Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 7

അവൾ സംശയത്തോടെ മഞ്ജുവിനെ നോക്കി.

“ആഹ്..എന്താ ..?”

മഞ്ജു നടക്കുന്നതിനിടെ അവളെ നോക്കി.

“ഒന്നുമില്ല ചോദിച്ചെന്നെ ഉള്ളു..”

അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഹായ്…ഞാൻ അശ്വതി..അച്ചു ന്നു വിളിക്കും “

ആ പെൺകുട്ടി സ്വയം പരിചയപെടുത്തികൊണ്ട് എന്റെ നേരെ കൈനീട്ടി. ഞാൻ ആ കൈത്തലം പിടിച്ചു കുലുക്കികൊണ്ട് എന്നെയും പരിചയപ്പെടുത്തി..അതുപോലെ ശ്യാമും ! പക്ഷെ അവൻ ആ പെണ്ണിന്റെ കൈ വിടാൻ ഒന്ന് മടിച്ചു..സ്വല്പം ബല പ്രയോഗം വേണ്ടി വന്നെന്നു തോന്നുന്നു അവൾക്ക് കൈപിൻവലിക്കാൻ ! അവളും അതാസ്വദിച്ചെങ്കിലും മഞ്ജുസിനു അതത്ര ഇഷ്ടമായില്ല..

മഞ്ജുസ് ശ്യാമിനെ ഒന്ന് തറപ്പിച്ചു നോക്കി .

“ഹാ..കാര്യമാക്കണ്ട ..ഒരു തമാശ അല്ലെ “

ഞാൻ മഞ്ജുസിന്റെ ദേഷ്യം കണ്ടപ്പോൾ ചെവിയിൽ പതിയെ പറഞ്ഞു. അതോടെ കക്ഷിയൊന്ന് തണുത്തു.

ഞങ്ങൾക്കായി ഗസ്റ്റ് റൂം തുറന്നു തന്ന ശേഷം മഞ്ജു മടങ്ങി . കുറച്ചു കഴിഞ്ഞു വരാമെന്നു പറഞ്ഞു ശ്യാം കാണാതെ കവിളിലൊരു ഉമ്മയും വെച്ചാണ് മഞ്ജു മടങ്ങിയത്. മറ്റേ കുട്ടിയെ ആദ്യമേ മഞ്ജു പറഞ്ഞു വിട്ടിരുന്നു .

ഞാനും ശ്യാമും ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി. പിന്നെ ഉല്സവം ഒക്കെ അല്ലെ..കൊണ്ടുവന്ന ബാഗിൽ നിന്ന് ഒരു വെള്ളമുണ്ടും ഷർട്ടും ഒക്കെ എടുത്തണിഞ്ഞു .

അങ്ങനെ എല്ലാം കഴിഞ്ഞു പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് മഞ്ജുസ് അമ്മയേം മുത്തശ്ശിയെയെയും കൂട്ടി അങ്ങോട്ടേക്ക് കയറി വന്നത് . ശോഭന എന്നാണ് മഞ്ജുസിന്റെ അമ്മയുടെ പേര് . മുത്തശ്ശിയുടെ പേര് ജാനകി !

സെറ്റ് സാരിയാണ് രണ്ടാളുടെയും വേഷം . മുത്തശ്ശി സ്വല്പം ഭക്തി മാർഗം ആണെന്ന് എനിക്ക് അപ്പിയറൻസ് കണ്ടപ്പോൾ തോന്നി , നെറ്റിയിൽ വലിയ കുറിയും കഴുത്തിൽ രുദ്രാക്ഷ മാലയും കൈയ്യിൽ ചരടും എല്ലാം ഉണ്ട് !എഴുപത്തഞ്ചു കഴിഞ്ഞെങ്കിലും അത്യാവശ്യം ആരോഗ്യം ഒക്കെ ഉള്ള കൂട്ടത്തിലാണ് മുത്തശ്ശി .

അമ്മ നോർമൽ അപ്പിയറൻസ് ആണ്. കഴുത്തിൽ താലിമാല മാത്രം..കാതിൽ സ്വർണത്തിന്റെ കമ്മലും വലതു കയ്യിൽ ഒന്ന് രണ്ടു വളയും ഉണ്ട്. സ്വത്തും പണവും ഒക്കെ ഉണ്ടെങ്കിലും അത്ര ആഡംബര പ്രിയ അല്ല എന്റെ അമ്മായിയമ്മ .

പക്ഷെ മഞ്ജുസ് നേരെ തിരിച്ചാണ് ! ഷോപ്പിംഗ് എന്നൊക്കെ പറഞ്ഞു കണ്ടതൊക്കെ വാങ്ങിച്ചു കൂട്ടും. എന്നിട്ട് ഇടുന്നതു, ഒന്നോ രണ്ടോ വട്ടം. അതും പറഞ്ഞു ഞാനും അവളും വഴക്കിടാത്ത ദിവസങ്ങൾ കുറവാണു .തലയിണ എടുത്തു എന്നെ അടിച്ചാണ് മഞ്ജുസ് അരിശം തീർക്കുക.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025