Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 4

“പിന്നെ എപ്പോഴോ അങ്ങ് ശരിക്കും ഇഷ്ടായി ..ശരിക്കും ന്നു വെച്ചാ ശരിക്കും “

ഞാൻ തറപ്പിച്ചു പറഞ്ഞു മഞ്ജുസിനെ മുഖം ഉയർത്തി നോക്കി .

അവളുടെ മുഖത്ത് ഒരു നേർത്ത ചിരി വിടർന്നു .

“മ്മ്…പക്ഷെ നീ എന്നെ എന്നിട്ടും പറ്റിച്ചില്ലെടാ തെണ്ടി …”

അവളെന്നെ ചെറിയൊരു നീരസത്തോടെ നോക്കി .ഞാനൊന്നു തല താഴ്ത്തി ഇരുന്നു !

“എക്സാം ടൈമിൽ നിന്നോട് വിളിക്കണ്ട എന്നൊക്കെ പറഞ്ഞെങ്കിലും ..എനികൊരുമാതിരി ശ്വാസം മുട്ടുന്ന പോലെ ആയിരുന്നു ..എപ്പോഴും നിന്നെ കാണാൻ തോന്നുവായിരുന്നു”

മഞ്ജു ആദ്യമായി അവളുടെ മനസിലെ കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ എനിക്ക് അമ്പരപ്പായി. ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് അവളുടെ കൈത്തലത്തിൽ എന്റെ കൈചേർത്തു പിടിച്ചു.

“ഇപ്പൊ തന്നെ..വീട്ടിലിരുന്നിട്ട് എന്തോപോലെ ..നീ വന്നെന്നു അറിഞ്ഞപ്പോ നേരം കളയാതെ ഇങ്ങു പോന്നതാ..”

മഞ്ജു എന്നെ നോക്കാതെ പറഞ്ഞു കൊണ്ട് ഒന്ന് നിർത്തി..

“സത്യായിട്ടും ?’

ഞാനവളെ വിശ്വാസം വരാതെ നോക്കി..

“അല്ല നുണ ..”

മഞ്ജു എന്നെ നുള്ളികൊണ്ട് പറഞ്ഞു..

എന്നെ അത്രയും ഇഷ്ടമുള്ള മഞ്ജുസിനെ ഞാൻ പറ്റിച്ചെന്നു ഓർത്തപ്പോൾ ആദ്യമായി എനിക്ക് എന്നോട് തന്നെ പുച്ച്ചം തോന്നി !

“ആഹ്….”

അവൾ മുളിയപ്പോൾ ഞാനൊന്നു പുളഞ്ഞു.

“എന്തൊരു കഷ്ടം ആണിത്..”

ഞാനവളുടെ കൈ പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു.

“പിന്നെ…ഇനി കോളേജില് വെച്ചു എന്നെ ഇൻസൾട്ട് ചെയ്യരുത് ..ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി മഞ്ജുസ്‌ എന്നെ ഒരുമാതിരി ആസ് ആക്കിയ എനിക്ക് ദേഷ്യം വരും..”

ഞാൻ ഒരു മുൻകരുതൽ പോലെ പറഞ്ഞെങ്കിലും ഏറ്റില്ല !

“നടക്കില്ല മോനെ …അത് വേറെ ഇത് വേറെ ..അവിടെ ഞാൻ നിന്റെ ലെക്ച്ചർ ആണ് ..”

മഞ്ജു ചിരിയോടെ തലകുലുക്കി നോ രക്ഷ എന്ന് തീർത്തു പറഞ്ഞു.

“പ്ലീസ്…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025