Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 14

അച്ഛനോട് പറയാതെ മാതാശ്രീ നേരെ കൃഷ്ണൻ മാമയുടെ അടുത്താണ് പറഞ്ഞത് . പുള്ളി ഒന്നും മിണ്ടിയില്ല. അച്ഛനെ ഒന്ന് മുഖം ഉയർത്തി നോക്കി . അവരുടെ ഒക്കെ ഹരാസ്മെന്റ് കാരണം ആണല്ലോ ഞാൻ ഈ കടും കൈ ചെയ്തത് എന്ന വിഷമം അവർക്കും ഉണ്ട്. കുറച്ചു വൈകിയിരുന്നേൽ ചോര വാർന്നു ചത്തേനെ എന്ന് നന്ദേട്ടനും അവരെ അറിയിച്ചിരുന്നു .

അതുകൊണ്ട് ഇനി റിസ്ക് എടുക്കേണ്ട എന്ന് വിചാരിച്ചു.

അച്ഛൻ ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് , കസേരയിൽ ഇരിക്കുന്ന അഞ്ജുവിന്റെ അടുത്തേക്കെത്തി . അവളും ആകെ സങ്കടപ്പെട്ടു ഇരിക്കുവാണ്.

“അച്ഛൻ അങ്ങ് സമ്മതിച്ചെക്ക് അച്ഛാ..കണ്ണേട്ടൻ പാവം അല്ലെ ..ആ ചേച്ചിയും പാവം ആണ്…ഞാൻ കണ്ടിട്ടുള്ളതാ”

അടുത്തേക്കിരുന്ന അച്ഛന്റെ തോളിലേക്ക് ചാഞ്ഞു അഞ്ജു വിതുമ്പികൊണ്ട് പറഞ്ഞതും. അച്ഛൻ വീണ്ടും ആലോചനയിൽ മുഴുകി.അവളെ ആശ്വസിപ്പിച്ചു കൊണ്ട് അച്ഛൻ കുറച്ചു നേരം അവൾക്കൊപ്പം ഇരുന്നു.

പിന്നെ മനസ് മാറ്റി !

“മ്മ്…നീ ആ കുട്ടിയെ ഈ കാര്യം അറിയിച്ചോ ?”

അച്ഛൻ പെട്ടെന്ന് ഗൗരവത്തിൽ അഞ്ജുവിനെ നോക്കി .

അവൾ അമ്പരപ്പോടെ അച്ഛനെയും ..പിന്നെ അറിയിച്ചില്ലെന്നു തലയാട്ടി .

“മ്മ്…മോൾക്ക് ആ കുട്ടിയുടെ നമ്പർ അറിയുമെങ്കി വിളിച്ചു പറഞ്ഞേക്ക്…ഒന്ന് വന്നു കണ്ടോട്ടെ. കണ്ണനും ഒരാശ്വാസം ആകും .”

അച്ഛൻ ഗൗരവത്തിൽ തന്നെ പറഞ്ഞുകൊണ്ട് എണീറ്റു. അതിനർത്ഥം സമ്മതം ആണ് എന്ന് തന്നെയാണ്. എന്റെ അച്ഛന് അങ്ങനെയേ പറയാൻ അറിയൂ . അത് കേട്ടതും അഞ്ജുവിനും അടുത്തിരുന്ന കുഞ്ഞാന്റിക്കുമെല്ലാം സന്തോഷം ആയി .

അങ്ങനെ അഞ്ജുവാണ് എന്റെ വീര സാഹസം മഞ്ജുസിനെ വിളിച്ചു പറഞ്ഞത്. അവൾ ആദ്യം കേട്ടതും ആകെ ഡിസ്റ്റർബ് ആയി , ഏങ്ങലടിക്കാനൊക്കെ തുടങ്ങി . പക്ഷെ അഞ്ജു പേടിക്കാനൊന്നുമില്ലെന്നൊക്കെ പറഞ്ഞു അവളെ ആശ്വസിപ്പിച്ചു .

“ഹാ..എന്താ പറ്റിയേ ..അവനെന്താ പറ്റിയേ ..നീ തെളിച്ചു പറ മോളെ ”
മഞ്ജുസ് വിതുമ്പികൊണ്ട് തിരക്കി..

അഞ്ജു കാര്യങ്ങളൊക്കെ പറഞ്ഞതും മഞ്ജുസിന്റെ വിതുമ്പൽ ഉച്ചത്തിലായി .അതിനിടക്കും മൂളി കേൾക്കുമ്പോൾ തന്നെ മഞ്ജുസ് കരയുന്നുണ്ട്…

“ചേച്ചി….ചേച്ചി..കരയല്ലേ …അതിനു മാത്രം ഒന്നുമില്ല..”
അഞ്ജു അവളെ നേർത്ത പുഞ്ചിരിയോടെ ആശ്വസിപ്പിച്ചു..

അതിനു മറുപടി ഏങ്ങലടി ആയിരുന്നു .

“എന്നിട്ടു അവനു വല്ലോം പറ്റിയോ ?”
മഞ്ജു ഒടുക്കം വിക്കി വിക്കി ചോദിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025