Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 1

“ആഹ്…ഒന്ന് ചിരിച്ചു ഇരിക്കൂ…”
വീഡിയോ ഗ്രാഫർ വീണ്ടും നിർദേശം വെച്ചു..

ഞ കഷ്ടപ്പെട്ട് ചിരിച്ചു .അവരുടെ ലൈറ്റിങ്ങിന്റെ ചൂടും ടെൻഷനും കാരണം ഞാൻ നന്നായി വിയർത്തു . ബാക്കിൽ നിൽക്കുന്ന അഞ്ജു കുനിഞ്ഞു എന്റെ അടുത്ത് എന്തൊക്കെയോ കുശു കുശുക്കുന്നുണ്ട് ..എനിക്ക് അപ്പോഴത്തെ ടെൻഷനിൽ അതൊന്നും മനസ്സിലാവുന്നു പോലുമില്ല..

“ആ പെൺകുട്ടിയെ വിളിച്ചോളൂ..മുഹൂർത്തം ആയി….”
കർമ്മി മഞ്ജുസിന്റെ അച്ഛനോടായി പറഞ്ഞതും…ആ നിർദേശം പാസ് ചെയ്തു നീങ്ങി…

അതോടെ സർവ്വാഭരണ വിഭൂഷിതയായി എന്റെ മഞ്ജുസ് എഴുന്നെള്ളി..കയ്യിൽ തളികയിൽ ചടങ്ങിന്റെ ഭാഗമായുള്ള സാധനങ്ങളുമായി അവൾ പ്രത്യക്ഷപ്പെട്ടതും ആളുകൾ വഴിയൊരുക്കി ..മഞ്ജുസിന്റെ കസിൻസ് ആണ് അവളെ ആനയിക്കുന്നത് ..

ജ്വല്ലറി പരസ്യത്തിലെ മോഡൽസിനെ പോലെ കഴുത്തിലും കയ്യിലും കാതിലും നെറ്റിയിലും ഒക്കെ ആഭരണങ്ങൾ ആണ് ..മൈലാഞ്ചി ഇടുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് കൈവെള്ള നാശമാക്കിയിട്ടില്ല ..
ഒരു ചുവപ്പിൽ ഗോൾഡൻ കരയുള്ള കാഞ്ചീപുരം പട്ടു സാരിയും മാച്ചിങ് ആയിട്ടുള്ള ബ്ലൗസും ആണ് വേഷം .മേക്കപ്പിന്റെ അതിപ്രസരം ഉണ്ട്..മേക്കപ്പിട്ടു കലോത്സവത്തിന് ഡാൻസ് കളിയ്ക്കാൻ പോകുന്ന പോലുണ്ട് .എന്നാലും സുന്ദരി തന്നെ എന്റെ വധു !

ഞാൻ മണ്ഡപത്തിലിരുന്നു അവളുടെ വരവ് ചെരിഞ്ഞു നോക്കി.മഞ്ജുസ് തല ഉയർത്തി എന്നെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കിയതും ഞാൻ ചുറ്റും നോക്കി.

ഭാഗ്യം..ആരും കണ്ടിട്ടില്ല..!
എന്റെ വെപ്രാളവും ടെൻഷനും കണ്ടെന്നോണം അവൾ പുഞ്ചിരിച്ചു കൊണ്ട് മന്ദം മന്ദം നടന്നു വന്നു ..
പിന്നെ കയ്യിലെ തളിക പൊട്ടിക്കു സമർപ്പിച്ചുകൊണ്ട് അവൾ കതിർ മണ്ഡപത്തിലേക്ക് എന്റെയടുത്തേക്കായി കയറി ചമ്രം പടിഞ്ഞിരുന്നു .അവൾക്കിതൊരു ഡ്രീം കം ട്രൂ മോമെന്റ്റ് ആയതുകൊണ്ട് അതിന്റെ എല്ലാ സന്തോഷവും മുഖത്തുണ്ട് .

ഹോ…
സത്യം പറഞ്ഞാൽ മഞ്ജു അടുത്ത് വന്നിരുന്നപ്പോഴാണ് എനിക്ക് സ്വല്പം ധൈര്യം വന്നത് . ഞാൻ ദീർഘ ശ്വാസം എടുത്തു അവളെ നോക്കി .മഞ്ജുസ് വന്നിരുന്നതും അവളുടെ കാതിൽ അഞ്ജുവും അവളുടെ കസിൻസുമൊക്കെ എന്തോ രഹസ്യം പറയുന്നുണ്ട്..അത് കെട്ട് അവൾ പുഞ്ചിരിച്ചു എന്നെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025