Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3

“ശ്ശെ ന്താണ് പൊന്നൂസേ…ചാച്ചൻ കൊറച്ചുനേരം ഉറങ്ങട്ടെ …”
ഞാൻ പെണ്ണിന്റെ ശല്യം കാരണം പയ്യെ പിറുപിറുത്തു .

“വേണ്ട വാ ….”
അവള് പക്ഷെ അത് കേൾക്കാതെ എന്നെ പിടിച്ചു വലിച്ചു .

“ഒന്ന് പോ പെണ്ണെ …”
ഞാൻ അവളെ നോക്കി പയ്യെ കണ്ണുമിഴിച്ചുകൊണ്ട് പിറുപിറുത്തു . നല്ല ഉറക്കച്ചടവോടെ ആണ് ഞാൻ അപ്പോഴും കിടന്നിരുന്നത് . അപ്പോഴും എന്റെ കയ്യില്പിടിച്ചു വലിച്ചിരുന്ന അവളെ ഞാൻ അതോടെ എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു ..പിന്നെ അടുത്തുകിടന്ന പുതപ്പെടുത്തു അവളെയും എന്നെയും മൂടി ..

“ആഹ്..ചാച്ചാ….”
ഞാൻ അവളെ മൂടിയതും പെണ്ണ് പുതപ്പിനടിയിൽ കിടന്നു മുരണ്ടു . പക്ഷെ ഞാൻ അവളെ ഇറുക്കെ കെട്ടിപിടിച്ചുകൊണ്ട് പെണ്ണിന്റെ കുതറല് ഒക്കെ അടക്കി …

“ചാച്ചൻ കൊറച്ചു നേരം ഉറങ്ങട്ടെ പെണ്ണെ …ശല്യം ചെയ്യല്ലേ ”
ഞാൻ പിറുപിറുത്തുകൊണ്ട് അവളെ നെഞ്ചോടു അടക്കിപ്പിടിച്ചു .

“പൊന്നുന്റെ ഒറക്കം പോയി …ചാച്ചാ വാ ”
പക്ഷെ അതിനു ചിണുങ്ങിക്കൊണ്ട് അവള് മറുപടി നൽകി എന്റെ നെഞ്ചിൽ തോണ്ടി .

“നീ പൊക്കോ..ചാച്ചന് വയ്യ …അവിടെ ശ്യാം മാമനും കിശു മാമനും ഒകെ ഉണ്ടാവും…”
ഞാൻ ഉറക്കച്ചടവോടെ പറഞ്ഞു അവളുടെ പിടിവിട്ടു…

അതോടെ എന്നിൽ നിന്നും ഊർന്നിറങ്ങി പൊന്നൂസ് പിന്നാക്കം മാറി…പിന്നെ ബെഡിൽ നിന്നും താഴേക്കിറങ്ങികൊണ്ട് ഹാളിലേക്ക് ഓടി .റോസിമോള് വന്നാൽ പിന്നെ ശ്യാമും കിഷോറും ഹാളിൽ ആണ് കിടത്തം..ആകെ ഒരു ബെഡ്‌റൂമേ ഉള്ളു..അത് ഞാനും പെണ്ണും കൂടി എടുക്കും .

പൊന്നൂസ് പുറത്തേക്ക് പോയതോടെ ഞാൻ പിന്നെയും കുറച്ച നേരം കിടന്നു . കോയമ്പത്തൂർ വന്നാൽ പിന്നെ അവൾക്ക് വെറുതെ ഇരിക്കാൻ ഒന്നും പറ്റില്ല . ബാംഗ്ലൂരിൽ റോസമ്മയുടെ അടുത്ത് പോയാലും ഇങ്ങനെ തന്നെയാണ് . അടുത്തുള്ള ഫ്ലാറ്റിലുള്ളവർക് വരെ സ്വൈര്യം കൊടുക്കാതെ ബഹളം വെക്കും ..

ശ്യാമും കിഷോറും ഉള്ളതുകൊണ്ട് കൊറേ ഒക്കെ അവന്മാര് അഡ്ജസ്റ്റ് ചെയ്യും . അവളുടെ താളത്തിനൊത്തു തുള്ളാൻ അവരും ഉണ്ട് . എന്തായാലും എട്ടു എട്ടര വരെ ഞാൻ കിടന്നുറങ്ങി . പിന്നെ പയ്യെ എഴുനേറ്റു ബാത്‌റൂമിൽ കേറി പല്ലുതേപ്പും കക്കൂസിൽ പോക്കും ഒകെ തീർത്തു ഉമ്മറത്തേക്ക് നടന്നു .

ആ സമയത്തു ശ്യാമും കിഷോറും കിച്ചനോട് ചേർന്നുള്ള ഡൈനിങ് ഹാളിൽ ഇരുന്നു രാവിലത്തെ ശാപ്പാട് അടിക്കുന്നുണ്ട് . നമ്മുടെ സന്തതിയെ ആണെങ്കിൽ അവിടെയൊട്ട് കാണാനുമില്ല . പവിഴം തന്നെയാണ് സ്ഥിരം നേരത്തെ വന്നു ഞങ്ങൾക്കുള്ള ഫുഡ് ഒകെ ഉണ്ടാക്കുന്നത് . ഭാഷ അറിയില്ലെങ്കിലും റോസിമോള് പവിഴത്തോട് എന്തൊക്കെയോ സംസാരിക്കുന്നത് കാണാം ..ഗേറ്റിൽ നിൽക്കുന്ന പഴനി അണ്ണനോടും പെണ്ണ് ഓരോന്ന് കുശുകുശുക്കുന്നത് കാണാം ..പഴനി അണ്ണൻ സ്ഥിരം ബീഡി വലിക്കുന്ന ടൈപ്പ് ആയതുകൊണ്ട് ഒരു ദിവസം അവൾക്കും ബീഡി വേണം എന്ന് പറഞ്ഞതോടെ പിന്നെ മൂപ്പര് അവളുടെ മുൻപിൽ വെച്ച് ബീഡിയും സിഗരറ്റും ഒന്നും ഉപയോഗിക്കാറില്ല .

“മൊതല് എവിടെ ?”
ഞാൻ അവന്മാരെ നോക്കി ചോദിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025