്യകത്മാക്കി സീരിയലിൽ മുഴുകി . ഞാൻ പിന്നെ ഒന്നും ചോദിയ്ക്കാൻ നിക്കാതെ വേഗം കഴിച്ചു തീർത്തു . ശേഷം ആദിയെ എടുത്തുകൊണ്ട് മുകളിലേക്ക് കയറിപ്പോയി . മഞ്ജുസ് അവിടെ ഇരുന്നു ബുക്സ് റെഫർ ചെയ്യുന്നുണ്ട് . പിറ്റേന്ന് കോളേജിൽ പോയി അടിക്കാനുള്ളതാണ് !

“പോയെ പോയെ …ഇങ്ങോട്ട് വരണ്ട ”
ഞാൻ റൂമിലേക്ക് കയറിയതും മഞ്ജുസ് കൈകൊണ്ട് ഗെറ്റ് ഔട്ട് അടിച്ചു .

“ഞാൻ ഒന്നും ചെയ്യുന്നില്ല..മിണ്ടാതെ ഇരുന്നോളാം ”
ഞാൻ അവളെ നോക്കി ചിരിച്ചു .

“ഇതൊക്കെ പറച്ചില് മാത്രേ ഉളളൂ..ചൊറിയൻ പുഴു ”
എന്നെ നോക്കി കണ്ണുരുട്ടി മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . ഞാൻ അതിനു മറുപടി ഒന്നും പറയാതെ ബെഡിലേക്ക് ചെന്ന് ആദികുട്ടനെ ഇറക്കിവിട്ടു . അതോടെ അവനു മുട്ടേലിഴഞ്ഞു മഞ്ജുസിന്റെ മടിയിലേക്ക് കേറിക്കൂടി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025