Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അവള് വിളിച്ച കാര്യം പറഞ്ഞു .ഞാൻ അതിനു ഒന്നും മിണ്ടാതെ നിന്നതുകൊണ്ട് മറുതലക്കൽ അവള് തന്നെ തുടർന്നു.

“ഞാൻ അപ്പോഴത്തെ ദേഷ്യത്തില് പറഞ്ഞതല്ലേ ..അതിനു നീ കണ്ണ് നിറക്കേണ്ട കാര്യം എന്താ ?”
മഞ്ജുസ് ചിരിയോടെ തിരക്കി .

“എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല …
ഓരോ നേരത്തു ഓരോന്ന് പറയുന്നവരെ എനിക്ക് തീരെ വിശ്വാസം ഇല്ല. ഞാൻ ഇനി മിസ്സുമായിട്ട് ഒരു ഇടപാടും ഇല്ല ”
ഞാൻ തീർത്തു പറഞ്ഞു ഫോൺ വേഗം വെച്ചു.

അത് മഞ്ജുസിനു ഒരു ക്ഷീണം ആയി എന്ന് തോന്നി . പിന്നെ അവള് വിളിച്ചില്ല . ഞാൻ പോസ് ഇട്ടു ഡയലോഗ് അടിച്ചതുകൊണ്ട് എനിക്കും തിരിച്ചു വിളിക്കാൻ പറ്റില്ല. അങ്ങനെ പിറ്റത്തെ ദിവസം ആണ് വഴിയിൽ വെച്ചു പതിവ് പോലെ ഞങ്ങള് കണ്ടത് .

കാറിൽ ആ വഴി വന്ന മഞ്ജുസ് എന്റെ അരികിലായി വണ്ടി നിർത്തി . ഒരു ഇളംപച്ചയും വെള്ളയും കലർന്ന സാരിയും ബ്ലൗസും ആയിരുന്നു അവളുടെ വേഷം . കാറിന്റെ ഗ്ലാസ് താഴ്ത്തികൊണ്ട് അവളെന്നെ നോക്കി.

“കോളേജിലൊട്ടല്ലേ ? കേറിക്കോ ..”
പിന്നെ പയ്യെ എന്നോടായി പറഞ്ഞു .

“ഞാൻ ബസ്സില് വന്നോളാം ..”
ഞാൻ ആ ക്ഷണം മുഖം വെട്ടിച്ചുകൊണ്ട് നിരസിച്ചു .

“പ്ലീസ് …ഒന്ന് കേറെടോ..കവിൻ എന്താ ഇങ്ങനെ അന്യന്മാരെ പോലെ ”
മഞ്ജുസ് സ്റ്റിയറിങ്ങിൽ താളം പിടിച്ചുകൊണ്ട് ചിരിച്ചു .

“ഞാൻ അന്യൻ ആയതുകൊണ്ടാണല്ലോ മിസ് എന്റെ കുത്തിന് പിടിച്ചത് ”
ഞാൻ തലേന്നത്തെ സംഭവം ഓർത്തു ദേഷ്യംകൊണ്ടു.

“എടാ നീ നേരം കളയാതെ കേറിക്കെ …ആള്ക്കാര് കാണും…അതൊക്കെ ഞാൻ പറയാം … ”
വണ്ടി നിർത്തി എന്നെ പുറത്തു നിർത്തി സംസാരിക്കുന്നത് ആരേലും കാണുമോ എന്നോർത്ത് മഞ്ജുസ് പല്ലിറുമ്മി .

“ഞാൻ ഇല്ല …മിസ് പൊക്കോ …ഇനിയും എന്നെ വല്ലോം പറയാൻ അല്ലെ ? ”
ഞാൻ അവളുടെ സ്വഭാവം ഓർത്തു ഗൗരവം നടിച്ചു .

“നീ കേറുന്നുണ്ടോ ഇല്ലേ ? ”
എന്റെ മൊട കണ്ടു അവൾക്കും ദേഷ്യം വന്നു തുടങ്ങി .

“ഇല്ല …”
ഞാൻ തീർത്തു പറഞ്ഞു .

“തീരുമാനിച്ചോ ?”
അവൾ പിന്നെയും എന്നെ പാളിനോക്കി .

“ഒരു പ്രാവശ്യം പറഞ്ഞ ഇയാൾക്ക് …”
ഞാൻ പറഞ്ഞു തുടങ്ങിയതും മഞ്ജുസ് എന്നെ കടുപ്പിച്ചൊന്നു നോക്കി .

“അല്ല…മിസ്സിന് കാര്യം മനസിലാവില്ലേ….”
അതോടെ ഞാൻ ഇയാള്..അയാള് എന്നുള്ളത് തിരുത്തി പയ്യെ പറഞ്ഞു .

“എന്ന നീ ക്ലാസ്സിലോട്ട് വാ …അവിടന്ന് കാണാം ”
മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു . ക്‌ളാസിൽ വെച്ച് എന്നെ നാണംകെടുത്താനുള്ള സൗകര്യം അവൾക്ക് ഉണ്ടെന്നാണ് അതിന്റെ ധ്വനി !

അതോടെ എന്റെ മനസ് ഒന്ന് ഇളകി ..അവിടെ ഇനിയും നാണംകെടാൻ വയ്യ !

“അവിടെ എന്നെ ഇൻസൾട് ചെയ്താൽ ഞാൻ മിസ്സിനെ വല്ലോം ചെയ്യും..ആഹ് ”
ഞാൻ അതുകേട്ടു പയ്യെ പിറുപിറുത്തു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025