Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 4

അവൾ ചിരിയോടെ തലയാട്ടി..

“പിന്നെ , എന്നോടുള്ള ദേഷ്യം കോളേജിൽ വന്നു മുതലാക്കരുത്‌..പിള്ളേരുടെ എടേലു ഒകെ ഒരു ഇമേജ് ഉള്ളതാണ് ..ഇങ്ങനെ ഗെറ്റ് ഔട്ട് അടിച്ചു കളയല്ലേ …”

ഞാൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് അവളുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് പറഞ്ഞു. ഇന്ന് വേറൊരു ഗന്ധം ആണ് മഞ്ജുവിന് …

മഞ്ജു അത് കേട്ട് ചിരി അടക്കി പിടിച്ചു.

“മ്മ്…ഇന്നേതു സ്പ്രേയ..മണം മാറിയല്ലോ “

ഞാനവളുടെ കഴുത്തിലേക്ക് മുഖം ചേർത്തുകൊണ്ട് അവളുടെ ഗന്ധം നുകർന്ന ശേഷം തിരക്കി..

അവളെന്നെ ഒരു കൈകൊണ്ട് തള്ളിമാറ്റികൊണ്ട് കണ്ണുരുട്ടി.

“നീ പോയെ …”

അവൾ ചിരിയോടെ പറഞ്ഞു.

ഞാൻ അവളെ സംശയത്തോടെ നോക്കി..

“നിന്നു ഒലിപ്പിക്കാതെ പോവാൻ നോക്കെടാ ..”

അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു. ഞാൻ പെട്ടെന്ന് ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി അവളുടെ അടുത്തേക്ക് ഒറ്റ കുതിപ്പിന് നീങ്ങികൊണ്ട് പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു കൊണ്ട് കവിളിൽ അമർത്തിച്ചുംബിച്ചു..

അവളൊന്നു ഞെട്ടിയെങ്കിലും വേറെ ആരും അവളോട് അങ്ങനെ ചെയ്യില്ലെന്നറിയാം .അതുകൊണ്ട് ശബ്ദം ഒന്നുമുണ്ടാകാൻ നിന്നില്ല ..

“മതി..മതി…വിട്”

എന്റെ ചുണ്ടു അവളുടെ കവിളിൽ നിന്നു വേർപെടാൻ താമസിച്ചപ്പോൾ മഞ്ജു എന്റെ തുടയിൽ നുള്ളികൊണ്ട് പറഞ്ഞു. ഞാൻ ഒന്ന് പിടഞ്ഞുകൊണ്ട് മാറി…

“ആരേലും കാണുന്ന വരെ ഉണ്ടാവും ഈ ….”

മഞ്ജു ദേഷ്യത്തോടെ പറഞ്ഞു നിർത്തി..

ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കാണിച്ചു.

“കിണിക്കാതെ പോയെ..”

അവൾ മാറിൽ കൈപിണച്ചു കെട്ടിക്കൊണ്ട് അവസാനമായി പറഞ്ഞു..അപ്പോഴേക്കും ബെൽ അടിച്ചിരുന്നു . അതോടെ രണ്ടാൾക്കും പോകണം എന്നായി…ഞങ്ങൾ രണ്ടാളും ഒന്നിന് പുറകെ ഒന്നായി പുറത്തിറങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025