Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 4

“നടക്കൂല മോനെ..വേണെങ്കി അമ്മേടെ ഫോൺ വെടിച്ചോ”

അവൾ കട്ടായം പറഞ്ഞു.

“ഒന്ന് താടി ..ഞാൻ തന്നെയല്ലേ നിനക്കു ഈ ഫോൺ തന്നെ ..”

ഞാൻ ഗമയിൽ പറഞ്ഞു..

“അയ്യടാ..നിനക്കു അച്ഛൻ പുതിയത് തന്നപ്പോ എനിക്ക് പഴയത് തന്നതല്ലേ..അല്ലാണ്ടെ നീ വാങ്ങിച്ചു തന്നതൊന്നും അല്ലല്ലോ “

അവൾ അമ്പിനും വില്ലിനും എടുക്കാതെ വന്നപ്പോ എനിക്ക് ദേഷ്യം വന്നു തുടങ്ങി.

“നീ തരുമോ ഇല്ലയോ ..”

ഞാൻ അവസാനമായി ചോദിച്ചു.

“തരുവൊക്കെ ചെയ്യാം…പക്ഷെ തിരിച്ചു തരണം…”

അവൾ സംശയത്തോടെ എന്നെ നോക്കി.

“നിനക്ക് വേണേൽ ഞാൻ പുതിയത് വാങ്ങി തരാം”

ഞാൻ കാര്യം നടക്കുമെന്ന് കണ്ടപ്പോൾ തട്ടിവിട്ടു .

“ഓ..വേണ്ടായേ..ഇത് തന്നെ മതി..”

അവൾ എന്നെ ഒന്നാക്കിയിട്ട് മനസില്ല മനസോടെ ഫോൺ തന്നു.

“താങ്ക്സ്…”

ഞാനവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. അവൾക്കും അത്ഭുതം ആയി. ആങ്ങളക്ക് പെട്ടെന്ന് ഈ സ്നേഹം എവിടുന്ന് വന്നെന്ന ഭാവത്തിൽ അവളെന്നെ മിഴിച്ചു നോക്കി..

ഞാനവളെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് റൂമിലേക്ക് പോയി മഞ്ജുസിനെ വിളിച്ചു.

രണ്ടു ദിവസത്തെ ഉടക്കൊകെ ഞങ്ങൾ പറഞ്ഞു തീർത്തു കുറച്ചു നേരം സൊള്ളി, അവളുടെ അച്ഛനെ കാണാൻ അടുത്ത സൺ‌ഡേ പോകാമെന്നും ഞാനവളോട് പറഞ്ഞു ! സ്വല്പ നേരം മിണ്ടിയും പറഞ്ഞും ഇരുന്നു, പിന്നെ നാളെ കാണാം എന്ന് പറഞ്ഞു അവസാനിപ്പിച് ഫോൺ തിരിച്ചു അഞ്ജുവിനെ ഏൽപ്പിച്ചു .

അവളെന്നെ സംശയത്തോടെ കാണാൻ തുടങ്ങിയിരുന്നു .ഞാൻ എന്തോ വേണ്ടാത്തത് ഒപ്പിച്ചിട്ടുണ്ടെന്നു എന്റെ ചുറ്റികളിയിൽ നിന്നു അവൾക്കു ഊഹിക്കാമല്ലോ !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025