Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

“എടാ ..എല്ലാം ശരി ആണ് ..പക്ഷെ നീ ഇങ്ങനെ തുടങ്ങിയാൽ ഞാൻ എന്ത് ചെയ്യും ? അത് കോളേജ് ആണ് എന്നോര്മ വേണം ..മാത്രമല്ല ഈ സ്വഭാവം എനിക്കത്ര ഇഷ്ടമല്ല ”
മഞ്ജുസ് എന്നെ ഓർമിപ്പിച്ചുകൊണ്ട് ഒന്ന് തിരിഞ്ഞു നോക്കി .

“എനിക്കൊരബദ്ധം പറ്റിപ്പോയി ….പോരെ …”
അവള് നോക്കിയതും ഞാൻ ഒന്ന് തൊഴുതു .

നീ എന്തിനാ എന്നോട് ചൂടാവുന്നെ കവിൻ…”
എന്റെ രീതി കണ്ടു അവള് കണ്ണുരുട്ടി .

“അപ്പൊ എന്നോട് ചൂടാവുന്നതോ ? എന്നെ ഇട്ടു തട്ടുന്നതിനു കുഴപ്പം ഒന്നും ഇല്ലല്ലേ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“ഇല്ല….പിന്നെ ഓരോ വൃത്തികേട് കാണിക്കുന്ന നിന്നെ ഞാൻ പിടിച്ചു ഉമ്മവെക്കാം..എന്തെ ?”
മഞ്ജുസ് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് താനെ പയ്യെ പറഞ്ഞു .

“അത് എത്ര വേണേലും വെച്ചോ …”
ഞാൻ അതുകേട്ടു പിറുപിറുത്തു .

“എന്താടാ ?”
അത് കേട്ടില്ലെന്ന പോലെ മഞ്ജുസ് തിരക്കി .

“ഒന്നും ഇല്ല …എനിക്ക് രണ്ടിൽ ഒന്ന് അറിയണം …എന്നെ ഇഷ്ടമാണോ അല്ലെ ? അത് പറ ”
ഞാൻ തീർത്തു പറഞ്ഞുകൊണ്ട് അവളോടായി തിരക്കി .

“ഇഷ്ടമല്ല …”
എന്നെ ചൊറിയാൻ വേണ്ടി അന്നൊക്കെ മഞ്ജുസ് അങ്ങനെയാണ് പറഞ്ഞിരുന്നത് . മിററിലൂടെ എന്നെ നോക്കി ചിരിച്ചുകൊണ്ടാണ് മഞ്ജുസ് അതൊക്കെ പറഞ്ഞിരുന്നത് .

“മിസ് എന്താ ഓരോ നേരത്തു ഓരോന്ന് പറയുന്നേ ?”
ഞാൻ അതുകേട്ടു സംശയം പ്രകടിപ്പിച്ചു .

“ഞാൻ ഇങ്ങനെയൊക്കെയാ …അതൊക്കെ പോട്ടെ…എന്റെ പെർമിഷൻ ഇല്ലാതെ എന്നെ ടച് ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ? പിന്നെന്തിനാ വീണ്ടും ഓരോ …”
തലേന്നത്തെ ഇൻസിഡന്റ് ഓർത്തു മഞ്ജുസ് എന്നെയൊന്നു കടുപ്പിച്ചു നോക്കി .പിൻസീറ്റിലേക്ക് തിരിഞ്ഞുകൊണ്ടാണ് ആ നോട്ടം .

“മിസ് എന്താ ഇങ്ങനെ ? കിസ് വരെ അടിച്ചിട്ട് ഇപ്പൊ ഇങ്ങനെ ഒക്കെ …”
ഞാൻ അവളെ നോക്കി തലചൊറിഞ്ഞു .

“അതുവേറെ ..ഇതുവേറെ…എടാ നീ ഒന്ന് ജന്റിൽ ആയിട്ട് ബീഹെവ് ചെയ്യ് കവിൻ . നീ കാണുന്നവരോടൊക്കെ ഇങ്ങനെ ആണോ ?”
മഞ്ജുസ് എന്റെ ചോദ്യം കേട്ട് ചൂടായി .

“എനിക്ക് ഇഷ്ടം ആയിട്ടല്ലേ മിസ്സെ….ഒന്ന് ക്ഷമിക്ക് ..”
ഞാൻ അവളെ ഒന്നുടെ സോപ്പിട്ടു .

“കവിൻ …ആ കാര്യം അങ്ങ് വിട്ടേക്ക് ..അത് നടക്കില്ല ”
മഞ്ജുസ് തീർത്തു പറഞ്ഞു …

“നമുക്ക് നോക്കാം ….”
ഞാൻ അന്നും കളിയായിട്ട് തന്നെ ആണ് പറഞ്ഞത് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025