Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 1

ഫോട്ടോ ഷൂട്ടിനിടെ മഞ്ജുസിന്റെ നെറ്റിയിൽ ഉമ്മകൊടുക്കണം എന്നൊക്കെ പെട്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് ചമ്മലായി .മഞ്ജുസിന്റെ കസിൻസ് ആണ് അങ്ങനെ ഒരു ഫോട്ടോ ആൽബത്തിൽ വേണമെന്ന് നിർബന്ധം പിടിച്ചത്.

“കവിൻ..ഒന്ന് കൊടുക്കൂ…നാണിക്കാൻ എന്താ ഉള്ളത്…”

വീഡിയോ ഗ്രാഫർ നിർദേശങ്ങൾ മുന്നോട്ടു വെച്ചു .

അതെല്ലാം മഞ്ജുസിന്റെ കസിൻസ് ആയ പെണ്ണുങ്ങൾ നോക്കി കാണുന്നതുകൊണ്ട് എന്റെ ഓപ്പൺ ആയി ഉമ്മ വെക്കാൻ ചമ്മൽ ആയി .അല്ലെങ്കിൽ അവളെ ഞാൻ ഉമ്മവെച്ചു കൊന്നേനെ .

മഞ്ജുസ് എന്റെ പരവേശം കണ്ടു ചിരിയോടെ എന്റെ തോളിൽ ഉരുമ്മി .

“എന്താടാ ഫ്യൂസ് പോയ പോലെ ..”
അവൾ ചിരിയോടെ എന്റെ കാതിൽ പറഞ്ഞു..

“ഹാ..അവിടെ എന്താ സ്വകാര്യം ..കവിൻ..പെട്ടെന്ന് സമയം പോവുകയാണ് ”
മഞ്ജുസിന്റെ കസിന്സില് ഒരു പെണ്ണ് എന്നോടായി വിളിച്ചു പറഞ്ഞു ചിരിച്ചു .

ഞാൻ അവരെ നോക്കി പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല .

“കവി…ഡാ…പെട്ടെന്ന് ..എനിക്ക് ദേഷ്യം വരാനുണ്ട് ട്ടോ..”
മഞ്ജുസ് ആഭരണമൊക്കെ നേരെയിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു..

“എനിക്ക് പറ്റില്ല…എനിക്ക് ചമ്മലാ ”
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു . അപ്പോഴേക്കും പൂമാലയും ബൊക്കയുമൊക്കെ ഞങ്ങൾ അഴിച്ചു മാറ്റിയിരുന്നു .

“ഓക്കേ..നിങ്ങളെടുത്തോ..ആരേലും ഒരാള് വെച്ചാ പോരെ ”
മഞ്ജുസ് ഞാൻ മടിച്ചു നിക്കുന്നത് കണ്ടു ഫോട്ടോഗ്രാഫറോട് തിരക്കി..

അവർ ധാരാളം മതിയെന്ന നിലക്ക് തലയാട്ടി പറഞ്ഞു..ഞാൻ അവളെന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഊഹിക്കും മുൻപേ തന്നെ മഞ്ജുസ് എന്റെ തോളിൽ രണ്ടു കയ്യും ഊന്നി കൊണ്ട് കാൽ സ്വല്പം നിലത്തു കുത്തി ഉയർന്നു പൊങ്ങി എന്റെ നെറുകയിൽ ചുംബിച്ചു …

ഞാൻ കണ്ണടച്ച് ചമ്മലോടെ നില്ക്കെ ഫ്ളഷുകൾ മിന്നിക്കൊണ്ടിരുന്നു ..അവളുടെ കസിന്സും ശ്യാമുമൊക്കെ കയ്യടിച്ചു അതിനെ പ്രോത്സാഹിപ്പിച്ചു.ബഹളം കേട്ടെന്നോണം ഹാളിലുള്ളവരൊക്കെ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി . അപ്പോഴേക്കും മഞ്ജുസ് പിൻവാങ്ങിയിരുന്നു ..അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് എന്നോട് ചേർന്ന് നിന്നു ..

“ഇതിന്റെ ഒകെ വല്ല കാര്യം ഉണ്ടോ ?”
അവളുടെ ചിരി കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു..പക്ഷെ അതിഷ്ടപ്പെടാത്ത അവൾ എന്റെ കയ്യിൽ ആരും കാണാതെ നുള്ളി..

“പോടാ….മിണ്ടാതിരുന്നോ അവിടെ..”
അവൾ കണ്ണുരുട്ടി..

“ഇനി വേണേൽ ചുണ്ടത്തു ഒന്നാവാട്ടോ?”
ഞങ്ങളുടെ അടക്കം പറച്ചിൽ കണ്ടു ചിരിച്ചുകൊണ്ട് അവറ്റകൾ പിന്നേം ഓരിയിട്ടു!

“പോടീ അവിടന്ന് …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025