Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

അവള് ശബ്ദം താഴ്ത്തി പല്ലിറുമ്മിക്കൊണ്ട് എന്നെ ബലമായി ഷെൽഫിലേക്ക് ചാരിനിർത്തി . എതിർത്ത് ഒന്നും ചെയ്യാനോ പറയാനോ ആ സമയത് എനിക്ക് ആകുമായിരുന്നില്ല .പെട്ടെന്ന് എന്റെ കിളിപാറി എന്നതാണ് സത്യം !ഞാൻ ആകെ വല്ലാതെ ആയി . ചെയ്തത് എന്തോ മോശമായോ എന്ന ചിന്ത എന്നെ അലട്ടി. മുൻപ് ചെയ്തപ്പോൾ ഒന്നും പറയാത്തവള് ഇപ്പൊ എന്തിനാ ഒച്ചപ്പാട് ഉണ്ടാക്കുന്നത് എന്നും ഞാൻ ആലോചിക്കാതിരുന്നില്ല.

“അത് ..ഞാൻ ഒരു തമാശക്ക് …”
ഞാൻ അവളെ നോക്കി ആകെ വെപ്രാളപ്പെട്ട് . ഒറ്റ നിമിഷം കൊണ്ട് എന്റെ മുഖമാകെ വിളറി വെളുത്തു .

“നിനക്കു തമാശ കളിയ്ക്കാൻ ഉള്ള ആളാണോ ഞാൻ ..?”
ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് അവള് എന്നെ നോക്കി മുരണ്ടു .

ഞാൻ അതിനു ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു .

“ഹ്മ്മ് പൊക്കോ …..മേലാൽ എന്റെ പെർമിഷൻ ഇല്ലാതെ ദേഹത്ത് തൊട്ടാൽ ഉണ്ടല്ലോ …”
എന്റെ വാടിയ മുഖം കണ്ടിട്ട് പാവം തോന്നിയിട്ടോ എന്തോ പെട്ടെന്ന് മഞ്ജുസ് പിടിവിട്ടു .അതോടെ ഞാൻ അവളെ നോക്കാതെ താനെ ചുളിഞ്ഞ ഷർട്ട് ഒന്ന് നേരെയാക്കി .

പിന്നെ സ്വല്പം നിറഞ്ഞ കണ്ണുകളോടെ അവളെ ഒന്ന് നോക്കി . അങ്ങനെയൊരു രംഗം മഞ്ജുസ് പ്രതീക്ഷിക്കാത്തതുകൊണ്ടോ എന്തോ അവളെന്നേയും വല്ലായ്മയോടെ ആണ് നോക്കിയത് .ഞാൻ ആകെ ഇൻസൾട്ടഡ് ആയപോലെ ഒരു ഫീൽ ആയിരുന്നു എനിക്ക് .

“കവിൻ …താൻ എന്തിനാ ..അതിനു …”
എന്റെ ഭാവം കണ്ടു അവളെന്തോ പറയാൻ വന്നു..പക്ഷെ ഞാൻ അത് കേൾക്കാൻ നിലക്കാതെ അവിടെ നിന്നു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു .

“ഡോ..കവിൻ …”
അവൾ പിന്നെയും എന്നെ പുറകിൽ നിന്നു വിളിച്ചു പക്ഷെ ഞാൻ തിരിഞ്ഞു നോക്കിയില്ല. അന്നത്തെ ദിവസം മൊത്തം പിന്നെ അതിന്റെ ദേഷ്യത്തിൽ ആയിരുന്നു . മഞ്ജുസിനെ കണ്ടിട്ട് മൈൻഡ് ചെയ്യാതെ ആണ് ഞാൻ വൈകുന്നേരം നടന്നത് .

ഇവളിതെന്താ ഇങ്ങനെ ഒകെ പെരുമാറുന്നത് എന്നെനിക്കും സംശയം ഉണ്ടായിരുന്നു . അതിനു മുൻപേ എനിക്ക് ഏതാണ്ട് ഗ്രീൻ സിഗ്നൽ ഒകെ തന്നു ഫോണിലൂടെ കൊഞ്ചിയതാണ് ..പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒക്കെ ..അതും ഒരുമാതിരി അന്യരോടെന്ന പോലെ ..നായിന്റെമോള് …അവളെ മനസ്സിൽ കുറെ തെറിയും പറഞ്ഞു പ്രാകിയാണ് ഞാൻ നടന്നു നീങ്ങിയത് ..

അതൊക്കെ ആലോചിച്ചുകൊണ്ടാണ് അന്നേ ദിവസം ഞാൻ വീട്ടിലേക്ക് പോയത് . മഞ്ജുസിനെ കാണാൻ കൂടി നിക്കാതെ കോളേജ് വിട്ടപ്പഴേ ശ്യാമിന്റെ കൂടെ പോയി . അന്നത്തെ ദിവസം മഞ്ജു എന്നെ വിളിക്കുമെന്ന് എനിക്കും ഉറപ്പായിരുന്നു .അത് കണക്കാക്കി ഞാൻ ക്ളബ്ബിന്റെ പുറത്തുള്ള ഷെഡിൽ ആണ് മൊബൈലും പിടിച്ചു വൈകിട്ട് ഇരുന്നത് .

പ്രതീക്ഷ തെറ്റിക്കാതെ എട്ടുമണി ഒക്കെ ആയപ്പോ കക്ഷി വിളിച്ചു . കൂടുതൽ പോസ് ഇടാതെ ഞാനും അതെടുത്തു . പക്ഷെ ഗൗരവം അഭിനയിച്ച്‌ കൊണ്ടാണ് ഞാൻ സംസാരിച്ചത് . അപ്പോഴും ഞങ്ങൾക്കിടയിൽ വലിയൊരു അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല. ആത്മാർത്ഥമായ പ്രണയം എന്നനിലക്കു കാര്യങ്ങളൊക്കെ മാറുന്നത് പിന്നെയും കുറെ കഴിഞ്ഞായിരുന്നല്ലോ ..

“ഹലോ…”
ഞാൻ പയ്യെ തിരക്കി .

“ഹലോ ..എവിടെയാ താൻ ?”
മഞ്ജുസ് പയ്യെ തിരക്കി .

“ഞാൻ എവിടെയെങ്കിലും ആവട്ടെ ..മിസ്സിന് ഇപ്പൊ എന്താ വേണ്ടത് ?”
ഞാൻ ഗൗരവത്തിൽ തിരക്കി .

“നല്ല ദേഷ്യത്തിൽ ആണല്ലോ …”
എന്റെ മറുപടി കേട്ട് മറുതലക്കൽ അവള് ഒന്ന് ചിരിച്ചു .

“ആഹ്..ചിലപ്പോ ആവും …”
ഞാനും പരിഹാസത്തോടെ പറഞ്ഞു .

“ഓക്കേ ..ഓക്കേ…ഞാൻ ചുമ്മാ പറഞ്ഞതാ ..പിന്നെ കവിൻ ഞാൻ സോറി പറയാനാ വിളിച്ചത്..താൻ ചൂടാവല്ലേടോ ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025