Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ

പെണ്ണിന്റെ കവിളിൽ പിടിച്ചു മഞ്ജുസ് ഒന്ന് കണ്ണുരുട്ടി . കുറെ നേരമായിട്ടും പെണ്ണ് കണ്ണെഴുതാൻ സമ്മതിക്കുന്നില്ല . അതോടെ മഞ്ജുസിന്റെ ടെംപർ പോയി തുടങ്ങി .അതോടെ ആദിയെ എടുത്തു നിന്നിരുന്ന എന്റെ മുഖത്തേക്ക് റോസിമോള് ഒരു സഹായത്തിനെന്ന പോലെ നോക്കി .

“നിന്റെ അമ്മക്ക് പ്രാന്താടി പൊന്നുസേ …”
ഞാൻ അതുകണ്ടു പെണ്ണിനെ നോക്കി കണ്ണിറുക്കി .

“ചാച്ചാ..ഹ്ഹ ..”
പെട്ടെന്ന് അവള് എന്റെനേരെ ഇരു കയ്യും വിടർത്തി . പക്ഷെ മഞ്ജുസ് അവളുടെ കൈ രണ്ടും പിടിച്ചു താഴ്ത്തി ഒന്നുടെ നോക്കി പേടിപ്പിച്ചു.

“അവിടെ ഇരിക്കെടി…”
പിന്നെ അവളെ നോക്കി നാവുകടിച്ചുകൊണ്ട് കണ്മഷി എടുത്തു പെണ്ണിന്റെ കണ്ണിൽ എഴുതി. അതോടെ മുഖം ചുളിച്ചുകൊണ്ട് റോസിമോള് കൈത്തലം രണ്ടും ചുരുട്ടിപിടിച്ചു .

ശ്വാസം നിലച്ച പോലെ ആണ് റോസ്‌മോളുടെ ഇരുത്തം കണ്ണ് എഴുതുന്നതൊന്നും പെണ്ണിന് ഇഷ്ടമല്ല . ബാക്കിയൊക്കെ ഓക്കേ ആണ് . കണ്മഷി കൂടി ആയതോടെ റോസ്‌മോളുടെ ചന്തം ഒന്നുടെ കൂടി .

“മതി മതി …അതിനെ ഇങ്ങു തന്നെ ..നീ ചുമ്മാ അതിനെ കരയിക്കുന്ന വരെ ഉണ്ടാകും ”
കണ്ണെഴുതി കഴിഞ്ഞതോടെ ആദിയെ ഹാൻഡ് ഓവർ ചെയ്തുകൊണ്ട് ഞാൻ ചിരിച്ചു . പിന്നെ റോസിമോളെ മഞ്ജുസിന്റെ കയ്യിന്നു വാങ്ങി .

“ചാച്ചന്റെ മുത്ത് ചുന്ദരി ആയി …”
ഞാൻ അവളെ വാരിയെടുത്തുകൊണ്ട് ചിണുങ്ങി . പിന്നെ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു . അതോടെ കൈകൊട്ടികൊണ്ട് പെണ്ണും ചിരിച്ചു .

“ചാ ചാ ..മ്മ്മ്ഹഹ ”
പിന്നെ എന്റെ കവിളിൽ അവളുടെ കുഞ്ഞി ചുണ്ടുകൾ പതിച്ചുവെച്ചു .

“ഓഹ്…ഒരു ചാച്ചനും മോളും …”
മഞ്ജുസ് അതുകണ്ടു പുച്ഛ ഭാവത്തിൽ മുഖം വെട്ടിച്ചു . പിന്നെ ആദിയെയും എടുത്തു എഴുനേറ്റു .

“പോവാം ?”
പിന്നെ എന്നെ നോക്കി പുരികം ഇളക്കി .

“ഹ്മ്മ്..നടക്ക് ..നടക്ക് ”
ഞാൻ മൂളികൊണ്ട് പയ്യെ തട്ടിവിട്ടു . അതോടെ ഞങ്ങള് റൂമിൽ നിന്നും താഴോട്ടിറങ്ങി . ഞങ്ങള് ഇറങ്ങി ചെല്ലുമ്പോഴും ശ്യാം ഉമ്മറത്ത് അച്ഛനുമായി സംസാരിച്ചിരിക്കുന്നുണ്ട് .ഞങ്ങളെ കണ്ടതോടെ അവനു ഒരാശ്വാസമായി .തിണ്ണയിൽ ഇരുന്നിരുന്ന കക്ഷി അതോടെ വേഗം എഴുനേറ്റു . അമ്മയും അഞ്ജുവും ഉമ്മറത്തെ ചുമരിൽ ചാരി നിൽപ്പുണ്ട് .

“എന്നാപ്പിന്നെ ഞങ്ങള് ഇറങ്ങട്ടെ …”
ശ്യാം തന്നെ അവിടുന്ന് ഊരാൻ വേണ്ടി അച്ഛനെ നോക്കി .

“ഹാഹ്…ചെല്ല്”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025