“അമ്മാ……ചായ …”
ഞാൻ ഉറക്കെ നീട്ടി വിളിച്ചതും അഞ്ജുവും അച്ഛനും എന്നെ തിരിഞ്ഞു നോക്കി .കല്യാണം കഴിഞ്ഞിട്ടും ഇവനെന്തിനാ അമ്മയെ വിളിച്ചു കാറുന്നത് എന്ന് ഓർത്തിട്ടാണോ എന്തോ.
“അലറണ്ട…..ദാ വരുന്നു ”
പക്ഷെ അതിനുള്ള മറുവിളി അടുക്കളയിൽ നിന്നും കേട്ടു. തൊട്ടു പിന്നാലെ അമ്മയും മഞ്ജുസും എന്റെ കണ്മുൻപിൽ പ്രത്യക്ഷപ്പെട്ടു .
മഞ്ജുസ് കുളിയൊക്കെ കഴിഞ്ഞു സെറ്റ് സാരി ഒകെ ഉടുത്തിട്ടാണ് നിൽപ്പ്, ആ ചുവന്ന ബ്ലൗസിന് ആണെങ്കിൽ നല്ല ഇറുക്കവും ഉണ്ട് . അവളോട് ഞാനതു ഉടുക്കരുതെന്നു പലവട്ടം പറഞ്ഞിട്ടുള്ളതാണ് . ആ കോലത്തിൽ അവളെ കണ്ടാൽ എന്റെ കുട്ടൻ പെട്ടെന്ന് സലാം വെക്കും .
പറഞ്ഞിട്ട് കാര്യമില്ല ! അധികം വൈകാതെ എനിക്കുള്ള ചായയും പലഹാരവുമൊക്കെ ആയി അമ്മയും മഞ്ജുസും എത്തി .
“എടാ..ഇനി എന്നെ വിളിച്ചു കൂവണ്ട….നിന്റെ കാര്യം ഒകെ നോക്കാൻ ഇവളുണ്ട്…”
അമ്മ മഞ്ജുസിനെ നോക്കി എന്നോടായി പറഞ്ഞു..
“മ്മ്..ബെസ്റ്റ് അവൾക്കു ഞാൻ വല്ലോം ചെയ്തു കൊടുക്കേണ്ട വരും…”
ഞാൻ ആരോടെന്നില്ലാതെ പതിയെ പറഞ്ഞപ്പോൾ മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി.
“എന്തോന്നാ ?”
അത് ശരിക്കു കേൾക്കാത്ത അമ്മ ഒന്നുടെ ചോദിച്ചു..
“ഒന്നുമില്ല..ഇങ്ങോട്ടു തന്നെ..വിശന്നു കൂടല് കത്തുന്നു ”
ഞാൻ തിരക്ക് കൂട്ടി..
“ആഹ്…കുറച്ച നേരം കൂടി കിടന്നു ഉറങ്ങാൻ മേലാരുന്നോ ?”
അമ്മ അർഥം വെച്ചു പറഞ്ഞപ്പോൾ ഞാൻ മഞ്ജുസിനെ നോക്കി . ഒന്നും നടന്നിട്ടില്ലെങ്കിലും ഞാൻ ക്ഷീണം കൊണ്ട് എണീക്കാൻ നേരം വൈകിയെന്നാണ് അവരുടെ കണ്ടുപിടുത്തം .
“ആഹ്..അത് പോട്ടെ..മോൾ ഇരിക്ക്…നിങ്ങള് ഒപ്പം കഴിച്ചോ..”
അമ്മ പെട്ടെന്ന് മഞ്ജുസിനെ എന്റെ അടുത്തേക്കുള്ള കസേരയിൽ ഇരുത്തികൊണ്ട് പറഞ്ഞു . ഞാനവളെ ഒന്ന് ചെരിഞ്ഞു നോക്കി . മുന്പില്ലാത്ത വിധം ഒരു നാണം മഞ്ജുവിൽ ഉണ്ട് .
ഞാനതു മൈൻഡ് ചെയ്യാതെ അഞ്ജുവിനെ നോക്കി..അവൾ “മ്മ്..മ്മ്…നടക്കട്ടെ നടക്കട്ടെ” എന്ന ഭാവത്തിൽ ആക്കിയ ഒരു ചിരിയും ..
അമ്മ തന്നെ ഞങ്ങൾക്ക് വിളമ്പി . ദോശയും ചട്ണിയും മസാല കറിയും ആയിരുന്നു . പിന്നെ നല്ല ചൂട് കാപ്പിയും . ഞാൻ സ്വല്പം എടുത്തു കഴിച്ചുതുടങ്ങി..നല്ല സ്വാദൊക്കെ ഉണ്ട്…എന്നാലും സ്ഥിരം പറയുന്ന കുറ്റങ്ങൾ പറയണമല്ലോ…മഞ്ജുസ് ഒന്നും മിണ്ടാതെ നുള്ളി പറിച്ചെടുത്തു എന്റെ അടുത്തിരുന്നു കഴിക്കുന്നുണ്ട്..ഹോ…എന്തൊരു പാവത്താനിസം ! ദോശക്കു വേദനിക്കും എന്ന പോലെയാണ് നുള്ളിയെടുപ്പും ചവക്കലുമൊക്കെ…
