Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 7

മഞ്ജുസ് അത് ചവച്ചതും , അവളുടെ കൺപീലികൾ വിറക്കാൻ തുടങ്ങി..അവളുടെ മുഖത്ത് ആ മുന്തിരിയുടെ പുളിപ്പുള്ള രുചിയുടെ സ്വാദ് വ്യത്യസ്തമായ ഭാവങ്ങൾ വിരിയിച്ചു.

“ഓ ..എന്ന പുളിയാ..”
മഞ്ജുസ് മുഖം വക്രിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് മുന്തിരി ചവച്ചു.

ഞാനവളുടെ ആ കുറുമ്പ് നോക്കി നിൽക്കെ . അവൾ മുന്തിരിയുടെ വേസ്റ്റ് ചണ്ടി ചവച്ചുകൊണ്ട് തുപ്പി കളഞ്ഞു ..

“നീ നല്ല മൂത്തത് നോക്കി പൊട്ടിച്ചെ”

മഞ്ജുസ് എന്നെ നോക്കികൊണ്ട് പറഞ്ഞു.

ഞാൻ ഒന്ന് രണ്ടു ചുവടു വെച്ച് തമ്മിൽ ബേധം തൊമ്മൻ എന്ന് തോന്നിയ ഒന്ന് രണ്ടു കുലകളിൽ നിന്നും ഓരോന്നായി പറിച്ചെടുത്തുകൊണ്ട് എന്റെ ചുണ്ടിനിടയിൽ തിരുകി വെച്ചുകൊണ്ട് മഞ്ജുസിനെ നോക്കി..

പിന്നെ മഞ്ജുസിനെ കൈകൊണ്ട് അടുത്തേക്ക് ക്ഷണിച്ചു.

കാര്യം മനസിലായ അവൾ ചിരിയോടെ എന്റെ അടുത്തേക്ക് നടന്നു വന്നു. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കള്ള ലക്ഷണത്തോടെ നോക്കിയ ശേഷം അവൾ എന്റെ ചുണ്ടിനിടയിൽ വെച്ച മുന്തിരിയുടെ പാതി പല്ലുകോർത്തു കടിച്ചെടുത്തു..ഞങ്ങളുടെ ചുണ്ടുകൾ ആ സമയം തമ്മിലുരയുന്നുണ്ടായിരുന്നു ..മഞ്ജുസ് കടിച്ചതും മുന്തിരി പൊട്ടിയുണ്ടായ നീര് ഞങ്ങളുടെ ചുണ്ടുകൾക്കിടയിലൂടെ ഒഴുകി…

അതും ചേർത്ത് ഞാനും മഞ്ജുസും ചുണ്ടുകളെ തമ്മിൽ ചേർത്തുകൊണ്ട് ചപ്പി രസിച്ചു മതിമറന്നു നിന്നു !

“ആഹ്….”

ഞാൻ അവളെ ഇറുകെ പുണർന്നുകൊണ്ട് ആ ചുംബനം ആസ്വദിച്ചു. വായിലായ മുന്തിരി കഷ്ണം അതിനിടെ ഇറങ്ങി പോകുകയും ചെയ്തു ..

ഞങ്ങൾ തോട്ടത്തിൽ പരിസരം മറന്നു ചുംബിച്ചു നിൽക്കെ ആണ് തോട്ടത്തിന്റെ ഉടമസ്ഥൻ എന്ന് തോന്നുന്നയാൾ ആ സമയം അങ്ങോട്ടേക്ക് വന്നത്..ഞങ്ങളുടെ സ്വല്പം അകലെയെത്തിയ അയാൾ ഞങ്ങളുടെ കോപ്രായം കണ്ടു ഒച്ചയിട്ടു…

ആള് തമിഴൻ ആയിരുന്നു..

“ഡെയി എന്നാടാ ഇങ്കെ പൻറെ..അറിവില്ലിയാ…”

അയാളുടെ ശബ്ദം ഉയർന്നതും കണ്ണടച്ചു നിന്ന് ചുണ്ടുകളെ താലോലിച്ചിരുന്ന ഞങ്ങൾ ഞെട്ടിക്കൊണ്ട് മിഴി തുറന്നു…

പിന്നെ പെട്ടെന്ന് അകന്നു മാറി അങ്ങേരെ നോക്കി..ഒരു ലുങ്കി മുണ്ടും വെളുത്ത ബനിയനും തലയിൽ ഒരു കെട്ടും ഉണ്ട് ! കട്ടി കൊമ്പൻ മീശ …കറുത്ത നിറം ! തമിഴ് സിനിമയിൽ വില്ലനാകാൻ പറ്റിയ രൂപവും ഭാവവും ..

“സോറി അണ്ണാ ..ഒരബദ്ധം പറ്റി..”

ഞാൻ അയാളോടായി പറഞ്ഞുകൊണ്ട് മഞ്ജുസിന്റെ കൈപിടിച്ചു.

“ഡെയി…ഇതെല്ലം വീട്ടുക്കുള്ളെ പോയി പണ്ണ് ഡാ മവനേ ..അസിങ്കം ..തുഫ് “

അയാൾ സദാചാര പോലീസ് ആണെന്നെനിക് തോന്നി.. ഞാൻ അങ്ങേരെ നോക്കി ചിരിച്ചു .

മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി.

“എന്നതാ അയാൾ പറയുന്നേ ..?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025