Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 5

“ദേ അച്ഛാ….വെറുതെ ഇവനെ ടെൻഷൻ ആക്കണ്ട ട്ടോ..പാവം ആണ് “

മഞ്ജു അത് മനസിലായെന്നോണം അയാളുടെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.

അതിനു മറുപടി ആയി അയാളൊന്നു ചിരിച്ചു ,പിന്നെ മഞ്ജുവിനോട് പുറത്തിറങ്ങി നില്ക്കാൻ പറഞ്ഞു. അവൾ എന്റെ അടുത്തേക്കായി നീങ്ങി സ്വല്പം കുനിഞ്ഞു..

“നീ പേടിക്കണ്ട..ചുമ്മാ പോസ് ഇറക്കുവാ…”

അവൾ സ്വകാര്യം പറയുന്ന പോലെ പറഞ്ഞു ചിരിച്ചുകൊണ്ട് പുറത്തിറങ്ങി.

മഞ്ജുസ് പോയപ്പോ എനിക്കെന്തോ കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി. ഞാൻ എന്റെ പരിഭ്രമം പരമാവധി അയാളുടെ മുൻപിൽ കാണിക്കാതെ ഇരിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചു കാണില്ല..ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു..

“മോന് തണുത്ത എന്തെങ്കിലും പറയട്ടെ..”

എന്റെ വെപ്രാളം കണ്ടെന്നോണം അയാൾ മുഖം ഉയർത്തി തിരക്കി..

“വേണ്ട…വേണം ന്നില്ല “

ഞാൻ വിക്കി വിക്കി പറഞ്ഞു..

“മ്മ്…”

അയാൾ മൂളി..

പിന്നെ പതിയെ കോഫി കുടിച്ചു. മഞ്ജു റിസപ്‌ഷനടുത്തുള്ള സോഫ സെറ്റിയിൽ ഇരുന്നു പത്രം നോക്കുന്നത് ഞാൻ ചില്ലു വാതിലിനുള്ളിലൂടെ ചെരിഞ്ഞു നോക്കി .

അൽപ നേരത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ സംസാരിച്ചു തുടങ്ങി..

“അപ്പൊ മോനെ ..മഞ്ജു എന്നോടൊക്കെ പറഞ്ഞിട്ടുണ്ട്…ഉള്ളത് പറഞ്ഞാൽ എനിക്കത്ര താല്പര്യം ഉണ്ടായിട്ടൊന്നുമല്ല ..പക്ഷെ അവളെ ഇനിയും വിഷമിപ്പിക്കാൻ എനിക്ക് വയ്യാത്തോണ്ടാ…”

വേണുഗോപാൽ എന്ന മഞ്ജുവിന്റെ പിതാവ് ഗാംഭീര്യമുള്ള സ്വരത്തിൽ പറഞ്ഞു നിർത്തി എന്നെ നോക്കി. ഞാൻ എല്ലാം തലയാട്ടി കേട്ടു .

“എനിക്ക് മോന്റെ സ്റ്റാൻഡ് ആണ് അറിയേണ്ടത്..അവളെ ഒരു നേരമ്പോക്കിന് നീ നോക്കുന്നതാണെങ്കി ..ഇതിവിടെ വെച്ചു അവസാനിപ്പിക്കണം….അല്ലെങ്കിൽ നമ്മള് തമ്മിൽ തെറ്റേണ്ടി വരും..മോന്റെ പ്രായം വെച്ച് ഇതൊക്കെ മനസിലാക്കാനുള്ള പക്വത ഉണ്ടോന്നു എനിക്കറിയില്ല “

ഒരു ഭീഷണി എന്നോണം അയാൾ പറഞ്ഞു എന്നെ നോക്കി.

ഞാൻ ഒന്നും മിണ്ടാൻ പോയില്ല..എന്നെ ഈ കെണിയിൽ പെടുത്തി മാറി ഇരിക്കുന്ന മഞ്ജുസിനെ ഞാൻ ഇടം കണ്ണിട്ടു നോക്കി ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025