“പോടാ ..കാര്യം ആയിട്ട് പറഞ്ഞതാ..”
മഞ്ജുസ് ചിണുങ്ങി..
“ആണോ…എന്ന എന്റെ ഇഷ്ടത്തിന് വഴങ്ങി താടി ..”
ഞാൻ വീണ്ടും അവളെ ചൊറിഞ്ഞു.
“തരാല്ലോ…പക്ഷെ ഇപ്പൊ വേണ്ട…”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ ഇറുകെ പുണർന്നു..
അതിനിടക്ക് ഞാൻ കയ്യെത്തിച്ചു ലൈറ്റും അണച്ചു.
“മഞ്ജുസെ ഞാൻ പിടിച്ചോട്ടെ …”
ഞാൻ അവളുടെ മുലകളിലൊന്നിന് മീതേക്ക് കൈ എടുത്തു വെച്ചു തഴുകികൊണ്ട് തിരക്കി…
“വേണ്ടെടാ ..എനിക്ക് മൂഡ് ആവും…”
മഞ്ജുസ് ചിരിയോടെ പറഞ്ഞു..
“എന്ന മാറി കിടക്കെടി ശവമേ ..അവള് കൂടെ കിടക്കാൻ വന്നേക്കുന്നു ..”
ഞാൻ മഞ്ജുസിനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു..
“ഡാ….”
അവളെന്നെ അമ്പരപ്പോടെ നോക്കി ….ആ അരണ്ട വെളിച്ചത്തിലും ആ മുഖം എനിക്ക് വ്യക്തമായിരുന്നു !
“ഒരു ഡാ യും ഇല്ല…കുറച്ചു വിട്ടു കിടന്നോ ..”
ഞാൻ കട്ടായംപറഞ്ഞതും മഞ്ജുസ് കുലുങ്ങി ചിരിച്ചു..പിന്നെ എന്റെ അടുത്തുന്നു സ്വല്പം വിട്ടു കിടന്നു . കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ തന്നെ അവളെ പോയി കെട്ടി പിടിച്ചത് വേറെ കാര്യം..
ഭാഗ്യത്തിന് മഞ്ജുസ് ഒന്നും പറഞ്ഞില്ല….അതവൾക്കറിയാമായിരുന്നു എന്ന് തോന്നുന്നു !
പിറ്റേന്ന് ഞാൻ ഉണരുമ്പോൾ മഞ്ജുസിനെയൊന്നും എന്റെ പരിസരത്തു കാണുന്നില്ല . അവൾ നേരത്തെ എഴുനേറ്റു പോയി കാണും…ഞാൻ നേരെ ബാത്‌റൂമിൽ കയറി പതിവുകൾ തീർത്തു ഡ്രസ്സ് ഒകെ മാറി പുറത്തിറങ്ങി താഴോട്ടിറങ്ങി ചെന്നു.
ഞാൻ ചെല്ലുമ്പോൾ അഞ്ജു മാത്രം ആണ് ഹാളിൽ ഉള്ളത്. അച്ഛൻ ഉമ്മറത്താണ് . അമ്മയും മഞ്ജുസും അടുക്കളയിൽ ആണെന്ന് എനിക്ക് തോന്നി .
ഓ വന്നോ പുതു മണവാളൻ ..”
ഷർട്ടിന്റെ കൈ തെറുത്തുകയറ്റി പടി ഇറങ്ങുന്ന എന്നെ നോക്കി അഞ്ജുവിനെ കമ്മന്റ് .
“ആ വന്നു…നീ ചെലക്കാതെ എണീറ്റ് പോടീ ”
ഞാൻ പിതാശ്രീ കേൾക്കാതെ സ്വല്പം സ്വരം താഴ്ത്തികൊണ്ട് പറഞ്ഞു .
പിന്നെ നേരെ ചെന്നു ഡൈനിങ് ടേബിളിനു മുന്നിൽ ഇരുന്നു . നല്ല വിശപ്പ് ഉണ്ടായിരുന്നു..അതുകൊണ്ട് പതിവ് അലറൽ…
