Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 5

“ഉവ്വ..മതി മൈരേ തള്ളി മറിച്ചത്”

അവൻ എന്റെ ചെവിയിൽ പതിയെ പിറുപിറുത്തു.

ഞങ്ങളുടെ പുറകിലും കുറച്ചു ആളുകളൊക്കെ വരി നിൽക്കുന്നുണ്ട്.

മഞ്ജു ഒരു ബ്ലാക്ക് കളർ ചുരിദാറും വൈറ്റ് പാന്റും ഷാളും ആണ് വേഷം . തലയ്ക്കു ഇടംകൈ താങ്ങി കൊടുത്തുകൊണ്ട് ആണ് ഇരുത്തം . ഓരോരുത്തരായി മിസ്സ്‌ മിസ്സ്‌ എന്ന് വിളിക്കുമ്പോൾ മുഖം ഉയർത്തി നോക്കി ചിരിച്ചു , പേരും ക്‌ളാസും ഐറ്റവും നോട്ട് ചെയ്യും..സ്ക്രീനിംഗ് വേണ്ട പ്രോഗ്രാംസ് അപ്പോൾ തന്നെ അറിയിക്കും .

മൂന്ന് നാലു പേരുടെ ഊഴം കഴിഞ്ഞാണ് ഞാനും ശ്യാമും മഞ്ജുസിനു മുൻപിൽ എത്തിയത്..

ഞങ്ങളെ കണ്ടപ്പോഴേ മഞ്ജു ചിരിച്ചു!

“ആഹാ നിങ്ങളും ഉണ്ടോ ..”

അവൾ ഒന്നാക്കിയ പോലെ ആണ് ചോദിച്ചത്..

“അതെന്താ മിസ്സെ അങ്ങനെ ഒരു ചോദ്യം “

ശ്യാം ആണ് ഇത്തവണ ചോദിച്ചത്..

“ഏയ് ഒന്നുമില്ല..”

മഞ്ജു ചിരി അടക്കികൊണ്ട് പറഞ്ഞു..

“ആഹ്..എന്ന നോട്ട് ചെയ്യെന്നെ “

ഞാൻ ഗൗരവത്തിൽ പറഞ്ഞു.

“വെറുതെ അലമ്പ് കാണിക്കാൻ ആണെന്കി ഞാൻ സമ്മതിക്കില്ലാട്ടോ..നിങ്ങളൊക്കെ എന്ത് കാണിക്കാനാ.”

മഞ്ജു തമാശ പോലെ പറഞ്ഞു ഞങ്ങളെ നോക്കി.

“മിസ് ഇവിടെ പുതിയതായതുകൊണ്ട…ബാക്കി ടീച്ചേഴ്സിനോട് ചോദിച്ചു നോക്ക്..ഞങ്ങളുടെ റേഞ്ച് അറിയാം “

ശ്യാം ഗമയിൽ പറഞ്ഞു..

മഞ്ജു ഞങ്ങളെ സംശയത്തോടെ നോക്കി..

അപ്പോഴേക്കും പുറകിൽ നിക്കുന്ന ഞങ്ങളെ അറിയാവുന്ന പിള്ളേരും ആ വാദം പിന്താങ്ങി.

“അതെ മിസ്സ്‌ .ഇവരുടെ സ്കിറ്റും മിമിക്രിയുമൊക്കെ ലാസ്‌റ് ഇയർ നല്ല ഓളം ആയിരുന്നു “

ഞങ്ങളുടെ പുറകിൽ നിക്കുന്ന ഒരുത്തനും കൂടി മഞ്ജുവിനോടായി പറഞ്ഞു .

“ആഹാ…”

അവൾ അത്ഭുതത്തോടെ ഞങ്ങളെ നോക്കി..

“മ്മ്…എന്ന പറ…എന്താ പരിപാടി “

പിന്നെ ഒഴുക്കൻ മട്ടിൽ ഞങ്ങളെ നോക്കി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025